പ്രണയം ഗൈമാണെന്ന വിമര്‍ശനത്തിനു വിരാമമിട്ട് പേളി; പേളിയെ അംഗീകരിച്ച് ശ്രീനിയുടെ വീട്ടുകാര്‍..! കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച് പേളിയും ശ്രീനിയും

Malayalilife
topbanner
 പ്രണയം ഗൈമാണെന്ന വിമര്‍ശനത്തിനു വിരാമമിട്ട് പേളി; പേളിയെ അംഗീകരിച്ച് ശ്രീനിയുടെ വീട്ടുകാര്‍..! കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച്   പേളിയും ശ്രീനിയും

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ശക്തരായ രണ്ടു  മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഇരുവരും ബിഗ്ബോസിലെത്തിയ ശേഷമാണ് പ്രണയത്തിലാക്കുന്നത്. ഷോ അവസാനിച്ച ശേഷവും ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമായിരുന്നു. പലപ്പോഴും ഇവരുടെ  പ്രണയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അഭിനയമാണെന്നും ഗെയിം പ്ലാന്‍ ആണെന്നുമെല്ലാം ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും മറുപടി നല്‍കി കൊണ്ടാണ്  കഴിഞ്ഞ ദിവസം പേര്‍ളി ആര്‍മിക്കാര്‍ ഫോര്‍ട്ട് കൊച്ചിയില്‍  സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍  പേളിയും ശ്രീനിഷും ഒരുമിച്ച് എത്തി പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. പേളി തന്നെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഈ കാര്യം പ്രേക്ഷകരെ ആദ്യം അറിയിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ്  ഫോര്‍ട്ട്  കൊച്ചിയിലെ no 18 ഹോട്ടലില്‍ ഇരുവരും എത്തിയത് .  

നീല നിറത്തിലുള്ള ബി എം ഡബ്ലയു കാറില്‍ ആണ് പേളിയും ശ്രീനിഷും വന്നിറങ്ങിയത് . പേര്‍ളി ആര്‍മിക്കാര്‍ ചുമന്ന റോസാപ്പൂക്കള്‍ നല്‍കിയാണ് ഇരുവരെയും സ്വീകരിച്ചത്. ശ്രീനിഷ് പേളിയുടെ വീട്ടില്‍ എത്തി ഡാഡിയെയും മമ്മിയെയും കണ്ട ശേഷമാണു ഇരുവരും കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. പേളിയേയും ശ്രീനിഷിനേയും ഞെട്ടിക്കുന്ന രീതിയില്‍ ആയിരുന്നു ഇരുവര്‍ക്കും വേണ്ടി ആരാധകര്‍ പരിപാടികള്‍ ഒരുക്കിയിരുന്നത്. കാര്‍ വന്നിറങ്ങിയ സ്ഥലം മൂതല്‍ പരിപാടി നടക്കുന്ന ഹാള്‍ വരെ ചുവന്ന റോസാ പൂക്കള്‍ നല്‍കിയാണ് പേര്‍ളിയെയും ശ്രീനിഷ്‌നെയും ആര്‍മ്മിക്കാര്‍ സ്വീകരിച്ചത്. 


ഹാളില്‍ കയറിയ ഉടന്‍ ബിഗ് ബോസ്  ഷോയിലെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് സ്റ്റേജിലേക്ക് ഇരുവരെയും ആനയിച്ചത്.
ബിഗ് ബോസില്‍ എത്തിയ ആദ്യ നാളുകളില്‍ സൗഹൃദത്തില്‍ ആയിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.   ഇരുവരുടെയും പ്രണയം ടാസ്‌ക് ആണെന്ന തരത്തില്‍ പലകോണുകളില്‍  നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എങ്കിലും പേളി ആര്‍മിക്കാര്‍ ഇരുവരുടെയും പ്രണയത്തിനു ശക്തമായ പിന്തുണ നല്‍കി. ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷവും  പ്രണയം സൂക്ഷിക്കുകയും ഒരുമ്മിച്ച്  ജീവിക്കാന്‍  തീരുമാനിക്കുകയും ചെയ്തതിന്റെ  തെളിവാണ് പേളി ആര്‍മ്മിക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയത്.
തന്നെ ഇത്രയും സപ്പോര്‍ട്ട്  ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച പേളി ഇത്രയും സ്‌നേഹം പ്രേക്ഷകരുടെ അടുത്ത് നിന്നും പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു. പേളിഷ് ആര്‍മിയുടെ സംഗമത്തിന് എത്തിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നയായും  പേളി കൂട്ടിച്ചേര്‍ത്തു.

ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു എന്നും, മമ്മി യും ഡാഡിയും കല്യാണത്തിനു സമ്മതിച്ചു എന്നും പേളി മുമ്പേ പറഞ്ഞിരുന്നു. ശ്രീനിഷിന്റെ വീട്ടിലില്‍ നിന്നും സമ്മതം അറിയിച്ചതിന്റെ സന്തോഷം പരിപാടിയില്‍ രണ്ടും പേരും കേക്ക് മുറിച്ചു പങ്കു വെച്ചു. ശേഷം ഒരു ആരാധകന്റെ ഗാനാലാപനത്തിനു  ഇരുവരും ഒരുമിച്ചു നൃത്തംചെയ്തു. പേര്‍ളി സ്റ്റേജില്‍ ആരാധകര്‍ക്കു വേണ്ടി  ഗാനം ആലപിച്ചപ്പോള്‍ പേര്‍ളി ആര്‍മിക്കാര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. പേര്‍ളി ആര്‍മി ഗെറ്റുഗതറില്‍  പങ്കു എടുക്കാന്‍ സാധികാത്ത ആളുകള്‍ നല്‍കിയ വീഡിയോ പരിപാടിയില്‍ പ്രദര്‍ശിച്ചു.ശേഷം നടന്ന  ചോദ്യത്തര വേളയില്‍ രസകമായ മറുപടിയാണ് ഇരുവരും നല്‍കിയത്.

പേളിഷ് ആര്‍മികരുടെ പ്രവര്‍ത്തനം ഗെറ്റുഗതറില്‍  ഒതുങ്ങുന്നതെല്ല. പാവപെട്ട ഒരു വിദ്യാര്‍ത്ഥിയുടെ പഠന ചെലവ് വഹിക്കുന്ന തരത്തിലേക്ക് പ്രവര്‍ത്തകളെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നതായും അതിന്റെ  ആദ്യ ഘട്ട പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു എന്നും പേളി ആര്‍മ്മിക്കാര്‍ മലയാളി ലൈഫ് നോട് പറഞ്ഞു   രാത്രി 8 മണിക്ക് ശ്രീനിക്ക് ചെന്നൈയിലേക്ക്  തിരിച്ചു പോകേണ്ടത്  കൊണ്ട് പരിപാടിക്ക് ശേഷം ഇരുവരും എയര്‍പോര്‍ട്ടിലേക്കു യാത്ര  തിരിച്ചു. 

Pearle Maaney,Srinish Aravind,love,celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES