സിനിമാ താരങ്ങള്‍ക്ക് ആഡംബര കാറുകളോടുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഏറെക്കുറെ വിപണിയിലെത്തുന്ന എല്ലാ ആഡംബര വാഹനങ്ങളും ആദ്യം എത്തുന്നത് സിനിമ താരങ്ങളുടേ കാര്‍ പോര്‍ച്ചുകളിലാവും. അത്രയ്ക്ക് ഉണ്ട് ആഡംബര കാറുകളോട് അവര്‍ക്കുള്ള ക്രെയിസ്. ദൂര യാത്രയ്ക്കായി ആഡംബര സെഡാനും എസ്യുവികളൊക്കെ താരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെറുയാത്രകള്‍ക്ക് പലപ്പോഴും ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളുടെ കുഞ്ഞന്‍ വാഹനങ്ങളെയാണ് പല താരങ്ങളും തിരഞ്ഞെടുക്കുക. മിനി കൂപ്പര്‍ ആവുമ്പോള്‍ ഉപയോഗിക്കാന്‍ സുഖവുമാണ് കാണാന്‍ സ്റ്റൈലിഷുമാണ്. ലൈഫ്സ്റ്റൈല്‍ വാഹനമായ മിനി മോഡലുകള്‍ ആഡംബരത്തെക്കാള്‍ ഒരു സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ് ആണ് വെളിപ്പെടുത്തുന്നത്. ഈ മിനി കൂപ്പറുകള്‍ സ്വന്തമാക്കിയ മലയാള സിനിമയിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം..
ആസിഫ് അലി, നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, ജോജു ജോര്‍ജ്, രമ്യ നമ്പീശന്‍, എന്നിവരാണ് മിനി കൂപ്പര്‍ സ്വന്തമാക്കിയ മലയാളി താരങ്ങള്‍
* ആസിഫ് അലി
മെഴ്‌സിഡിസ് ജി 55 എഎംജി, തുടങ്ങി ഓഡി ക്യൂ7, ബിഎംഡബ്ള്യു എക്‌സ്3 എന്നിവയാണ് യുവ നടന്‍ ആസിഫ് അലിയുടെ വാഹന ശേഖരത്തിലുള്ള വമ്പന്മാര്‍. ഇത്രയും വലിയ ആഡംബര കാറുകള്‍ ഉണ്ടെങ്കിലും കൂട്ടത്തിലെ ഏറ്റവും ക്യൂട്ട് താരം മിനി കൂപ്പര്‍ എസ് ആണ്. വെറും കൂപ്പര്‍ എസ്സല്ല, മഞ്ഞ നിറത്തിലുള്ള ബോഡി കളറില്‍ കറുപ്പുനിറത്തില്‍ ബ്രിട്ടീഷ് പതാക റാപ്പ് ചെയ്ത സ്പെഷ്യല്‍ മിനി കൂപ്പര്‍ എസ് ആണ് ആസിഫിന്റേ കൈയ്യിലുള്ളത്. ഏകദേശം 31 ലക്ഷമാണ് കൂപ്പര്‍ എസ്സിന്റെ എക്സ്ഷോറൂം വില.
*നിവിന്‍ പോളി
2017ല്‍ നിവിന്‍ പോളി രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴാണ് മകള്‍ക്ക് സമ്മാനം എന്ന നിലയില്‍ മിനി കൂപ്പര്‍ വാങ്ങിയത്. കൂപ്പറിന്റെ ഏറ്റവും പ്രശസ്തമായ മൂന്ന് ഡോര്‍ വകഭേദമായ കൂപ്പര്‍ എസ് ആണ് നിവിന്‍ പോളി വാങ്ങിയത്. 189 ബിഎച്ച്പി പവറും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് നിവിന്റെ മിനി കൂപ്പര്‍ എസിനെയും ചലിപ്പിക്കുന്നത്.
* ദുല്‍ക്കര്‍ സല്‍മാന്‍
മലയാള സിനിമയിലെ ഏറ്റവും വലിയ വണ്ടി പ്രാന്തന്റെ മകനായ ദുല്‍ഖര്‍ സല്‍മാനും വാഹനക്കമ്പമുണ്ട്. കെ.എല്‍.36.ഡി.369 എന്ന രെജിസ്ട്രേഷന്‍ നമ്പറുള്ള പച്ചനിറത്തിലുള്ള കഴിഞ്ഞ തലമുറ മിനി കൂപ്പര്‍ എസ് ആണ് ദുല്‍ഖറിന്റെ പക്കല്‍. 31 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. ഈ പുതിയ മോഡല്‍ കൂടാതെ തന്റെ ക്ലാസിക് കാര്‍ ശേഖരത്തില്‍ ഒരു പഴയകാല മിനി കൂപ്പറും ദുല്‍ഖര്‍ സൂക്ഷിക്കുന്നുണ്ട്.
* ജോജു ജോര്‍ജ്
കൊച്ചിയിലെ പ്രീഓണ്‍ഡ് കാര്‍ ഡീലര്‍സായ ഹര്‍മ്മന്‍ മോട്ടോഴ്സില്‍ നിന്നാണ് ജോജു ജോര്‍ജ് തന്റെ മിനി കൂപ്പര്‍ സ്വന്തമാക്കിയത്.
മിനി കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ പെട്രോള്‍ പതിപ്പിനായി ജോജു 30 ലക്ഷത്തോളം രൂപയാണ് മുടക്കിയത്. ജോസഫ് എന്ന സിനിമയുടെ അത്ഭുത വിജയം ഒരു മിനി കൂപ്പര്‍ എസ് വാങ്ങിയാണ് ജോജു ആഘോഷിച്ചത്.
* രമ്യ നമ്പീശന്‍
നടന്‍മാര്‍ക്ക് മാത്രമല്ല നടിമാര്‍ക്കും മിനി കൂപ്പര്‍ വാങ്ങാന്‍ സാധിക്കും. നടിമാരും മിനിയുടെ സ്്റ്റൈല്‍ ഇഷ്ടപ്പെട്ട് സ്വന്തമാക്കാം. രമ്യ നമ്പീശനാണ് മിനിയെ ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ മലയാളി നടി. അതും ബ്ലാക്ക് എഡിഷന്‍. 24 കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷന്‍ മാത്രമേ മിനി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളു. ഒരെണ്ണത്തിന്റെ വില ൃ െ42.40 ലക്ഷം രൂപയാണ്. പേര് സൂചിപ്പിക്കും വിധം എക്സ്റ്റീരിയറിലെയും ഇന്റീരിയറിലെയും കറുപ്പ് നിറത്തിലുള്ള ഹൈലൈറ്റുകളാണ് ബ്ലാക്ക് എഡിഷന്റെ പ്രധാന ആകര്‍ഷണം.