Latest News

സംഭവബഹുലമായ മുപ്പത് ദിവസങ്ങളാണ് കഴിഞ്ഞ് പോയത്;'പഴയ ഗബ്രിയല്ല ഇപ്പോള്‍, കാഴ്ചപ്പാടുകള്‍ മാറി'; ഇപ്പോഴും രണ്ട് കയ്യും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല; പ്രാര്‍ത്ഥനയും സിനിമയുമായി പുതിയ ജീവിതം; ദൈവത്തോട് കൂടുതല്‍ അടുത്തു; ജാസ്മിനുമായുള്ള പ്രശ്‌നം ഇടയ്ക്കിടെ ഉണ്ടാകുന്ന സഹജമായ വഴക്കാണ്;അപകടത്തിന് ശേഷമുള്ള മാറ്റങ്ങള്‍ വെളിപ്പെടുത്തി ബിഗ് ബോസ് താരം ഗബ്രി

Malayalilife
 സംഭവബഹുലമായ മുപ്പത് ദിവസങ്ങളാണ് കഴിഞ്ഞ് പോയത്;'പഴയ ഗബ്രിയല്ല ഇപ്പോള്‍, കാഴ്ചപ്പാടുകള്‍ മാറി'; ഇപ്പോഴും രണ്ട് കയ്യും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല; പ്രാര്‍ത്ഥനയും സിനിമയുമായി പുതിയ ജീവിതം; ദൈവത്തോട് കൂടുതല്‍ അടുത്തു; ജാസ്മിനുമായുള്ള പ്രശ്‌നം ഇടയ്ക്കിടെ ഉണ്ടാകുന്ന സഹജമായ വഴക്കാണ്;അപകടത്തിന് ശേഷമുള്ള മാറ്റങ്ങള്‍ വെളിപ്പെടുത്തി ബിഗ് ബോസ് താരം ഗബ്രി

യുവനടനും മുന്‍ ബിഗ് ബോസ് താരവുമായ ഗബ്രി ജോസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അപകടത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമാണ് താരം. ഒരിടവേളയ്ക്കുശേഷം അപകടത്തെ കുറിച്ചും പുതിയ വിശേഷങ്ങളും യുട്യൂബ് ചാനല്‍ വീഡിയോയിലൂടെ ?ഗബ്രി പങ്കിട്ടതാണ് ശ്രദ്ധ നേടുന്നത്.

അപകടത്തിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് ഗബ്രി ജോസ് പങ്കിടുന്നത്. ജനുവരി 26-നുണ്ടായ വാഹനാപകടം തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിക്കളഞ്ഞെന്നും ശാരീരികമായും മാനസികമായും താന്‍ ഇപ്പോള്‍ മറ്റൊരു വ്യക്തിയാണെന്നും ഗബ്രി വെളിപ്പെടുത്തി. പുതിയ വീഡിയോയിലൂടെയാണ് താരം ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെച്ചത്. 

അപകടത്തിന് ശേഷം തന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്ന് ഗബ്രി പറയുന്നു. മുന്‍പ് താന്‍ അല്‍പം അഹങ്കാരിയും മുന്‍കോപിയുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ മാറ്റങ്ങളെല്ലാം വഴിമാറിയെന്നും താരം സാക്ഷ്യപ്പെടുത്തുന്നു. 'പഴയ ഗബ്രിയെ ഇനി നിങ്ങള്‍ക്ക് കാണാനാവില്ല. അപകടത്തിന് മുന്‍പുള്ള എന്റെ പേഴ്‌സണാലിറ്റിയല്ല ഇപ്പോഴുള്ളത്. കാഴ്ചപ്പാടുകളും ചിന്തകളും മാറി. ദൈവത്തോട് കൂടുതല്‍ അടുത്തു, പ്രാര്‍ത്ഥനകള്‍ കൂടി. എനിക്കുള്ള സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറഞ്ഞു തുടങ്ങി.' - 

അപകടത്തെത്തുടര്‍ന്ന് രണ്ട് കൈകള്‍ക്കും പരിക്കേറ്റ ഗബ്രി ഇപ്പോള്‍ വിശ്രമത്തിലാണ്. പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല. നിലവിലെ തന്റെ ദിനചര്യയെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ: പന്ത്രണ്ട് മണിക്ക് എഴുന്നേല്‍ക്കും. ഫുഡ് കഴിക്കും. ശേഷം നാല് സിനിമകളെങ്കിലും കാണും. രാത്രി പന്ത്രണ്ട് മണിയോടെ ഉറങ്ങും ഇതാണ് എന്റെ കുറച്ച് നാളുകളായുള്ള ഡെയ്‌ലി റുട്ടീന്‍. നല്ല ഭക്ഷണം കഴിച്ചും വര്‍ക്കൗട്ട് ചെയ്തും സെറ്റായി വരികയായിരുന്നു. അതിനിടെയാണ് അപകടം സംഭവിച്ചത്. 

 അപകടം നടന്ന വിവരം അറിഞ്ഞയുടന്‍ സുഹൃത്തും ബിഗ് ബോസ് സഹമത്സരാര്‍ത്ഥിയുമായിരുന്ന ജാസ്മിന്‍ ജാഫര്‍ ഓടിയെത്തിയെന്നും ഗബ്രി പറഞ്ഞു. അപകടസമയത്ത് തനിക്ക് ബോധമുണ്ടായിരുന്നില്ലെന്നും ജാസ്മിന്‍ കരഞ്ഞുകൊണ്ടാണ് തന്നെ കാണാന്‍ എത്തിയതെന്നും താരം വീഡിയോയില്‍ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വേദന നിറഞ്ഞ ആദ്യ ദിനങ്ങളില്‍ സംസാരിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്ന താരം, ഇപ്പോള്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. താന്‍ കടന്നുപോയ വലിയൊരു പ്രതിസന്ധിയില്‍ താങ്ങായി നിന്ന പ്രിയപ്പെട്ടവര്‍ക്കും ആരാധകര്‍ക്കും ഗബ്രി നന്ദി പറഞ്ഞു.

Read more topics: # ഗബ്രി ജോസ്
gabri jose about accident days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES