എന്നും സമ്മതം എന്ന ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് അശ്വതി. നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ പരമ്പരയില്‍ അശ്വതിയുടെ നായകനായി അഭിനയിച്ച രാഹുലിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് വിവാഹശേഷം നീണ്ട ബ്രേക്കിലായിരുന്ന അശ്വതി ഈ അടുത്ത കാലത്താണ് ഒറ്റശിഖരം എന്ന സീരിയലിലൂടെ മികച്ച തിരിച്ചു വരവു നടത്തുകയും ചെയ്ത അശ്വതി കുറച്ചു കാലം മുമ്പ് ഒരു ഓണ്‍ലൈന്‍ സ്റ്റോറിനും തുടക്കം കുറിച്ചിരുന്നു. ചെറിയ വിലയ്ക്ക് സാരികളും ആഭരണങ്ങളും എല്ലാം വാങ്ങി അധികം ലാഭം എടുക്കാതെ തുച്ഛമായ വിലയ്ക്ക് ഓണ്‍ലൈനായി വില്‍ക്കുന്ന സംരംഭത്തിനാണ് അശ്വതി തുടക്കമിട്ടത്. ഇപ്പേഅാഴിതാ, അശ്വതിയുടെ ആഭരണ സ്റ്റോറിന്റെ ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിക്കെട്ടിക്കണം എന്നാവശ്യപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളാണ് പുറത്തു വരുന്നത്.
ഇവളുടെ പേജ് പൂട്ടിക്കെട്ടിക്കണമെന്നും ഇനിയും മുന്നോട്ടുപോകാന്‍ അനുവദിക്കരുത് എന്ന സന്ദേശങ്ങളോടെയുമാണ് അശ്വതിയ്ക്കെതിരെയുള്ള ഗുഢ നീക്കങ്ങള്‍ നടക്കുന്നത്. ഇത് അശ്വതിയുടെ ഏറ്റവും അടുത്ത സുഹൃത്തു തന്നെയാണ് പുറത്തു വെളിപ്പെടുത്തിയത്.
ചെറിയ വിലയ്ക്ക് ലഭിക്കുന്ന ആഭരണങ്ങള്‍ പലരും ആയിരത്തിലധികം രൂപയ്ക്കാണ് മറിച്ചു വില്‍ക്കുന്നത്. എന്നാല്‍ അങ്ങനെയൊരു കൊള്ളലാഭത്തിന് നില്‍ക്കാന്‍ താല്‍പര്യമില്ലാത്ത അശ്വതി നൂറോ അമ്പതോ രൂപയൊക്കെ മാത്രം ലാഭമെടുത്താണ് ആഭരണങ്ങള്‍ വില്‍ക്കുന്നത്. ഇതാണ് മറ്റു ബിസിനസുകാര്‍ക്ക് വിരോധമുണ്ടാക്കാന്‍ ഇടയാക്കിയത്. അശ്വതി കുറഞ്ഞ ലാഭത്തിന് വില്‍ക്കുമ്പോള്‍ കൂടുതല്‍ വില്‍പന ഉണ്ടാവുകയും അവര്‍ക്ക് കസ്റ്റമേഴ്സിനെ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അശ്വതിയ്ക്കെതിരെയും അശ്വതിയുടെ സോഷ്യല്‍ മീഡിയാ പേജുകളും അടക്കം പൂട്ടിക്കെട്ടിക്കാനുള്ള ആഹ്വാനവുമായി വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഒരു കസ്റ്റമറാണ് അശ്വതിയുടെ സുഹൃത്തിനെ വിവരം അറിയിച്ചതും സുഹൃത്ത് വീഡിയോയായി തന്നെ രംഗത്തു വന്നതും. തുടര്‍ന്ന് നിരവധി താരങ്ങളടക്കം അശ്വതിയ്ക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.
അതേസമയം, സാരി, ആഭരണ സ്റ്റോറുകളുടെ വില്‍പ്പന തിരക്കിനിടയിലും സീരിയല്‍ രംഗത്ത് സജീവമാണ് അശ്വതി. അശ്വതിയ്ക്ക് എല്ലാവിധ പിന്തുണയുമായി ഭര്‍ത്താവ് രാഹുലും ഒപ്പമുണ്ട്. എന്നും സമ്മതം പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് അശ്വതിയും രാഹുലും. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. സീരിയലില്‍ എത്തും മുന്നേ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം.