സായ് ലക്ഷ്മിയും അരുണും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചയായിരുന്നു. നടി പാര്‍വതിയുമായി ഡിവോഴ്സായതിന് കാരണം സായ് ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പാര്‍വതി വിജയിയുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിച്ചശേഷമാണ് സീരിയല്‍ താരം സായ്ലക്ഷ്മി അരുണിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.
അന്ന് സായ്ലക്ഷ്മി അഭിനയിക്കുന്ന സീരിയലില്‍ ക്യാമറമാനായി അരുണ്‍ പ്രവര്‍ത്തിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അരുണുമായി പ്രണയത്തിലാണെന്ന് സായ്ലക്ഷ്മി വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചാണ് താമസവും യാത്രകളും.
ഇപ്പോഴിതാ സായ് ലക്ഷ്മി പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'ഒരുദിവസം അവന്‍ നിന്നെ ഉപേക്ഷിക്കുമെന്നാണ് എല്ലാവരും എന്നോട് പറയുന്നത്. എന്നാല്‍ 'എന്ന ക്യാപ്ഷനോടെയാണ് സായ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്ലേറ്റില്‍ നിന്നും സായ് ലക്ഷ്മിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അരുണിനെയാണ് വീഡിയോയില്‍ കാണുന്നത്. എനിക്ക് കിട്ടിയ പയ്യന്‍ എന്നും സായ് കുറിച്ചിരുന്നു. പോസ്റ്റിന് താഴെയായി അരുണും കമന്റുമായെത്തിയിരുന്നു. ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ.
അതേസമയം പാര്‍വതിയുടേയും അരുണിന്റേയും പ്രണയ വിവാഹമായിരുന്നു. കുടുംബവിളക്ക് സീരിയല്‍ ചെയ്യുന്ന സമയത്താണ് ഇരുവരും പ്രണയിച്ചതും ഒളിച്ചോടി വിവാഹിതരായതും. ആ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകളുണ്ട്. കുഞ്ഞ് പാര്‍വതിയുടെ സംരക്ഷണയിലാണ്. പാര്‍വതി ക്ലോത്തിങ് ബിസിനസും അഭിനയവും എല്ലാമായി സജീവമാണ്.