105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച യാത്ര അതികഠിനമായിരുന്നു; മാനസിക സമ്മര്‍ദം കാരണം വണ്ണം ക്രമാതീതമായി കൂടി; വൈറലായി നടൻ ചിമ്പുവിന്റെ വീഡിയോ

Malayalilife
topbanner
105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച യാത്ര അതികഠിനമായിരുന്നു; മാനസിക സമ്മര്‍ദം കാരണം വണ്ണം ക്രമാതീതമായി കൂടി; വൈറലായി നടൻ ചിമ്പുവിന്റെ വീഡിയോ

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ചിമ്പു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവവുമാണ്. എന്നാൽ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സിനിമയ്ക്കു വേണ്ടി  ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും െചയ്യുന്നത് സാധാരണയാണ് എന്നാല്‍ നടന്‍ ചിമ്പുവിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. സിനിമാ ഇന്‍ഡസ്ട്രിയില്‍ റെഡ് കാര്‍ഡ് കിട്ടിയ താരത്തിന്റെ കരിയര്‍ നിന്നുപോകുന്ന അവസ്ഥ എത്തിയിരുന്നു.

അതിന്മൂലമുണ്ടായ മാനസിക സമ്മര്‍ദം മചിമ്പുവിന്റെ വണ്ണം ക്രമാതീതമായി കൂടി. 105 കിലോ വരെ എത്തിയതോടെ താരത്തിന് ഒരുകാര്യം മനസിലായി, ഇനിയും ഈ ജീവിതം തുടര്‍ന്നാല്‍ തിരിച്ചുവരവുണ്ടാകില്ല. 105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച ചിമ്പുവിന്റെ യാത്ര അതികഠിനമായിരുന്നു. അതിരാവിലെയും അര്‍ദ്ധരാത്രിയിലും നടത്തം. ടെന്നിസ്, ക്രിക്കറ്റ്, കുതിരയോട്ടം, ജിം, കളരി, നടി ശരണ്യയുടെ കീഴില്‍ നൃത്തം അങ്ങനെഎല്ലാം അദ്ദേഹം മാസങ്ങളോളം ചെയ്തു. ഇപ്പോഴിതാ ആ പരിണാമത്തിന്റെ വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴി ചിമ്പു റിലീസ് ചെയ്തിരിക്കുന്നു.

അതേസമയം കഴിഞ്ഞ മാസമായിരുന്നു തമിഴ് നടൻ ചിമ്പുവിന് വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് അംഗീകാരം. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങില്‍ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തു.

Read more topics: # Actor simbu,# video goes viral
Actor simbu video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES