താരനെ തുരത്തണോ? അറിയാം എളുപ്പവഴികള്‍

Malayalilife
 താരനെ തുരത്തണോ? അറിയാം എളുപ്പവഴികള്‍

മുടിസംരക്ഷണം പലര്‍ക്കും വെല്ലുവിളിയാണ്. മഴക്കാലം ആയാല്‍ പിന്നെ നോക്കണ്ട. മുടി കൊഴിച്ചില്‍, താരന്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. സൗന്ദര്യത്തിന്റെ അളവുകോലായ തലമുടിയുടെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ സമാധാനം കെടുത്തുന്നവയാണ്. തലമുടിയുടെ പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണയായതും കൂടുതല്‍ രൂക്ഷമായതുമായ കാര്യം താരന്‍ തന്നെയാണ്.

ചിലര്‍ക്ക് താരന്‍ എപ്പോഴും കാണുമെങ്കിലും മറ്റു ചിലര്‍ക്ക് സീസണല്‍ പ്രശ്‌നമാണിത്. മഴക്കാലം താരന്റെ കൂടി കാലമാണ്. അതുകൊണ്ട്തന്നെ കൂടുതല്‍ സംരക്ഷണം കൊടുത്താല്‍ മാത്രമേ മഴക്കാലതാരന്‍ അകറ്റാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മഴക്കാലത്തെ താരന്‍ അകറ്റാനുള്ള ലളിതമായ ചില പാക്കുകള്‍ ചുവടെ കൊടുക്കുന്നു. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന വളരെ ലളിതമായ നുറുങ്ങുകളാണ്.

ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന മഴയും സാന്ദ്രതയും തലയോട്ടിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിന് കാരണമാകുന്നു. ഇത് തലമുടിയെ അഴുക്കും മെഴുക്കും നിറഞ്ഞു ഒട്ടിപ്പിടിക്കുന്നതുമാക്കും. തുടര്‍ന്ന് താരനിലേക്ക് നയിക്കും. അതിനാല്‍ തലയോട്ടിയെ വൃത്തിയാക്കാനും, ആരോഗ്യമുള്ള തലമുടിക്കും ഈ ആന്റി ഡാന്‍ഡ്രാഫ് പാക്കുകള്‍ വളരെ അത്യാവശ്യമാണ്. അത്തരം വീട്ടില്‍ തയ്യറാക്കാവുന്ന പാക്കുകള്‍ പരിചയപ്പെടാം.

വെളിച്ചെണ്ണ + നാരങ്ങാനീര് ഹെയര്‍ പാക്ക്

നാരങ്ങാനീരും വെളിച്ചെണ്ണയും 1:2 എന്ന അനുപാതത്തില്‍ യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 10-12 മിനിറ്റ് വിരലുകള്‍ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. 30-40 മിനിറ്റുകള്‍ക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. ഈ ആന്റി ഡാന്‍ഡ്രാഫ് ഹെയര്‍ പാക്ക് ആഴ്ചയില്‍ രണ്ടുതവണ ചെയ്യുക.

ഇതുപോലെ ചെയ്യാവുന്ന മറ്റൊരു പാക്കും ചുവടെ കൊടുക്കുന്നു. ഒരു സ്പൂണ്‍ നാരങ്ങാനീരും രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ബൗളില്‍ എടുത്ത ശേഷം കുറച്ചു ചെറു ചൂട് വെള്ളം കൂടി ചേര്‍ത്ത് യോജിപ്പിക്കുക. നിങ്ങളുടെ തലമുടിയും തലയോട്ടിയും ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യുക. രാത്രിയില്‍ അങ്ങനെ വച്ച ശേഷം അടുത്ത ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്.

ഒലിവ് ഓയില്‍ + ടീ ട്രീ ഓയില്‍ പാക്ക്
നിങ്ങളുടെ മുടിയുടെ അളവിന് അനുസരിച്ചു ഒരു ബൗളില്‍ കുറച്ചു ഒലിവ് ഓയില്‍ എടുക്കുക. അതിലേക്ക് ഏതാനും തുള്ളി ടീ ട്രീ ഓയില്‍ കൂടി ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി പുരട്ടുക. അതിന് ശേഷം ഒരു ടൗവല്‍ ചെറു ചൂട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ്, വെള്ളം മാറ്റിയ ശേഷം തലയില്‍ ചുറ്റിക്കെട്ടുക. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇത് തുടരാവുന്നതാണ്.

തൈര് + തേന്‍ ഹെയര്‍ പാക്ക്
ഒരു കപ്പ് തൈര് എടുത്തു അതിലേക്ക് ഒരു സ്പൂണ്‍ തേന്‍ യോജിപ്പിക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിട്ടുകള്‍ വിരലുകളുടെ അറ്റം ഉപയോഗിച്ച് നന്നായി മസാജ് ചെയ്ത ശേഷം ഒരു ഷവര്‍ ക്യാപ് ഇട്ട് ഒരു മണിക്കൂര്‍ വയ്ക്കുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് തുടരാവുന്നതാണ്.

ബേക്കിങ് സോഡ + ആപ്പിള്‍ സിഡര്‍ വിനെഗര്‍ പാക്ക്
ഒരു ബൗളില്‍ കുറച്ചു ബേക്കിങ് സോഡ എടുത്തു അതിലേക്ക് ആവശ്യത്തിന് ആപ്പില്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പേസ്റ്റ് രൂപത്തിലേക്കിയ ഈ പാക്ക് തലയോട്ടിയില്‍ പുരട്ടുക. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.
 

dandruff hair packs tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES