Latest News

നവജാത ശിശുക്കളെ മലര്‍ത്തി കിടത്തി ഉറക്കുന്നത് നല്ലതാണോ ? ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍

Malayalilife
topbanner
നവജാത ശിശുക്കളെ മലര്‍ത്തി കിടത്തി ഉറക്കുന്നത് നല്ലതാണോ ? ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍

കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് എല്ലാകാര്യത്തിലും സംശയമുണ്ടാവുക സ്വാഭാവികമാണ്.പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ നമുക്ക് നോക്കാം 

 ജനിച്ച് അരമണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിരിക്കണം. ആദ്യനാലുദിവസത്തെ പാല്‍ അഥവാ കൊളസ്ട്രം കുഞ്ഞിന് രോഗപ്രതിരോധശേഷി നല്‍കുന്നു. നവജാതശിശുക്കള്‍ക്ക് പകല്‍ എട്ടുമുതല്‍ 12 തവണവരെ പാലൂട്ടാം. ഏകദേശം 2-3 മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് പാല്‍ നല്‍കണം.കുഞ്ഞിന് ശ്വാസതടസ്സമുണ്ടെന്ന് സംശയം തോന്നുന്നെങ്കില്‍-ദ്രുതഗതിയില്‍ ശ്വാസമെടുക്കുകയോ ക്രമമില്ലാതെ ശ്വാസമെടുക്കുകയോ ചെയ്യുക. കരയാതിരിക്കുന്ന സമയം ശബ്ദത്തോടുകൂടി ശ്വാസമെടുക്കുക. ത്വക്കിന്റെ നിറം നീലയാകുകയോ വിളറിയിരിക്കുകയോ ചെയ്യുക. കുഞ്ഞ് അസാധാരണമായ ക്ഷീണം കാണിക്കുക. പെട്ടെന്ന് ചുമവരുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യുക. ശ്വാസകോശത്തില്‍ ഏതെങ്കിലും അന്യവസ്തു കടന്നിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. മൂക്കിന്റെ ഒരു വശത്തുനിന്നുമാത്രം നീരൊലിക്കുകയും ഒരു വശത്തുമാത്രം മൂക്കടപ്പുതോന്നുകയും ചെയ്യുന്നു. കുഞ്ഞ് പാല്‍ കുടിക്കാതിരിക്കുക. ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസിനുമുകളില്‍ പോകുക.തല ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ടിരിക്കുക, വായ തുറക്കുകയും നാവ് പുറത്തേക്ക് തള്ളുകയും ചെയ്യുക. കൈ വായിലേക്ക് കൊണ്ടുപോവുക. നുണയുന്നതുപോലെ വായ ചലിപ്പിക്കുക. രാത്രിയില്‍ മൂന്നുമണിക്കൂറില്‍ ഒരിക്കല്‍ ഉണര്‍ത്തി പാല്‍ കൊടുക്കാം.
നവജാതശിശുവിന്റെ മുഖത്ത് കാണുന്ന ചുവന്ന ചെറിയ കുരുക്കള്‍ അമ്മയില്‍നിന്നുകിട്ടിയ ഹോര്‍മോണിന്റെ ഫലമാണ്. ഇത് രണ്ടാഴ്ചമുതല്‍ രണ്ടുമാസംവരെ കാണാം. ഇത് ഒരു ചികിത്സയും കൂടാതെ അപ്രത്യക്ഷമാവും.വിദഗ്ധ ശിശുരോഗ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കുഞ്ഞ് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. 


 

Read more topics: # Newborn Care,# food
Newborn Care food

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES