Latest News

കൂടുതല്‍ സമയം മാതാപിതാക്കള്‍ക്കും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ചിലവഴിക്കണമെന്നത്  അടുത്ത കാലത്താണ് പഠിച്ചത്;അപ്പൂപ്പന്റെ മരണശേഷമാണ് ആ തോന്നല്‍ വന്നത്;ഒറ്റയ്ക്ക് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍  ഇഷ്ടമാണ്; പക്ഷേ, ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ മടിയാണ്; തുറന്നുപറഞ്ഞ് ഇഷാനി കൃഷ്ണ 

Malayalilife
കൂടുതല്‍ സമയം മാതാപിതാക്കള്‍ക്കും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ചിലവഴിക്കണമെന്നത്  അടുത്ത കാലത്താണ് പഠിച്ചത്;അപ്പൂപ്പന്റെ മരണശേഷമാണ് ആ തോന്നല്‍ വന്നത്;ഒറ്റയ്ക്ക് ഓരോ കാര്യങ്ങള്‍ ചെയ്യാന്‍  ഇഷ്ടമാണ്; പക്ഷേ, ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ മടിയാണ്; തുറന്നുപറഞ്ഞ് ഇഷാനി കൃഷ്ണ 

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള നടിയും നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളുമായ ഇഷാനി കൃഷ്ണ ഒരിടവേളയ്ക്ക് ശേഷം യൂട്യൂബില്‍ സജീവമാകുന്നു. തന്റെ ചാനലിലൂടെ പങ്കുവെച്ച പുതിയ 'ക്യു ആന്‍ഡ് എ' സെഷനിലാണ് തന്റെ ഇഷ്ടങ്ങളെക്കുറിച്ചും മാതാപിതാക്കളുടെ മാതൃകാപരമായ സ്വഭാവങ്ങളെക്കുറിച്ചും ഇഷാനി മനസ്സ് തുറന്നത്. 

തന്റെ അച്ഛന്‍ കൃഷ്ണകുമാറിന്റെ പോസിറ്റീവ് നിലപാടുകളെക്കുറിച്ചാണ് ഇഷാനി ആദ്യം സംസാരിച്ചത്. 'ഒരു കാര്യത്തിന് ശ്രമിച്ചിട്ട് അത് നടന്നില്ലെങ്കില്‍ ജീവിതം പോയി എന്ന രീതിയില്‍ തളര്‍ന്നിരിക്കാറില്ല അച്ഛന്‍, പകരം അടുത്ത കാര്യം ചെയ്യാന്‍ പോകും. അതാണ് അച്ഛനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം. ഇപ്പോള്‍ 58 വയസ്സായി, പക്ഷേ ഒരിക്കല്‍ പോലും എനിക്ക് പ്രായമായി, തളര്‍ന്നു എന്നൊന്നും പറഞ്ഞ് അച്ഛന്‍ വിശ്രമിക്കാറില്ല. ഒട്ടും മടിയുമില്ല. 

അച്ഛനെ വെച്ച് നോക്കുമ്പോള്‍ എനിക്ക് നല്ല മടിയുണ്ടെന്ന് പറയേണ്ടി വരും. അമ്മ ഞങ്ങള്‍ക്ക് വേണ്ടി കാണിക്കുന്ന ഡെഡിക്കേഷന് ഒരു അവാര്‍ഡ് തന്നെ കൊടുക്കണം. അതൊരു വലിയ ടാസ്‌ക്കാണ്, പക്ഷെ ഇന്നേവരെ ഒരു കുറ്റവും പറയാതെ അമ്മ അത് ഭംഗിയായി ചെയ്യാറുണ്ട്,' ഇഷാനി പറയുന്നു. 

കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇഷാനി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. അപ്പൂപ്പന്റെ മരണശേഷമാണ് മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്ന തോന്നല്‍ ഉണ്ടായതെന്ന് താരം പറയുന്നു. 'എന്റെ പ്രായത്തിലുള്ള മിക്കവരും ഉപരിപഠനത്തിനായും മറ്റും പുറത്തുപോയവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ സാധിക്കുന്ന ഞാന്‍ ഏറെ ഭാഗ്യവതിയാണെന്ന് തോന്നാറുണ്ട്,' താരം കൂട്ടിച്ചേര്‍ത്തു. 

 തന്റെ വ്യക്തിപരമായ ചില പ്രത്യേകതകളും ഇഷാനി ആരാധകരുമായി പങ്കുവെച്ചു. 'ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെങ്കിലും, ഇതുവരെ ഒറ്റയ്ക്ക് ഒരു സ്ഥലത്ത് പോയി ഭക്ഷണം പോലും ഞാന്‍ കഴിച്ചിട്ടില്ല. അപരിചിതരുമായി സംസാരിക്കാനും എനിക്ക് അല്‍പം മടിയാണ്. വളര്‍ത്തുനായയായ 'ഓമി'യും ബേക്കിങ്ങുമാണ് ഇപ്പോഴത്തെ എന്റെ പ്രധാന ഒബ്‌സഷന്‍. ബേക്കിങ്ങ് പണ്ട് മുതലേ ഇഷ്ടമായിരുന്നെങ്കിലും പരീക്ഷണങ്ങളെല്ലാം ഫ്‌ലോപ്പായിരുന്നു. വീട്ടില്‍ പുതിയ കിച്ചണ്‍ വന്ന ശേഷമാണ് ഇംഗ്ലീഷ് സിനിമകളിലേതുപോലെ ബേക്ക് ചെയ്യണമെന്ന് തോന്നിയത്. ഇപ്പോള്‍ മിക്കതും വിജയമാണ്. ബേക്കിങ്ങ് എനിക്കൊരു മികച്ച സ്‌ട്രെസ് റിലീഫ് കൂടിയാണ്,' ഇഷാനി കൃഷ്ണ പറഞ്ഞു നിര്‍ത്തി.
 

ishaani krishna about new vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES