കൈയ്യില്‍ ആയിരം രൂപയുമായി വീട്ടില്‍നിന്ന് ഇറങ്ങി; ജോലി ഇല്ലാതെ രണ്ട് മാസത്തോളം തെരുവില്‍; കിട്ടിയത് സെക്ക്യൂരിറ്റി ഗാര്‍ഡായിടുള്ള ജോലി; എന്നാല്‍ അതേ സ്ഥാപനത്തില്‍ ഒടുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അബ്ദുള്‍ അലിം; സെക്യൂരിറ്റി ജോലിക്കാരന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കഥ

Malayalilife
കൈയ്യില്‍ ആയിരം രൂപയുമായി വീട്ടില്‍നിന്ന് ഇറങ്ങി; ജോലി ഇല്ലാതെ രണ്ട് മാസത്തോളം തെരുവില്‍; കിട്ടിയത് സെക്ക്യൂരിറ്റി ഗാര്‍ഡായിടുള്ള ജോലി; എന്നാല്‍ അതേ സ്ഥാപനത്തില്‍ ഒടുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അബ്ദുള്‍ അലിം; സെക്യൂരിറ്റി ജോലിക്കാരന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കഥ

ചെറിയ സ്വപ്‌നങ്ങളാണ് വലിയ യാത്രകളുടെ തുടക്കമാകുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് അബ്ദുള്‍ അലിം. ഒരുകാലത്ത് സോഹോയുടെ ഗേറ്റ് കാക്കുകയായിരുന്നു അദ്ദേഹം  ഇന്ന് അതേ കമ്പനിയിലെ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍. കൈവശം കോളേജ് ബിരുദമൊന്നുമില്ല, പക്ഷേ ഉറച്ച മനസും പഠിക്കാനുള്ള അതിരില്ലാത്ത ആഗ്രഹവുമുണ്ടായിരുന്നു. ജീവിതത്തിന്റെ കനത്ത ഇരുട്ടിനിടയില്‍ നിന്നുയര്‍ന്ന് തന്റെ പ്രതിഭയുടെയും പരിശ്രമത്തിന്റെയും ബലത്തില്‍ സ്വന്തം ഭാവിയെ പുനരാഖ്യാനം ചെയ്ത ഈ യുവാവിന്റെ കഥ ഇന്ന് ലക്ഷക്കണക്കിന് പേരുടെ ഹൃദയം തൊടുകയാണ്.

സോഹോയില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡായിട്ടാണ് അലിം തന്റെ ജീവിതയാത്ര ആരംഭിച്ചത്. 2013-ല്‍ വെറും 1000 രൂപയുമായി നാട്ടില്‍നിന്ന് ട്രെയിനില്‍ കയറുകയായിരുന്നു അയാള്‍. അതില്‍ 800 രൂപയോളം യാത്രയ്ക്കായി ചെലവായി. ബാക്കി കയ്യില്‍ നൂറുകണക്കിന് രൂപ മാത്രം. എന്നാല്‍ അയാള്‍ മുന്നോട്ട് നീങ്ങി, ജീവിതം മാറ്റണമെന്ന ഉറച്ച തീരുമാനത്തോടെയാണ് യാത്ര ചെയ്തത്. നാട്ടില്‍ നിന്ന് ഏറെ ദൂരെയെത്തിയപ്പോള്‍ അലിമിനെ കാത്തിരുന്നത് കഠിനമായ പ്രതിസന്ധികളായിരുന്നു. താമസിക്കാന്‍ ഒരു വീടോ, ഭക്ഷണം കിട്ടാന്‍ ഒരിടമോ ഒന്നും ഉണ്ടായിരുന്നില്ല. ആര്‍ക്കും പരിചയമില്ലാത്ത ഒരു നഗരത്തിലെ അന്യനായിത്തീര്‍ന്നിരുന്നു അയാള്‍. ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ പലപ്പോഴും വിശന്നാണ് ഉറങ്ങേണ്ടി വന്നത്. മഴയുള്ള രാത്രികളിലും തെരുവ് വശങ്ങളിലായിരുന്നു അയാളുടെ ഉറക്കം.

