തിളങ്ങുന്ന സ്വാഭാവിക ചര്‍മ്മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? ഇത് നേടിയെടുക്കാനായി നമ്മളെല്ലാവരും പലവിധ വഴികള്‍ തേടുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന മിക്കവാറും പ്രശ്‌നങ്ങളെല്ലാം നിങ്ങള്‍ നയിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ചര്‍മ്മത്തെ എങ്ങനെ തിളക്കമുള്ളതാക്കാം എന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ തിരയുകയാണ് നിങ്ങളെങ്കില്‍ ഈ നുറുങ്ങുകള്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ടതുണ്ട്.
ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം ലഭിക്കുന്നതിനായി ചില അടിസ്ഥാന ചര്‍മ്മ പരിപാലന രീതികള്‍ പതിവാക്കി മാറ്റേണ്ടതുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം
രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് 10 ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. രാവിലെ ഇതിന്റെ നീരെടുത്ത് പഞ്ഞിയില്‍ മുക്കി മുഖം തുടയ്ക്കുക.
മുപ്പതിന്റെ ഭംഗി നിലനിര്‍ത്താന്‍ മാസത്തില്‍ ഒരിക്കല്‍ ഫേഷ്യല്‍ ചെയ്യുന്നത് നല്ലതാണ്. ഓറഞ്ച്, പപ്പായ, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ചുള്ള ഗാല്‍വാനിക് ഫ്രൂട്ട് ഫേഷ്യല്‍ ചെയ്യുന്നതായിരിക്കും വളരെ നല്ലത്.
മുഖത്ത് എണ്ണമയം കൂടുതല്‍ ഉണ്ടാകുന്ന പ്രായമാണിത്. വേണ്ടുംവിധം മുഖം ശ്രദ്ധിച്ചില്ലെങ്കില്‍ മുഖക്കുരുവും കറുത്തപാടുകളും കൂടിവരും. വീട്ടില്‍തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ.
മൂക്കിലും താടിയിലും കൂടുതലായി കാണുന്ന ബ്ലാക്ക്ഹെഡ്സ് ആണ് ഈ പ്രായത്തിലെ പ്രധാന പ്രശ്നം. ഇത് പരിഹരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ മുഖത്ത് ആവി കൊണ്ടശേഷം സ്‌ക്രബ് ഉപയോഗിച്ച് മസാജ് ചെയ്യുക.
അരിപ്പൊടി, ഓട്ട്സ്, ഓറഞ്ചുതൊലി പൊടിച്ചത് ഇവ സമം എടുത്ത് മുട്ടയുടെ വെളള, പനിനീര് എന്നിവയില്‍ കുഴച്ചെടുക്കുക. ഈ കൂട്ട് ഒരു സ്‌ക്രബ്ബായി ഉപയോഗിച്ച് മുഖത്തുനിന്നുള്ള ബ്ലാക്ക്ഹെഡുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഇത് കഴുകിക്കളഞ്ഞ ശേഷം കറ്റാര്‍വാഴയുടെ നീരുപയോഗിച്ച് മുഖം മസാജ് ചെയ്യുക. മുഖത്ത് കറുത്ത പാടുകള്‍ വരാതിരിക്കാന്‍ ഇത് സഹായിക്കും.
രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് 10 ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. രാവിലെ ഇതിന്റെ നീരെടുത്ത് പഞ്ഞിയില്‍ മുക്കി മുഖം തുടയ്ക്കുക. ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും
കണ്‍തടങ്ങളില്‍ കറുപ്പും ചുളിവും ഉണ്ടാകാതിരിക്കാന്‍ കണ്‍തടങ്ങള്‍ ഏതെങ്കിലും എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നന്നായിരിക്കും.