Latest News

കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല; എനിക്ക് കുട്ടികളുണ്ടായാന്‍ അമ്മയെന്ന് വിളിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല; ഞാന്‍ ആരുടേയും അമ്മയും ആന്റിയുമാവില്ല; തന്റെ ചാനലിലൂടെ പങ്കിട്ട വാക്കുകള്‍ക്ക് വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി ഇഷാനി

Malayalilife
കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല; എനിക്ക് കുട്ടികളുണ്ടായാന്‍ അമ്മയെന്ന് വിളിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല; ഞാന്‍ ആരുടേയും അമ്മയും ആന്റിയുമാവില്ല; തന്റെ ചാനലിലൂടെ പങ്കിട്ട വാക്കുകള്‍ക്ക് വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി ഇഷാനി

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതയാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ഇഷാനി കൃഷ്ണ. കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഇഷാനി അറിയപ്പെടുന്ന യുട്യൂബറുമാണ്. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോളിതാ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.

കഴിഞ്ഞ ദിവസം ഇഷാനി പങ്കുവെച്ച യുട്യൂബ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുള്ളതായിരുന്നു ഇഷാനിയുടെ വീഡിയോ.ഒന്നര വര്‍ഷം മുമ്പാണ് താന്‍ ഒരു ക്യു ആന്റ് എ വീഡിയോ ചെയ്തതെന്നും അതിനുശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചതിനാലാണ് വീണ്ടും ഒരു ക്യു ആന്റ് എ വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഇഷാനി വീഡിയോ ആരംഭിച്ചത്. ജോലി, വിവാഹം, ഭാവി, സ്വപ്നങ്ങള്‍ എന്നിവയെ കുറിച്ചും തന്റെ കുടുംബാം?ഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഇഷാനി മറുപടി പറഞ്ഞു.

അക്കൂട്ടത്തില്‍ ഒരു ചോദ്യത്തിന് ഇഷാനി നല്‍കിയ മറുപടി വലിയ രീതിയില്‍ വിമര്‍ശനത്തിന് കാരണമായി. സഹോദരി ദിയ കൃഷ്ണയുടെ കുഞ്ഞ് എന്ത് പേരാകും ഇഷാനിയെ വിളിക്കുക എന്നായിരുന്നു ഫോളോവേഴ്‌സില്‍ ഒരാള്‍ ചോദിച്ച ചോദ്യം. അതിന് ഇഷാനി നല്‍കിയ മറുപടിയാണ് വിമ?ര്‍ശനത്തിന് കാരണമായത്.

ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാല്‍ അം?ഗീകരിക്കാന്‍ കഴിയില്ലെന്നും കുട്ടികള്‍ തന്നെ പേര് വിളിക്കുന്നതിനോടാണ് താല്‍പര്യമെന്നുമാണ് ഇഷാനി പറഞ്ഞത്. തനിക്ക് ഭാവിയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ അവര്‍ പോലും തന്നെ അമ്മയെന്ന് വിളിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഇഷാനി പറഞ്ഞു. കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിച്ചാല്‍ ഞാന്‍ അത് അക്‌സപറ്റ് ചെയ്യില്ല. കാരണം മനസില്‍ ഞാന്‍ ഇപ്പോഴും കുട്ടിയാണ്.

അതുകൊണ്ട് തന്നെ എന്നെ വേറൊരു കുട്ടിയും കുട്ടിയായിട്ട് തന്നെ വേണം എന്നെ കാണാന്‍. അല്ലാതെ മുതിര്‍ന്ന ഒരാളായി കാണരുത്. മനസുകൊണ്ട് ഞാന്‍ ഇപ്പോഴും കുട്ടിയാണ്. ലിയാന്‍ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുഞ്ഞിനോട് എന്നെ പേര് വിളിക്കാനാകും ഞാന്‍ പറയുക. അമ്മയുടെ സഹോദരിയെ ഞങ്ങള്‍ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. കുഞ്ഞമ്മ എന്ന വിളി ക്രിഞ്ചായി തോന്നും.

എനിക്ക് കുട്ടികളുണ്ടായാന്‍ അവര്‍ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അം?ഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാന്‍ ആരുടേയും അമ്മയാവില്ല ആന്റിയുമാവില്ലെന്നുമായിരുന്നു ഇഷാനി പറഞ്ഞത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തി. കൂടുതല്‍ ആളുകളും ഇഷാനിയുടെ കാഴ്ചപ്പാടിനെ വിമര്‍ശിക്കുകയാണ് ചെയ്തത്.