എന്നാലും അലിം പിന്നോട്ട് പോയില്ല. ജീവിതം തളച്ചുവെങ്കിലും പ്രതീക്ഷയായിരുന്നു അയാളുടെ കരുത്ത്. ഏകദേശം രണ്ട് മാസത്തോളം തെരുവില്‍ താമസിച്ചെങ്കിലും, അയാള്‍ തന്റെ ലക്ഷ്യം മറന്നില്ല. ഒടുവില്‍ സോഹ എന്ന സോഫ്റ്റ് വെയര്‍ കമ്പിനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിക്ക് കയറി. ഒരു ദിവസം 12 മണിക്കൂറായിരുന്നു ജോലി. അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം ആ ഓഫീസിലെ തന്നെ മുതിര്‍ന്ന ഒരു ഉദ്യേഗസ്ഥന്‍ അലിമിനെ കാണുന്നത്. അദ്ദേഹം അലിമിനെ കണ്ടതും അവന്റെ വിശേഷങ്ങള്‍ ചോദിച്ചു. വിദ്യാഭ്യാസം എന്നിവയെല്ലാം ചോദിച്ച് മനസ്സിലാക്കി. കമ്പ്യൂട്ടര്‍ പരിജ്ഞാനത്തെ കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എച്ച്ടിഎമ്മെല്‍ കുറച്ച് പഠിച്ചിരുന്നു എന്നാണ് അയാള്‍ അദ്ദേഹത്തോട് മറുപടി പറഞ്ഞത്. അപ്പോഴാണ് അലിമിനെ ഞെട്ടിച്ചുകൊണ്ട് അയാള്‍ ചോദിക്കുന്നത് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം ഉണ്ടോ എന്ന്. അങ്ങനെയാണ് അലിം വീണ്ടും പഠനം ആരംഭിക്കുന്നത്. 

പഠിക്കാന്‍ തുടങ്ങിയെങ്കിലും സെക്ക്യൂരിറ്റിയുടെ ജോലി അയാള്‍ കളഞ്ഞില്ല. 12 മണിക്കൂര്‍ ജോലിക്ക് ശേഷം ആ സീനിയര്‍ ഉദ്യേഗസ്ഥന്റെ പക്കല്‍ അലിം പഠിക്കാനായി പോകും. അങ്ങനെ കാര്യങ്ങള്‍ പഠിച്ച് തുടങ്ങി. എട്ട് മാസങ്ങള്‍ക്ക് ശേഷം അലിം തന്നെ ഒരു ചെറിയ ആപ്പ് ഉണ്ടാക്കി. ഉപയോക്താവില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച് ദൃശ്യവല്‍ക്കരിക്കുന്ന ഒരു ആപ്പായിരുന്നു അത്. ഈ ആപ്പ് അദ്ദേഹം സോഹായുടെ മാനേജരെ കാണിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമായി. അദ്ദേഹത്തിന്റെ അലിമിനെ ഇന്റര്‍വ്യു ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞു. ഒരു കോളേജിലും പോകാത്തതുകൊണ്ടും പത്താം ക്ലാസ് വരെ മാത്രം പഠിച്ചതുകൊണ്ടും ആരും ഇന്റര്‍വ്യൂ ചെയ്യില്ലെന്നാണ് അലിം കരുതിയിരുന്നത്. അങ്ങനെ ആ ദിവസം വന്നു, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. സോഹോയില്‍ കോളേജ് ബിരുദത്തിന്റെ ആവശ്യമില്ല, അവിടെ നിങ്ങളും നിങ്ങളുടെ കഴിവുകളും മാത്രമാണ് പ്രധാനം എന്നാണ് ജോലി നേടിയ അലിം പറയുന്നത്. 

എട്ട് വര്‍ഷമായി സോഹോ കോര്‍പ്പറേഷനില്‍ ജോലിചെയ്യുകയാണ് അലിം ഇപ്പോള്‍. തനിക്ക് എല്ലാ അറിവുകളും പാഠങ്ങളും പകര്‍ന്നു തന്ന ഷിബു അലക്സിസിനും (സീനിയര്‍ ഉദ്യോഗസ്ഥന്‍), തന്റെ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയ സോഹോ കോര്‍പ്പറേഷനും കുറിപ്പില്‍ അലിം നന്ദി പറയുന്നുണ്ട്. പഠിച്ചു തുടങ്ങാന്‍ ഒരുപാട് വൈകിയിട്ടില്ലെന്നാണ് പറയാനുള്ളത് എന്ന് കുറിച്ചുകൊണ്ടാണ് അലിം കുറിപ്പ് അവസാനിപ്പക്കുന്നത്. അലിമിന്റെ കഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. ഇങ്ങനെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഒരു ആത്മവിശ്വാസം നല്‍കുന്ന കഥയാണ് അലിമിന്റെ. 12 മണിക്കൂര്‍ ഷിഫ്റ്റിന് ശേഷം, മിക്ക ആളുകളും ഉറങ്ങുമ്പോള്‍ നിങ്ങള്‍ ആ സമയം പഠിക്കാനാണ് തിരഞ്ഞെടുത്തത്. ഇതും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.

abdul alim software engineer life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES