Latest News

കുഞ്ഞരിപ്പല്ലുകള്‍ക്ക് ഇനി മധുരം നല്‍കാം

Malayalilife
topbanner
 കുഞ്ഞരിപ്പല്ലുകള്‍ക്ക് ഇനി മധുരം നല്‍കാം

ധുരം കഴിക്കുന്നത് പല്ലിനു  അത്രനല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്.  മധുരം പല്ലിന് ദോഷകരമാകുന്നത് ഏതുതരം മധുരമാണെന്നത് മാത്രമല്ല എത്രനേരം മധുരം പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നു എന്നതനുസരിച്ചു കൂടിയാണ്. ഒരു ജ്യൂസ് കുടിക്കുന്നതു പോലെയല്ല മിഠായി നുണയുന്നത്. ദീര്‍ഘനേരം പല്ലില്‍ മിഠായി കടിച്ചു കഴിച്ചിട്ട് വായ കഴുകിയില്ലെങ്കില്‍ അതിന്റെ മധുരം  പറ്റിപ്പിടിച്ചിരുന്ന് പോടുകള്‍ വരുത്തും.

 ദന്തക്ഷയത്തിന് ബിസ്‌ക്കറ്റ്, കേക്ക്, പേസ്ട്രി പോലുള്ള മധുരമുള്ള സ്‌നാക്‌സ് ഇടയാക്കും. ദന്തക്ഷയത്തിനുള്ള സാധ്യത പതിവായി മധുരപലഹാരങ്ങള്‍ കഴിക്കുന്ന കുട്ടികളില്‍ അല്ലാത്തവരെ അപേക്ഷിച്ച്  കൂടുതലാണ്.ബിസ്‌ക്കറ്റ് പോലുള്ളവയ്ക്കു പകരം പഴങ്ങള്‍ ചെറുകഷണമാക്കിയതോ അണ്ടിപ്പരിപ്പുകളോ നല്‍കാം.

ശ്രദ്ധിക്കേണ്ടത്

  • കുട്ടികളുടെ പല്ലു മധുരം കഴിച്ചു കഴിഞ്ഞാലുടനേ തേയ്ക്കുക.
  • നനഞ്ഞ തുണി കൊണ്ട് കൊച്ചുകുഞ്ഞുങ്ങളിലും രാത്രി മുലപ്പാല്‍ നല്‍കിയശേഷം പല്ലു തുടയ്ക്കണം.
  • പാലില്‍ മധുരം കഴിവതും അധികം ചേര്‍ക്കാതിരിക്കുക. പാല്‍ കുടിച്ചശേഷം വായ വൃത്തിയായി കഴുകാന്‍ നിര്‍ദേശിക്കുക.
  • എത്രതവണ മധുരം കഴിക്കുന്നു എന്നതു പ്രധാനമാണ്. അതുകൊണ്ട് ദിവസം പലതവണ മധുരം കഴിക്കുന്നത് ഒഴിവാക്കുക.
Read more topics: # പല്ലു മധുരം
baby teeth care

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES