Latest News

മുളക് കൂട്ടി മാത്രം കഞ്ഞി കുടിച്ച് ദിവസങ്ങള്‍ ഒരുമിച്ച് അതിജീവിച്ചു;ടാസ്‌കിന് വേണ്ടി ഇറങ്ങിയാല്‍ പിന്നെ അവന്‍ ഷമ്മിയാണ്;ജനസഭയിലെ എല്‍ദോ ഫയര്‍; ലവ് യൂ സോ മച്ച് എല്‍ദോ..; ബിഗ് ബോസ് കൂട്ടുകാരനെക്കുറിച്ച് ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് വൈറല്‍

Malayalilife
 മുളക് കൂട്ടി മാത്രം കഞ്ഞി കുടിച്ച് ദിവസങ്ങള്‍ ഒരുമിച്ച് അതിജീവിച്ചു;ടാസ്‌കിന് വേണ്ടി ഇറങ്ങിയാല്‍ പിന്നെ അവന്‍ ഷമ്മിയാണ്;ജനസഭയിലെ എല്‍ദോ ഫയര്‍; ലവ് യൂ സോ മച്ച് എല്‍ദോ..; ബിഗ് ബോസ് കൂട്ടുകാരനെക്കുറിച്ച് ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് വൈറല്‍

ബിഗ് ബോസ് മലയാളം വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം എവിക്റ്റ് ആയി പുറത്തുപോയ സഹമത്സരാര്‍ത്ഥി എല്‍ദോയെക്കുറിച്ച് മുന്‍ മത്സരാര്‍ത്ഥിയായ ശ്രീലക്ഷ്മി അറയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഷോയില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ സൗഹൃദത്തെക്കുറിച്ചും എല്‍ദോയെ താന്‍ എങ്ങനെയാണ് മനസ്സിലാക്കിയതെന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് എല്‍ദോ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായത്. എല്‍ദോയോടൊപ്പമുള്ള സൗഹൃദത്തിന്റെ ആഴവും ഹൗസിനുള്ളിലെ അനുഭവങ്ങളും കോര്‍ത്തിണക്കിയാണ് ശ്രീലക്ഷ്മി കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്‍ദോയുടെ പുറത്താകല്‍ ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ വിഷമിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി പങ്കുവെച്ച ഈ കുറിപ്പ് നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയ്തു. 

ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് 

 ആദ്യമായിട്ട് ഞാന്‍ ബിബി ഹൗസില്‍ നോമിനേറ്റ് ചെയ്ത ഒരാള് പിന്നീട് എന്റെ bigboss യാത്രയില്‍ എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരന്‍ ആയി മാറുകയായിരുന്നു. ഇവന്റെ അച്ചടി ഭാഷയെ ഞാന്‍ കൊറെ തെറ്റിദ്ധരിച്ചിട്ടുണ്ട് , ട്രോള്‍ ചെയ്തിട്ട് ഉണ്ട്. പക്ഷെ എന്തു തന്നെ ആയിരുന്നു എങ്കിലും നമ്മളുടെ ഇടയിലെ ബോണ്ട്, അത് ആര്‍ക്കും തകര്‍ക്കാന്‍ പറ്റിയില്ല. ഞങള്‍ ഒരുമിച്ച് നമ്മളുടെ ദുഃഖങ്ങളും കഥകളും ഒക്കെ ഷെയര്‍ ചെയ്തു. 

മുളക് കൂട്ടി മാത്രം കഞ്ഞി കുടിച്ച് ദിവസങ്ങള്‍ ഒരുമിച്ച് അതിജീവിച്ചു. ഞങ്ങള്‍ക്ക് വേണ്ടി ചില സമരങ്ങള്‍ ചെയ്യാന്‍ എല്‍ദോ എന്നും മുന്നില്‍ ഉണ്ടായിരുന്നു. ജനസഭയിലെ എല്‍ദോ ഫയര്‍ ആയിരുന്നു. അവിടെ എല്‍ദോ തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനം ത്യജിച്ച് ഒരാളെ വീണ്ടും ഹൗസിലേക്ക് തിരിച്ച് കൊണ്ടുവന്നു. എല്‍ദോയ്ക്ക് ആണ് ഈ സീസണിലെ ഏറ്റവും മികച്ച farewell കിട്ടിയത്. അതില്‍ എനിക്ക് അസൂയ ഉണ്ട് , കാരണം നമ്മള്‍ ഒന്നും evict ആകുമ്പോള്‍ ഒരു വിഡിയോ പോലും ഇല്ലായിരുന്നു നമുക്ക് വേണ്ടി , മാത്രമല്ല പ്രിയപ്പെട്ട ലാലേട്ടനെ ഒരു നിമിഷം കണ്ട് യാത്ര പറയാനും പറ്റിയില്ല. 

എല്‍ദോക്ക് അതൊക്കെ സാധിച്ചു. അതില്‍ You are really lucky eldho...?????? പിന്നെ ടാസ്‌കിന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയാല്‍ പിന്നെ എല്‍ദോ ഒരു ഷമ്മി ആയി മാറും.  അത്രയ്ക്ക് നല്ല Gamer ആയിരുന്നു എല്‍ദോ. എന്തായാലും ഈ bigboss വീട് എല്‍ദോക്ക് പുതിയ ഒരു തുടക്കം ആണ്. എല്‍ദോ എനിക്ക് വേണ്ടി കരഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് ഞാന്‍ പടിയിറങ്ങിയതിന് ശേഷമാണ് എനിക്ക് എല്‍ദോ എന്ന വ്യക്തിയോട് കൂടുതല്‍ സ്‌നേഹം തോന്നിയത്. ലവ് യൂ സോ മച്ച് എല്‍ദോ... ജീവിതം സൂപ്പര്‍ ആകട്ടെ.... Well played Eldho... എന്റെ മനസ്സില്‍ നമ്മുടെ ജനസഭയില്‍ എന്നും ഒരേ ഒരു പ്രതിപക്ഷ നേതാവേ ഉള്ളൂ , അത് എല്‍ദോ ആണ്. ജീവിതം രക്ഷപെടും എല്‍ദോ... ?? നീ സൂപ്പര്‍ ആണ് ???? നിന്നെ പോലെ കുറച്ച് നല്ല ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു , അത് തന്നെ ആണ് bigboss എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം
 

sreelekshmi arakkal ABOUT eldho

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES