Latest News

ലക്ഷത്തില്‍ ഒരാള്‍, അപൂര്‍വ്വ സിദ്ധിയുണ്ട്, നയിക്കണം; വേട്ടയാടലില്‍ തളരുത്'; അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട; പക്ഷേ വരാതിരിക്കരുത്.; തല കുനിക്കാതെ നിന്നു; അവളൊരു പ്രതീക്ഷയാണ്; 'അമ്മ'യുടെ നീതികേടുകള്‍ ആരെയും പേടിക്കാതെ തുറന്നടിച്ച നായിക; അന്‍സിബയുടെ പോരാട്ടത്തെ കുറിച്ച് മാലാ പാര്‍വതി

Malayalilife
 ലക്ഷത്തില്‍ ഒരാള്‍, അപൂര്‍വ്വ സിദ്ധിയുണ്ട്, നയിക്കണം; വേട്ടയാടലില്‍ തളരുത്'; അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട; പക്ഷേ വരാതിരിക്കരുത്.; തല കുനിക്കാതെ നിന്നു; അവളൊരു പ്രതീക്ഷയാണ്; 'അമ്മ'യുടെ നീതികേടുകള്‍ ആരെയും പേടിക്കാതെ തുറന്നടിച്ച നായിക; അന്‍സിബയുടെ പോരാട്ടത്തെ കുറിച്ച് മാലാ പാര്‍വതി

നടി അന്‍സിബ 'അമ്മ' സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ താനില്ലെന്ന് പ്രഖ്യാപിച്ച വാര്‍ത്തയോട് പ്രതികരിച്ച് നടി മാലാ പാര്‍വതി രംഗത്ത്. അന്‍സിബയുടെ ഈ തീരുമാനത്തില്‍ തനിക്കുള്ള പൂര്‍ണ്ണമായ പിന്തുണയും അഭിനന്ദനവും സോഷ്യല്‍ മീഡിയയിലൂടെയാണ് മാലാ പാര്‍വതി പങ്കുവെച്ചത്. മുന്‍പ് അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച് വിജയിച്ച താരമാണ് അന്‍സിബ. 

 അന്‍സിബയുടെ നിലപാടിനെ പ്രകീര്‍ത്തിച്ച മാലാ പാര്‍വതി, താരത്തിന്റെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് ഏറെ ആവശ്യമാണെന്ന് തന്റെ കുറിപ്പില്‍ വ്യക്തമാക്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന അന്‍സിബയെപ്പോലെയുള്ള വ്യക്തികള്‍ക്ക് മുന്നോട്ട് വരാന്‍ സാധിക്കണമെന്നും, അവരുടെ കഴിവുകള്‍ വെറുതെയാകരുത് എന്നുമാണ് മാലാ പാര്‍വതി ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രതികരണം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

തന്റെ വ്യക്തിപരമായ കാരണങ്ങളാലാണ് അമ്മ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളുടെയും മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍, മാലാ പാര്‍വതിയെപ്പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ...

 പ്രിയപ്പെട്ട അന്‍സിബ, അന്‍സിബ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകള്‍, അപവാദ പ്രചരണങ്ങള്‍, മനോവീര്യം തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ എല്ലാം നേരിട്ട്, തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആര്‍ജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം. പക്ഷേ അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്ത്. കാരണം നിങ്ങളില്‍ ജന്മനാ ഒരു നേതാവുണ്ട്. 

സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തില്‍ ഒരാളാണ്. അപൂര്‍വ്വ സിദ്ധിയുണ്ട്. നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോള്‍ പോലും സൈബര്‍ ആക്രമണങ്ങള്‍ അടക്കം ഇനിയും അഴിച്ചുവിടാം. കാരണം പലര്‍ക്കും മുറിഞ്ഞിട്ടുണ്ട്. പക്ഷേ അന്‍സിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അന്‍സിബയെ മനസിലാക്കി തുടങ്ങിയിരിക്കുന്നു. 

കാരണം വലിയ ആക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് തകര്‍ത്ത് കളയാനുള്ള ഇച്ഛാശക്തി. അത് ഒരു സാധാരണ വ്യക്തിയില്‍ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അന്‍സിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം.

maala parvathi about ansiba hassan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES