മുറ്റത്തോ തൊടിയിലോ കിടക്കുന്ന മാമ്പഴം പലപ്പോഴും ഭക്ഷണത്തേക്കോ ജ്യൂസിനേക്കോ മാത്രം ഉപയോഗിച്ച് കളയാറുണ്ട്. എന്നാല്‍ മാങ്ങ വെറും രുചികൂട്ടല്ല, ചര്‍മസംരക്ഷണത്തിനും അതുല്യമായൊരു മരുന്നാണ് എന്നത് പലര്‍ക്കും അറിയില്ല. ചര്‍മത്തിന് തിളക്കം നല്‍കാനും പ്രായം കൂടുന്നതിനെ വൈകിപ്പിക്കാനുമുള്ള കഴിവാണ് മാമ്പഴത്തെ പ്രത്യേകമാക്കുന്നത്.
വൈറ്റമിനുകളുടെ പൂര്ണ്ണക്കുടം
മാമ്പഴം എ, സി, കെ, ഇ എന്നീ വൈറ്റമിനുകളിലും ബീറ്റാ കരോട്ടിനിലും സമ്പുഷ്ടമാണ്. ഇവ ചര്‍മത്തെ പോഷിപ്പിച്ച് ജലാംശം നിലനിര്‍ത്താനും സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കുന്നു.
പ്രായം കൂടുന്നതിനെ തടയും
ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം കാരണം മാങ്ങ ഫ്രീ റാഡിക്കലുകളെ ചെറുത്ത് ചര്‍മത്തിലെ ചുളിവുകളും നേര്‍ത്ത വരകളും വൈകിപ്പിക്കുന്നു. ചര്‍മം ഇടിഞ്ഞു തൂങ്ങാതിരിക്കാനും ചെറുപ്പം നിലനിര്‍ത്താനുമുള്ള കരുത്ത് ഇതിന് ഉണ്ട്.
നിറവ്യത്യാസവും പാടുകളും അകറ്റും
മാമ്പഴത്തിലെ വിറ്റമിന്‍ സി മുഖത്തെ കറുത്ത പാടുകളെ കുറയ്ക്കുകയും ചര്‍മത്തിലെ നിറവ്യത്യാസം ഇല്ലാതാക്കുകയും ചെയ്യും. അതിനൊപ്പം ചര്‍മത്തിന് സ്വാഭാവികമായൊരു തിളക്കവും ലഭിക്കും.
മുഖക്കുരുവിനും ചുവപ്പിനും ആശ്വാസം
മാമ്പഴത്തിലെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചര്‍മത്തിലെ ചുവപ്പും മുഖക്കുരുവും കുറയ്ക്കും. എന്‍സൈമുകളുടെ സാന്നിധ്യം ചര്‍മത്തിലെ മരിച്ച കോശങ്ങളെ നീക്കം ചെയ്ത് സുഷിരങ്ങള്‍ ശുദ്ധമാക്കും.
വീട്ടില്‍ തയ്യാറാക്കാവുന്ന ഫെയ്സ് പായ്ക്ക്
വെറും മൂന്ന് ചേരുവകള്‍ മാത്രം:
രണ്ട് ടേബിള്‍ സ്പൂണ്‍ മാമ്പഴ പള്‍പ്പ്
ഒരു ടേബിള്‍ സ്പൂണ്‍ തൈര്
ഒരു ടേബിള്‍ സ്പൂണ്‍ ചിയ വിത്ത്
ഇവ ചേര്‍ത്ത് മിനുസമുള്ള മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 1520 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മം പുതുമ നിറഞ്ഞ് തിളങ്ങാന്‍ ഇത് സഹായിക്കും.