അടുത്തിടെയാണ് സീരിയല്‍ താരം സായ്‌ലക്ഷ്മി താന്‍ ക്യാമറാമാന്‍ അരുണുമായി പ്രണയത്തിലാണെന്ന വിവരം സോഷ്യല്‍മീഡിയ വഴി പരസ്യപ്പെടുത്തിയത്. അരുണിനൊപ്പമുള്ള സായ്‌ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. സീരിയല്‍ താരം പാര്‍വതി വിജയിയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് സീരിയല്‍ താരം സായ്‌ലക്ഷ്മിയുമായി അരുണ്‍ അടുക്കുന്നത്..ഒളിച്ചോടി വിവാഹിതരായവരാണ് അരുണും പാര്‍വതി വിജയും. ഒരു കുഞ്ഞും ഇരുവര്‍ക്കും ഉണ്ട്.
ഇപ്പോള്‍ അരുണിനൊപ്പം സായ്ലക്ഷ്മി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അരുണിന്റെ പിറന്നാള്‍ ദിനത്തിലാണ് ഇരുവരുമൊപ്പമുളള ഫോട്ടോയും കുറിപ്പും സായ്ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ദൈവം തനിക്കായി കൊണ്ടുവന്നവനാണ് തന്റെ ജീവിത പങ്കാളി അരുണ്‍ എന്നാണ് സായ്ലക്ഷ്മി കുറിച്ചത്.
എന്റെ ഏറ്റവും നല്ല സമയത്തും ഏറ്റവും മോശം സമയത്തും എന്നെ സ്നേഹിക്കുന്ന മനുഷ്യന് ജന്മദിനാശംസകള്‍. ശരി... ഏറ്റവും മോശം എന്നൊന്നില്ല... അല്ലേ?. എന്റെ എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും നീ എനിക്കൊപ്പം ഉണ്ടായിരുന്നു... എന്റെ കൈ വിടാതെ. ജീവിതത്തിലെ എല്ലാ നഷ്ടങ്ങളും നീ നേരിട്ടപ്പോള്‍ ദൈവം എന്നെ നിങ്ങളിലേക്ക് കൊണ്ടുവന്നു. അത് ഒരു ദിവ്യ ദൗത്യമാണെന്ന് എനിക്ക് തോന്നി.
അതുപോലെ എന്റെ ജീവിതത്തിലെ എല്ലാത്തിന്റെയും സന്തുലിതാവസ്ഥ തെറ്റിയപ്പോള്‍ ദൈവം നിന്നെ എനിക്കായി കൊണ്ടുവന്നു. ഒരു കൈ നിറയെ സാല്‍വിയ പൂക്കളുമായി. ഈ വര്‍ഷം നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം നിങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും അയക്കട്ടേ. എന്റെ സ്വപ്നങ്ങളെ പിന്തുടരാനും അവ നേടിയെടുക്കാനും എനിക്ക് പ്രചോദനവും ധൈര്യവും നല്‍കിയതിന് നന്ദി. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു നിന്നെ എന്റെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. നിങ്ങളുടെ എല്ലാ ദുഖങ്ങളിലും സന്തോഷങ്ങളിലും എല്ലാത്തിലും നിങ്ങളുടെ കൈ പിടിച്ചുകൊണ്ട് ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു.
ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍ മിസ്റ്റര്‍ താടിക്കാരന്‍... ലവ് യു... ഈ വര്‍ഷത്തേ നിന്റെ സമ്മാനം അത് ഞാന്‍ തന്നെയാണ് ബ്രോ എന്നാണ് അരുണിനൊപ്പമുള്ള ഒരുപിടി ചിത്രങ്ങള്‍ കൂടി പങ്കുവെച്ച് സായ്ലക്ഷ്മി കുറിച്ചത്. ഫോട്ടോകളില്‍ ചിലതില്‍ സായ്ലക്ഷ്മി സിന്ദൂരം അണിഞ്ഞിരിക്കുന്നത് കാണാം. പോസ്റ്റ് വൈറലായതോടെ ഇരുവരും വിവാഹിതരായോ എന്ന സംശയമായി പ്രേക്ഷകര്‍ക്ക്. വിവാഹം കഴിഞ്ഞോ എന്ന് കമന്റ്സ് വരുന്നുണ്ടെങ്കിലും ഒന്നിനും സായ്ലക്ഷ്മി മറുപടി നല്‍കിയിട്ടില്ല.
കുടുംബവിളക്ക് സീരിയലില്‍ പാര്‍വതി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ക്യാമറാമാനായ അരുണുമായി പ്രണയത്തിലാകുന്നതും ഒളിച്ചോടി വിവാഹിതരാകുന്നതും. ശേഷം ഇരുവര്‍ക്കും യാമി എന്നൊരു മകളും പിറന്നു. പാര്‍വതിക്കൊപ്പം അരുണിനെ കാണാതായതോടെ നിരന്തരമായി ആരാധകരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വേര്‍പിരിഞ്ഞുവെന്ന് പാ?ര്‍വതി വെളിപ്പെടുത്തിയത്.
സായ്‌ലക്ഷ്മിയും അരുണും പ്രണയത്തിലായിട്ട് കുറച്ച് നാളുകളേയാകുന്നുള്ളു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2വില്‍ സായ്‌ലക്ഷ്മി അഭിനയിച്ചിരുന്നു. അരുണിനെ കണ്ട് മുട്ടുന്നതും പ്രണയത്തിലായതും സീരിയല്‍ ലൊക്കേഷനില്‍ നിന്നാണ്.