Latest News

നടി അര്‍ച്ചന സുശീലന്റെ ബെല്ലി ഡാന്‍സ് കിടിലം..!! അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍

Malayalilife
topbanner
നടി അര്‍ച്ചന സുശീലന്റെ ബെല്ലി ഡാന്‍സ് കിടിലം..!!  അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍

ടിവി പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് റോളില്‍ തിളങ്ങിയ നടിയായിരുന്നു അര്‍ച്ചന സുശീലന്‍  എങ്കിലും താരത്തിന് ഏറെ സ്വീകാര്യത നേടികൊടുത്തത് ബിഗ്‌ബോസായിരുന്നു. വില്ലത്തി വേഷങ്ങളില്‍ തിളങ്ങിയതിനൊപ്പം പ്രേക്ഷകരുടെ വെറുപ്പും സ്നേഹവും ഒരു പോലെ സമ്പാദിച്ച താരമെന്ന് അര്‍ച്ചനയെ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ മുഖവുമായി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അര്‍ച്ചനയെന്ന സാധാരണക്കാരിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ബിഗ്ബോസിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. നിരവധി സീരിയിലുകളിലും സിനിമകളിലും തിളങ്ങിയ അര്‍ച്ചന പത്തിരീസ് റെസ്റ്റോറന്റിലൂടെ അഭിനയ മേഖല മാത്രമല്ല ബിസിനസ്സും തനിക്ക് വഴങ്ങുമെന്നു തെളിയിച്ചിരുന്നു. ബിഗ്ബോസ് അവസാനിച്ചതിന് പിന്നാലെയാണ് പത്തിരിക്കട എന്ന പുതിയ സംരംഭം താരം ആരംഭിച്ചത്  അഭിനയിത്തിനു പുറമേ സ്റ്റേജ് ഷോകളും നൃത്തവുമൊക്കയാണ് അര്‍ച്ചനയുടെ പ്രധാന ഹൈലറ്റ്. വിദേശത്തും മറ്റുമായി നിരവധി നൃത്തപരിപാടികള്‍ അര്‍ച്ചന അവതരിപ്പിക്കാറുണ്ട്. അര്‍ച്ചനയുടെ പുതിയ ബെല്ലി ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നത്. ബെല്ലിഡാന്‍്്സ് പഠിച്ചു തുടങ്ങിയെന്നാണ് അര്‍ച്ചന പറയുന്നത്. മനോഹരമായി ഡാന്‍സ് ചെയ്യുന്ന വീഡിയോയ്ക്ക് ആരാധകരുടെ കമന്റുകളും എത്തുന്നുണ്ട്. അര്‍ച്ചനയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയുമൊക്ക രഹസ്യം നൃത്തമാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. 

മുന്‍പ് തായ്ലാന്‍ഡില്‍ അവധി ആഘോഷത്തിനിടെ ഭര്‍ത്താവുമൊത്ത് നൃത്തം ചെയ്യുന്ന അര്‍ച്ചനയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വലന്റെയിന്‍സ് ആഘോഷവും തങ്ങളുടെ വിവാഹവാര്‍ഷികവുമൊക്കെ തായ്‌ലന്‍ഡില്‍ ഒരുമിച്ചാഘോഷിക്കുകയായിരുന്നു താരം. തായ്‌ലന്‍ഡില്‍ താരം സ്‌കൂബാ ഡൈവിങ്, ഷൂട്ടിങ് തുടങ്ങിയവ പരീക്ഷിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ്.  ബിഗ്‌ബോസിനു ശേഷം മിനിസ്‌ക്രീനില്‍ നിന്നും ചെറിയ ഒരു ഇടവേള എടുത്ത താരം് ഇപ്പോള്‍ ശബരിമല സ്വാമി അയ്യപ്പനിലൂടെ  വീണ്ടും തിരിച്ചെത്തിയിരിക്കയാണ്. ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലാണ് അര്‍ച്ചനയ്ക്കു പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. 

 
 
 
 
 
 
 
 
 
 
 
 
 

Yo yo belly dance

Archana Susheelan belly dance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES