Latest News

അടച്ചിട്ട ഒരു വലിയ വീട്ടില്‍ പറ്റുന്നില്ല; ഞാന്‍ മരുന്ന് കഴിക്കുന്നുണ്ട്; ആഹാരം മതിയാവുന്നില്ല; കണ്‍ഫെഷന്‍ റൂമിലിരുന്ന് പൊട്ടിക്കരഞ്ഞ് ജസീല; ഷോയില്‍ തുടരാന്‍ താല്‍പര്യമില്ല'; ബിഗ് ബോസിനോട് നിലപാട് അറിയിച്ച് ജസീല; ഞെട്ടല്‍ മാറാതെ ആരാധകര്‍; ഇനി ബിഗ് ബോസിന്റെ തീരുമാനം കാത്ത് ആരാധകര്‍

Malayalilife
 അടച്ചിട്ട ഒരു വലിയ വീട്ടില്‍ പറ്റുന്നില്ല; ഞാന്‍ മരുന്ന് കഴിക്കുന്നുണ്ട്; ആഹാരം മതിയാവുന്നില്ല; കണ്‍ഫെഷന്‍ റൂമിലിരുന്ന് പൊട്ടിക്കരഞ്ഞ് ജസീല; ഷോയില്‍ തുടരാന്‍ താല്‍പര്യമില്ല'; ബിഗ് ബോസിനോട് നിലപാട് അറിയിച്ച് ജസീല; ഞെട്ടല്‍ മാറാതെ ആരാധകര്‍; ഇനി ബിഗ് ബോസിന്റെ തീരുമാനം കാത്ത് ആരാധകര്‍

 പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഉറ്റവരില്‍ നിന്ന് മാറി നൂറ് ദിവസം അപരിചിതര്‍ക്കൊപ്പം ഒരു വലിയ വീട്ടില്‍ കഴിയുക എന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വലിയൊരു വെല്ലുവിളിയാണ്. ദിവസങ്ങള്‍ നീളുമ്പോള്‍ ചിലര്‍ ഈ അന്തരീക്ഷവുമായി പൊരുത്തപ്പെടുമ്പോള്‍, മറ്റു ചിലര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം താങ്ങാനാവില്ല. ബിഗ് ബോസില്‍ എല്ലാവരും തന്നെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നുണ്ടെങ്കിലും, അതിനെ എങ്ങനെ അതിജീവിക്കുന്നു എന്നതിലാണ് ഓരോ മത്സരാര്‍ഥിയുടെയും വിജയം അധിഷ്ഠിതമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം താന്‍ നേരിടുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് ബിഗ് ബോസുമായി പങ്കുവെച്ചത് മത്സരാര്‍ഥിയായ ജസീല പര്‍വീണ്‍ ആണ്. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചപ്പോള്‍, ഇവിടുത്തെ ഭക്ഷണം തനിക്ക് ഒട്ടും പൊരുത്തപ്പെടുന്നില്ലെന്നും മരുന്ന് കഴിക്കുന്നതിനാല്‍ നിലവില്‍ ലഭിക്കുന്ന ആഹാരം തികയുന്നില്ലെന്നും ജസീല വ്യക്തമാക്കി. എന്നാല്‍, ഇവിടുത്തെ സാഹചര്യങ്ങളും റേഷന്‍ വ്യവസ്ഥയുമെല്ലാം മുന്‍കൂട്ടി അറിഞ്ഞുകൊണ്ടല്ലേ വന്നതെന്നായിരുന്നു ബിഗ് ബോസിന്റെ മറുചോദ്യം. വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ബിഗ് ബോസ് ഓര്‍മ്മിപ്പിച്ചു. 

കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ നോബി പറഞ്ഞതായി പുറത്തുവന്ന ചില കാര്യങ്ങള്‍ ഉണ്ടാക്കിയ മാനസിക വിഷമത്തെക്കുറിച്ചും ജസീല സംഭാഷണത്തിനിടെ സംസാരിച്ചു. വീട്ടുകാര്‍ ഇതൊക്കെ എങ്ങനെയായിരിക്കും സ്വീകരിക്കുകയെന്ന വലിയ ആശങ്കയും താരം പങ്കുവെച്ചു. എന്നാല്‍ അത്തരം ആശങ്കകളുടെ ആവശ്യമില്ലെന്നും, അതുകൊണ്ടാണ് മോഹന്‍ലാല്‍ കഴിഞ്ഞ എപ്പിസോഡില്‍ തന്നെ ആ വിഷയങ്ങളെല്ലാം പറഞ്ഞ് വ്യക്തത വരുത്തിയതെന്നും ബിഗ് ബോസ് ചൂണ്ടിക്കാട്ടി. ജസീലയെ ആശ്വസിപ്പിച്ച ശേഷമാണ് കണ്‍ഫെഷന്‍ റൂമില്‍ നിന്ന് അയച്ചത്. ഈ സീസണിലെ ആദ്യത്തെ ലീഡര്‍ കൂടിയായിരുന്നു ജസീല പര്‍വീണ്‍. ജനാധിപത്യം തീം ആയി എത്തുന്ന ഇത്തവണത്തെ ബിഗ് ബോസ് ഹൗസില്‍ ക്യാപ്റ്റന് പകരം, വീടിനെ നയിക്കാന്‍ ഓരോ ആഴ്ചയും തിരഞ്ഞെടുക്കപ്പെടുന്നവരെ 'ലീഡര്‍' എന്നാണ് വിളിക്കുന്നത്. 

ബിഗ് ബോസിന്റെ പുതിയ നിയമങ്ങളും തീമുകളും മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. അതേസമയം, ഹൗസില്‍ നിലവില്‍ പുതിയ വീക്കിലി ടാസ്‌ക് ആവേശത്തോടെ പുരോഗമിക്കുകയാണ്. ഹൊറര്‍ എലമെന്റുകള്‍ ഉള്‍പ്പെടുത്തിയ വളരെ രസകരമായ ഒരു ടാസ്‌കാണ് ബിഗ് ബോസ് ഇക്കുറി നല്‍കിയിരിക്കുന്നത്. ഗ്രാമവാസികള്‍, അമാനുഷിക ശക്തികള്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരാര്‍ഥികള്‍ നിലവില്‍ ഈ വീക്കിലി ടാസ്‌കില്‍ മാറ്റുരയ്ക്കുന്നത്.

jaseela parveen quit bigg boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES