Latest News

മക്കള്‍ മിടുക്കരാണെങ്കില്‍ ക്രെഡിറ്റ് അമ്മയ്ക്ക്

Malayalilife
topbanner
മക്കള്‍ മിടുക്കരാണെങ്കില്‍ ക്രെഡിറ്റ് അമ്മയ്ക്ക്

ക്കള്‍ മിടുക്കരാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവരാണ് ഭൂരിഭാഗം അച്ഛന്മാരും. അതേ സമയം മക്ക്ള്‍ ചെയ്യുന്ന് തെറ്റുകള്‍ക്ക് പഴിചാരുന്നത് അമ്മമാരെയും ആണ. ഇത് നമ്മുടെ എല്ലാ വീടുകളിലും കണ്ടുവരുന്ന പ്രവണതായണ് എന്നാല്‍ മക്കള്‍ നന്നാവുന്നതിന്റെ ക്രെഡിറ്റ് പൂര്‍ണമായും ഏറ്റെടുക്കുന്ന അച്ഛന്മാര്‍ക്ക് ഗ്ലാസ്ഗോയിലെ ഗവേഷകരുടെ ഈ പഠനം ഒരു തിരിച്ചടിയാണ്. കാരണം എ മക്കളുടെ ബുദ്ധിക്കു പിന്നില്‍ അമ്മമാരുടെ ജീനാണന്നൊണ് ഇവരുടെ കണ്ടുപിടുത്തം.

അമ്മയിലെ എക്സ് ക്രോമസോമുകളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണമത്രെ. കാരണം എക്സ് ക്രോമസോമുകളിലാണ് ബുദ്ധിയുടെ ജീനുകള്‍ കാണപ്പെടുന്നത്. സ്ത്രീകളില്‍ രണ്ട് എക്സ് ക്രോമസോമുകളാണ് ഉള്ളത്. അതുകൊണ്ടു തന്നെ ബുദ്ധിയുടെ ജീന്‍ കുട്ടികളിലേക്ക് എത്തുന്നത് അമ്മയില്‍നിന്നായിരിക്കും എന്നാണ് കണ്ടെത്തല്‍..എന്നാല്‍ എക്സ്,വൈ ക്രോമസോമുകളാണ് പുരുഷന്മാരിലുള്ളത്. മാത്രവുമല്ല അച്ഛനില്‍നിന്ന് കിട്ടുന്ന ബുദ്ധിയുടെ ജീനുകള്‍ കാലക്രമേണ പ്രവര്‍ത്തനരഹിതമാകും ജനിതക വ്യത്യാസം വരുത്തിയിട്ടുള്ള എലിക്കുഞ്ഞുങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

' അമ്മയില്‍ നിന്ന് കൂടുതല്‍ ജീനുകള്‍ സ്വീകരിച്ചിട്ടുള്ള എലിക്കുഞ്ഞുങ്ങള്‍ക്ക് വലിപ്പമുള്ള തലയും തലച്ചോറുമുണ്ടായിരിക്കും.ശരീരത്തിന്റെ വലിപ്പം കുറവായിരിക്കും.അതേസമയം അച്ഛന്മാരില്‍നിന്ന് കൂടുതല്‍ ജീനുകള്‍ സ്വീകരിച്ചിട്ടുള്ള എലിക്കുഞ്ഞുങ്ങള്‍ വലിയ ശരീരത്തിന്റയും ചെറിയ തലച്ചോറിന്റെയും ഉടമകളായിരിക്കും'- ഗവേഷകര്‍ പറയുന്നു.


മാത്രമല്ല ചിന്ത, ഭാഷാപഠനം, യുക്തി തുടങ്ങിയവയെ നിയന്ത്രിക്കുന്ന ഭാഗമായ സെറിബ്രല്‍ കോര്‍ട്ടക്സില്‍ അച്ഛന്റെ ജീന്‍ അടങ്ങിയിട്ടുള്ള കോശങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.എലികള്‍ക്കു ശേഷം മനുഷ്യരിലും ഗവേഷകര്‍ പഠനം നടത്തിയിരുന്നു. ഇതില്‍നിന്നുള്ള ഫലവും വെളിപ്പെടുത്തുന്നത് കുട്ടികളുടെ ബുദ്ധിക്കു പിന്നില്‍ അമ്മയാണെന്നാണ്.

അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധവും കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തെ സ്വാധിനിക്കുമെന്ന്  ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്.അമ്മയുമായി അടുപ്പം പുലര്‍ത്തുന്നത് കുഞ്ഞുങ്ങള്‍ക്കുള്ളില്‍ സുരക്ഷിതത്വബോധം വളര്‍ത്തുമത്രെ. ഒപ്പം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും ഇവര്‍ക്കു കൂടുതലായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.ഗര്‍ഭ കാലത്ത അമ്മയില്‍ ഉണ്ടാകുന്ന ശീലങ്ങള്‍ കുട്ട്ികളില്‍ കാണാനും സാധ്യതയേറെ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.


 

children intelligence is connected with mother

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES