വൈറലായി അമ്മിണിക്കുട്ടിയുടെ പെട്ടി; അമൃത ടിവിയുടെ പുതിയ പരസ്യ ചിത്രം ശ്രദ്ധ നേടുന്നു

Malayalilife
topbanner
വൈറലായി അമ്മിണിക്കുട്ടിയുടെ പെട്ടി; അമൃത ടിവിയുടെ പുതിയ പരസ്യ ചിത്രം ശ്രദ്ധ നേടുന്നു

വ്യത്യസ്തകള്‍ എന്നും വൈറലായിട്ടുള്ള നവമാധ്യമങ്ങളിലെ പുത്തന്‍ ഹിറ്റ് അമൃത ടിവിയുടെ പരസ്യ ചിത്രമാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പരസ്യം ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം റീല്‍സിലും ശ്രദ്ധേയമായിട്ടുണ്ട്. ചിത്രത്തിലെ തെക്ക് തെക്കുന്നു വന്നൊരു കുട്ടി എന്ന ഗാനമാണ് ഹൈലൈറ്റ്. കരിക്ക് ഫെയിം സ്‌നേഹ ബാബു അവതരിപ്പിക്കുന്ന അമ്മിണിക്കുട്ടി എന്ന കഥാപാത്രത്തിന്റെ കല്യാണവും അവളുടെ ആയിരം പെട്ടികളുമാണ് പരസ്യത്തിന്റെ വിഷയം. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളില്‍ നിന്നായി അന്‍പതു ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ പരസ്യത്തിന്റെ സംവിധായകന്‍ ഹരി നായരാണ്.

കുട്ടനാട്ടില്‍ നിന്നും വടക്കോട്ട് കല്യാണം കഴിച്ചു പോകുന്ന അമ്മിണി കുട്ടിയും അവരുടെ വിന്റ്റേജ് കാറില്‍ ഉള്ള യാത്രയും പെട്ടികളും കാഴ്ചകളും റൊമാന്‍സും ഒക്കെയായി തുടക്കം മുതല്‍ ഒടുക്കം വരെ ഒരു സിനിമ പോലെ തന്നെ സസ്‌പെന്‍സ് ഒട്ടും ചോരാതെ നില നിര്‍ത്താന്‍ കഴിഞ്ഞതാണ് ഈ പരസ്യചിത്രത്തിന് ഇത്രയേറെ പ്രേക്ഷകസ്വീകാര്യത നേടാനുള്ള കാരണം. കണ്ടു മടുക്കുന്ന, നാടകീയത വാരി വിതറുന്ന ടെലിവിഷന്‍പരസ്യ ചിത്രങ്ങളില്‍ നിന്നും മാറി പരസ്യങ്ങള്‍ക്കും റിയലിസ്റ്റിക് ആകാം എന്ന് കാട്ടി തരികയാണ് ഈ പരസ്യ ചിത്രത്തിലൂടെ ഹരി നായര്‍. നാട്ടിന്‍പുറത്തെ കല്യാണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന പരസ്യത്തില്‍ സ്‌നേഹ ബാബുവിനും സിനി ആര്‍ട്ടിസ്റ്റ് സ്മിനു സിജോയ്ക്കും പുറമെ, അന്‍പതോളം പ്രദേശവാസികളാണ്അഭിനേതാക്കളായെത്തിരിക്കുന്നത്.

Read more topics: # Amritha tv new ad goes viral
Amritha tv new ad goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES