ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ സീരിയല്‍ നടി ഉമാ നായരുടെ മകള്‍ ഗൗരി വിവാഹിതയായിരിക്കുകയാണ്. തിരുവനന്തപുരത്തു വച്ചു നടന്ന അത്യാഢംബര ചടങ്ങിലാണ് മകളെ അതീവ സുന്ദരിയാക്കി വേദിയിലെത്തിച്ച് നടി സുമംഗലിയാക്കിയിരിക്കുന്നത്. ഒന്‍പതു വര്‍ഷത്തിലധികം നീണ്ട ഗൗരിയുടേയും ഡെന്നീസിന്റെയും പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ക്രിസ്ത്യാനി പയ്യനാണ് ഡെന്നീസ്. എങ്കിലും ഹിന്ദു ആചാരപ്രകാരം സ്വര്‍ണാഭരണങ്ങളിഞ്ഞ് സുന്ദരിയായി എത്തിയ ഗൗരിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു ഡെന്നീസ്. ഒരു ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ വച്ച് പരസ്പരം കണ്ട ഡെന്നീസും ഗൗരിയും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഡെന്നീസും ഗൗരിയും വിവാഹിതരാകുന്നത്.
നിരവധി സിനിമാ താരങ്ങളാണ് വിവാഹത്തില്‍ പങ്കുചേരാന്‍ എത്തിയത്. സുരേഷ് ഗോപിയും നടി മേനകാ സുരേഷും ഭര്‍ത്താവും, നടി ആനിയും ഭര്‍ത്താവ് ഷാജി കൈലാസും, നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും, നടന്‍ മണിയന്‍ പിള്ള രാജുവും ഭാര്യയും ഇവര്‍ക്കൊപ്പം നടി മഞ്ജുപിള്ള, ശ്രീലതാ നമ്പൂതിരി എന്നിവര്‍ക്കൊപ്പം നിരവധി സീരിയല്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അമൃതാ നായരും അമ്മയും അനുമോളും ഒക്കെ വിവാഹചടങ്ങില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. ഉമാ നായരുടെ മകള്‍ എന്ന രീതിയിലാണ് ഗൗരി മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായി തുടങ്ങിയത്. ദിവസങ്ങള്‍ക്കു മുന്നേ തന്നെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങളും ആരംഭിച്ചിരുന്നു. സംഗീത് നൈറ്റും ബാച്ചിലറേറ്റ് ആഘോഷവും ഒക്കെയായി പാട്ടും മേളവും ഡാന്‍സും ഒക്കെയായ ചടങ്ങില്‍ ഇരുവരുടേയും അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത്.
ഒന്‍പതു വര്‍ഷത്തിലധികം നീണ്ട ഗൗരിയുടെ പ്രണയമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാഹം നടന്നിരിക്കുന്നത്. അതേസമയം, അഭിനയത്തിലേക്ക് കടക്കാതെ മോഡലിംഗിലും ഫാഷനിലും ശ്രദ്ധിച്ചാണ് ഗൗരി തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം, മകളുടെ വിവാഹത്തിന്റെ തിരക്കിലാണ് ഉമ. അഭിനയം കൂടാതെ, ഒരു ഇവന്റ് മാനേജ്മെന്റ് ബിസിനസും ചെയ്യുന്നുണ്ട് നടി.
വാനമ്പാടി പരമ്പരയിലെ നിര്‍മ്മലേടത്തി ആയി ഇന്നും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഉമാ നായര്‍ വാനമ്പാടിക്ക് മുമ്പും ശേഷവും നിരവധി സീരിയലുകളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ നിര്‍മ്മലേട്ടത്തിയോട് ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകര്‍ക്ക്. സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമൊന്നും തുറന്നു പറഞ്ഞിട്ടില്ലാത്ത നടിയുടെ ഭര്‍ത്താവിനോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രം ദിവസങ്ങള്‍ക്കു മുമ്പ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മൂത്തമകള്‍ ഗൗരിയാണ് അമ്മയുടെ കണ്ണും മനസും നിറയിക്കുന്ന ഈ ചിത്രം സമ്മാനിച്ചത്.
സ്വന്തം പിതാവ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയിച്ച് തുടങ്ങിയ ഉമ ദൂരദര്‍ശനിലെ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴിലടക്കം ദൂരദര്‍ശനിലെ സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ചു. ശേഷം മെഗാ സീരിയലുകളിലൂടെ സജീവമാവുകയായിരുന്നു. സംവിധായകനായിരുന്നു നടിയുടെ ഭര്‍ത്താവ്. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷം ചെയ്തു. പ്രേക്ഷകര്‍ക്ക് ഇവയെല്ലാം പ്രിയപ്പെട്ടവയായിരുന്നു. അറുപതോളം സീരിയലുകളിലാണ് ഉമ നായര്‍ അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.