ഓസിയുടെ കുട്ടിയെ കാണാന്‍ തങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണെന്നാണ് ഇഷാനി പറയുന്നു. ഹന്‍സു കഴിഞ്ഞിട്ട് കുടുംബത്തില്‍ വരാന്‍ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. തന്റെ ഓര്‍മയില്‍ താന്‍ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഹന്‍സുവിനെയാണ്. അന്ന് താനും ഒരു കുഞ്ഞായിരുന്നുവെന്നാണ് ഇഷാനി പറയുന്നത്.
ഹന്‍സുവിനു ശേഷം തന്‍വിയുടെ കുഞ്ഞായ ലിയാന്‍ വന്നുവെങ്കിലും കുട്ടിയായിരിക്കുമ്പോള്‍ തങ്ങള്‍ കണ്ടില്ലെന്നും ആദ്യമായി നേരില്‍ കണ്ടത് നാല് വയസായപ്പോഴാണെന്നും ഇഷാനി പറയുന്നു. തനിക്ക് അമ്മയാവാന്‍ അതിയായി ആ?ഗ്രഹമില്ലെന്നും എന്നാല്‍ കുട്ടികളെ എടുക്കാന്‍ ഇഷ്ടമാണെന്നും ഇഷാനി പറയുന്നു. അതുകൊണ്ട് തന്നെ ഓസിയുടെ കുഞ്ഞിനെ എടുക്കാന്‍ എക്‌സൈറ്റഡാണെന്നും ഇഷാനി പറയുന്നു. 

ഇഷാനിയുടെ വീഡിയോയ്ക്കു താഴെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ''ഇഷാനിയുടെ അമ്മയുടെ മകളാണ് താങ്കളെങ്കിൽ ‌നിങ്ങളുടെ ബന്ധുവായ കുട്ടിക്ക് നിങ്ങളെ ആന്റി എന്നു വിളിച്ചുകൂടേ? എന്തൊക്കെയാണ് ഈ പറയുന്നത്?'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''അമ്മ എന്ന വാക്കിന്റെ മൂല്യം സ്വന്തം അമ്മയോടു തന്നെ പോയി ചോദിക്കൂ'', എന്നാണ് മറ്റൊരാൾ കുറിച്ചത്.

അതേസമയം, ഇഷാനി പറഞ്ഞ കാര്യങ്ങളെ പിന്തുണക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. വിമർശനങ്ങൾ ഉയർന്നതോടെ ഇഷാനിയും വിശദീകരണവുമായി രംഗത്തെത്തി. താൻ പറഞ്ഞതൊക്കെ തമാശയായി കാണൂ എന്നും മിക്ക വീഡിയോകളിലും താൻ സർകാസ്റ്റിക് ആയിട്ടാണ് സംസാരിക്കുന്നത് എന്നുമാണ് താരം പ്രതികരിച്ചത്.

പ്രായവും സൗന്ദര്യവും എത്ര ശ്രമിച്ചാലും പിടിച്ച് നിര്‍ത്താന്‍ പറ്റില്ലെന്ന് മനസിലാക്കൂ, മനസുകൊണ്ട് എപ്പോഴും കുട്ടിയായി ഇരുന്നാല്‍ തനിക് എങ്ങനാടോ കുട്ടി ആവുന്നത് എന്നായിരുന്നു മറ്റൊരാള്‍ പരിഹസിച്ച് ചോദിച്ചത്. അമ്മ എന്ന വിളി കേള്‍ക്കാന്‍ കൊതിക്കുന്ന സമയം വരും, ഇതിനെയാണ് തള്ള വൈബെന്ന് പറയുന്നത്. ഇന്നലെ ജനിച്ച കുട്ടി വരെ പേര് വിളിക്കണമെന്ന്. അപ്പോള്‍ ഇഷാനി സ്വന്തം അമ്മയേയും പേരാണോ വിളിക്കുന്നത്?, മനസിന് വളര്‍ച്ച ഇല്ലെന്ന് വീഡിയോ കണ്ടപ്പോള്‍ മനസിലായി, അമ്മ, ആന്റി എന്നീ വാക്കുകള്‍ വെറും തലക്കെട്ടുകളല്ല.

അവ സ്‌നേഹം, ബഹുമാനം, ബന്ധം എന്നിവ ഉള്‍ക്കൊള്ളുന്നവയാണ്. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുക വിശേഷിപ്പിക്കുക. അവ കുടുംബത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതേസമയം ചിലര്‍ ഇഷാനിയുടെ കാഴ്ചപ്പാടിനെ അനുകൂലിച്ചും എത്തി. സ്വന്തം അഭിപ്രായം പറയുന്ന സ്ത്രീകളെ അപമാനിക്കുന്നതും പരിഹസിക്കുന്നതും നിര്‍ത്തൂ.

അവള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കട്ടെ. ഭാവിയിലെ അവളുടെ കുട്ടികള്‍, മരുമകള്‍, മരുമകന്‍ എന്നിവര്‍ അവളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന അവളുടെ കാഴ്ചപ്പാടിനെ വിമ?ര്‍ശിക്കേണ്ട കാര്യം മറ്റുള്ളവര്‍ക്കില്ലെന്നും കമന്റുകളുണ്ട്. ചില ആളുകള്‍ക്ക് തമാശകള്‍ പോലും മനസിലാകുന്നില്ല എന്നത് വളരെ നിരാശാജനകമാണ് എന്നാണ് ഇഷാനി കുറിച്ചത്. സുഹൃത്തുക്കളേ... എന്റെ മിക്ക വീഡിയോകളിലും ഞാന്‍ പലപ്പോഴും പരിഹാസരൂപേണ സംസാരിക്കാറുണ്ട് എന്ന് ദയവായി മനസിലാക്കുക. ദയവായി എല്ലാം ഗൗരവമായി എടുക്കരുതെന്നും വിമര്‍ശനത്തിന് മറുപടിയായി ഇഷാനി കുറിച്ചു.

Read more topics: # ഇഷാനി കൃഷ്ണ
ishani krishna about Baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES