മറ്റുള്ളവരുടെ അംഗീകാരവും സ്നേഹവും നേടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് അമിതമായ ഒരു തലത്തിലേക്ക് മാറുമ്പോള്‍, അതിനെ അറ്റന്‍ഷന്‍ സീക്കിങ് ബിഹേവിയര്‍ എന്നു വിളിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഇത്തരം പെരുമാറ്റം വ്യക്തിയുടെ ബന്ധങ്ങളിലും ജീവിത നിലവാരത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
കാരണങ്ങള്‍
ബാല്യത്തില്‍ സ്നേഹവും അംഗീകാരവും കിട്ടാതെ വരുന്നത്
ആത്മവിശ്വാസക്കുറവ്
''മറ്റുള്ളവര്‍ അംഗീകരിച്ചാല്‍ മാത്രമേ ഞാന്‍ വിലപ്പെട്ടവനാകൂ'' എന്ന ചിന്ത
ബന്ധങ്ങളില്‍ സുരക്ഷിതത്വം അനുഭവിക്കാത്തത്
ശ്രദ്ധ കിട്ടിയില്ലെങ്കില്‍ സഹിക്കാനാകാത്ത അവസ്ഥ
ചില വ്യക്തിത്വ പ്രശ്‌നങ്ങള്‍ (ഉദാ: ബോര്‍ഡര്‍ലൈന്‍, ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍)
ലക്ഷണങ്ങള്‍
കുട്ടികളില്‍:
അമിതമായി കരയുക, ബഹളം വെക്കുക
മറ്റുള്ളവരുടെ സംഭാഷണത്തില്‍ ഇടപെടുക
അസുഖം ഉള്ളതായി നടിക്കുക
കള്ളം പറയുക
മുതിര്‍ന്നവരില്‍:
സംഭവങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിക്കല്‍
കള്ളം പറഞ്ഞു സഹതാപം നേടാന്‍ ശ്രമിക്കല്‍
നാടകീയമായ പെരുമാറ്റം
സോഷ്യല്‍ മീഡിയയില്‍ അമിതമായി ശ്രദ്ധ നേടാന്‍ ശ്രമിക്കല്‍
പുറത്തേക്ക് ആത്മവിശ്വാസം നിറഞ്ഞവരായി തോന്നിച്ചാലും ഉള്ളിലെ ശൂന്യത
പരിഹാരം
കുട്ടികളില്‍:
നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുക
ശരിയായ രീതിയില്‍ പെരുമാറുമ്പോള്‍ മാത്രം ആവശ്യങ്ങള്‍ അംഗീകരിക്കുക
അനാവശ്യ വാശികള്‍ക്ക് ശ്രദ്ധ കൊടുക്കാതിരിക്കുക
മുതിര്‍ന്നവരില്‍:
സ്വന്തം കഴിവുകളെയും ഗുണങ്ങളെയും തിരിച്ചറിഞ്ഞ് ആത്മവിശ്വാസം വളര്‍ത്തുക
സത്യസന്ധത പാലിക്കുക, ക്ഷമയോടെ മറ്റുള്ളവരെ കേള്‍ക്കാന്‍ പഠിക്കുക
ബാല്യത്തില്‍ ലഭിക്കാതിരുന്ന സ്നേഹവും അംഗീകാരവും സ്വന്തം തെറ്റല്ലെന്ന് അംഗീകരിക്കുക
പഴയ സംഭവങ്ങളില്‍ കുടുങ്ങാതെ, ഇപ്പോഴത്തെ നിമിഷത്തില്‍ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക