സോണി ബ്രാവിയ ടിവിയുടെ ഏറ്റവും വലുപ്പം കൂടിയ മോഡലായ ബ്രാവിയ 9IIന്റെ 115 ഇഞ്ച് (292 സെ.മീ.) വിപണിയില്‍ അവതരിപ്പിച്ചു. സോണിയുടെ ആര്‍ജിബി ബാക്ക്ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ് പ്രോ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ അത്യാധുനികമായ ട്രൂ ആര്‍ജിബി സാങ്കേതികവിദ്യയിലൂടെ വലിയ സ്‌ക്രീനില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം സമ്മാനിക്കും. ഇതോടെ സോണിയുടെ ട്രൂ ആര്‍ജിബി ബ്രാവിയ ടെലിവിഷന്‍ ശ്രേണി 55 ഇഞ്ച് (140 സെ.മീ.) മുതല്‍ 115 ഇഞ്ച് (292 സെ.മീ.) വരെ വ്യാപിച്ചിരിക്കുകയാണ്.
വലിയ സ്‌ക്രീന്‍, കൃത്യതയോടെയുള്ള നിറങ്ങള്‍, സ്റ്റുഡിയോ നിലവാരത്തിലുള്ള ക്വാളിറ്റി, മികച്ച ശബ്ദ സംവിധാനം എന്നിവയിലൂടെ ചലച്ചിത്ര നിര്‍മാതാക്കള്‍ ഉദ്ദേശിച്ച അനുഭവം അതേപടി വീടുകളിലെത്തിക്കുകയാണ് ബ്രാവിയ ശ്രേണികളുടെ ലക്ഷ്യം.
115 ഇഞ്ച് ബ്രാവിയ 9II മോഡലില്‍ അക്കൗസ്റ്റിക് മള്‍ട്ടി ഓഡിയോ സാങ്കേതികവിദ്യയോടുകൂടിയ 12 സ്പീക്കര്‍ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. രണ്ട് സബ്വൂഫറുകളും എട്ട് ഫുള്‍ റേഞ്ച് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും ഉള്‍പ്പെടുന്ന ഈ സംവിധാനം കൂടുതല്‍ വ്യക്തതയുള്ള സംഭാഷണങ്ങളും മികച്ച ശബ്ദാനുഭവവും നല്‍കും. 115 ഇഞ്ച് മോഡല്‍ ഒഴികെയുള്ള ബ്രാവിയ 9II മോഡലുകളില്‍ ഇമ്മേഴ്‌സീവ് ബ്ലാക്ക് സ്‌ക്രീന്‍ പ്രോ സാങ്കേതികവിദ്യയും ലഭ്യമാണ്.
ഗൂഗിള്‍ ടിവി പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ട്രൂ ആര്‍ജിബി ടെലിവിഷനുകള്‍ സിനിമകള്‍, ടിവി പരിപാടികള്‍, ആപ്പുകള്‍, ഗെയിമുകള്‍ എന്നിവ വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഒരുമിച്ച് ലഭ്യമാക്കുന്നു. ഭാവിയില്‍ ഓവര്‍-ദി-എയര്‍ അപ്‌ഡേറ്റിലൂടെ ജെമിനി ഫോര്‍ ഗൂഗിള്‍ ടിവിയും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ShopatSC.com, പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ടിവികള്‍ ലഭ്യമാകും.
ബ്രാവിയ 9II 75 ഇഞ്ച് മോഡലിന്റെ എംആര്‍പി ?8,39,900-ഉം ബെസ്റ്റ് ബൈ വില ?5,39,990-ഉം ആണ്. 85 ഇഞ്ച് മോഡലിന്റെ എംആര്‍പി ?9,89,900-ഉം ബെസ്റ്റ് ബൈ വില ?6,69,990-ഉം ആണ്. 115 ഇഞ്ച് മോഡലിന്റെ എംആര്‍പി ?45,99,900-ഉം ബെസ്റ്റ് ബൈ വില ?28,99,990-ഉം ആണ്. ഈ മോഡല്‍ ഉടന്‍ ലഭ്യമാകും.