നമ്മള്‍ റോഡില്‍ പോകുമ്പോള്‍ എത്ര ശ്രദ്ധയോടെ, എത്ര ജാഗ്രതയോടെ വാഹനമോടിച്ചാലും, മറ്റൊരാളുടെ അശ്രദ്ധയോ അമിതവേഗമോ മതി നമ്മുടെ ജീവിതം തന്നെ തകര്‍ക്കാന്‍. ഒരു നിമിഷം കൊണ്ട് എല്ലാം മാറിപ്പോകാം സന്തോഷം, സ്വപ്‌നങ്ങള്‍, ജീവിതം എല്ലാം തകര്‍ന്നുപോകുന്നൊരു ദുരന്തമായി. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഈ അപകടങ്ങള്‍ എല്ലായ്‌പ്പോഴും അവസാനിക്കുന്നത് കണ്ണീരിലൂടെയാണ്. ഒരാള്‍ മരിക്കുമ്പോള്‍ അതിനൊപ്പം പലരുടെ മനസും മരിക്കുന്നു. സ്വന്തം കണ്ണിന് മുന്നില്‍ അമ്മയെ നഷ്ടപ്പെടുന്നത് ഒരു മകനിന് എത്ര വലിയ വേദനയായിരിക്കും! അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല. അത്തരമൊരു ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് മിനിയുടെ മകന്‍ അഭിമന്യുവിനും സാക്ഷിയാകേണ്ടി വന്നത്.
അമിത വേഗത്തില്‍ പാഞ്ഞെത്തിയ മിനിലോറി ഇടിച്ച നിമിഷം, എല്ലാം തകര്‍ന്നുപോയിരുന്നു. വണ്ടി ഇടിച്ച ശേഷം അമ്മയുടെ ബോധം പോകുന്ന കാഴ്ച അവന്റെ കണ്ണിന് മുന്നിലാണ് കണ്ടത്. ഇടിയുടെ ആഘാതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അവന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയും ഭയാനകമായ ഒരു ദൃശ്യമായിരുന്നു അത്. ആ ഇടയുടെ ശബ്ദം അമ്മയുടെ മോനെ എന്ന അവസാനത്തെ വിളി എല്ലാം അവന് നെഞ്ചില്‍ കിടന്ന് തിളിച്ച് മറിയുകയാണ്. എല്ലാത്തിനും അമ്മയുടെ ഒപ്പം ഉണ്ടായിരുന്ന അവന് പക്ഷേ ആ നിമിഷം ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അമ്മയുടെ ചിരിയും സ്നേഹവും നിറഞ്ഞ മുഖം ഇന്നും അവന്റെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയാതെ അഭിമന്യു നിലവിളിച്ച് കരഞ്ഞു.
സഹായത്തിനായി അഭിമന്യു നിലവിളിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ഉടനെ ഓടിക്കൂടി. എല്ലാവരും ചേര്‍ന്ന് അമ്മ മീനയെ വാഹനത്തില്‍ കയറ്റി അടിയന്തരമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതീക്ഷ കൈവിടാതെ രക്ഷിക്കാമെന്ന വിശ്വാസത്തോടെ ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ, എല്ലാം വൈകിയിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലും അമ്മയുടെ ജീവന്‍ തിരിച്ചുകിട്ടിയില്ല. ആ വാര്‍ത്ത കേട്ടപ്പോള്‍ അഭിമന്യുതകര്‍ന്നുപോയി. ഒരു നിമിഷംകൊണ്ട് അമ്മയില്ലാത്ത ജീവിതം അവന്റെ മുന്നിലൂടെ കടന്ന് പോയി. അപകടം നടന്നത് ദേശീയപാതയിലെ കടമ്പാട്ടുകോണത്തിനും ആലംകോടിനും ഇടയില്‍ സ്ഥിതിചെയ്യുന്ന തോട്ടക്കാട് പ്രദേശത്താണ്. ഈ ഭാഗം ഏറെക്കാലമായി അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൈ റിസ്‌ക് മേഖലയായി അറിയപ്പെടുന്നു.
മകനെ കാറില്‍ ട്യൂഷന്‍ സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ യൂ ടേണ്‍ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മിനിലോറി ഇടിച്ചാണ് അപകടം. അപകടത്തില്‍ സര്‍വേ വകുപ്പിലെ ഓവര്‍സീയര്‍ കടുവയില്‍പള്ളി തോട്ടക്കാട് കല്‍പ്പേനിയില്‍ സി.മീന(41)യാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മകന്‍ അഭിമന്യുവിന് സാരമായ പരിക്കുകള്‍ മാത്രമാണ് ഏറ്റെത്. ദേശീയപാതയില്‍ തോട്ടക്കാട് പാലത്തിന് സമീപം ഇന്നലെ രാവിലെ 6നായിരുന്നു അപകടം. കെടിസിടി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അഭിമന്യുവിനെ ട്യൂഷന്‍ ക്ലാസില്‍ എത്തിക്കാന്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. തോട്ടക്കാട് പാലത്തിന് സമീപം കാര്‍ യൂ ടേണ്‍ എടുക്കുമ്പോള്‍ അതേ ദിശയില്‍ വന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ മീനയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഇടുക്കിയിലായിരുന്നു മീന ജോലി ചെയ്തിരുന്നത്.
അമ്മയുടെ ചികിത്സയ്ക്കു വേണ്ടി ദീര്‍ഘനാള്‍ അവധിയിലായിരുന്നു. ട്യൂഷന്‍ സ്ഥാപനത്തിന് അര കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. കാസര്‍കോട് ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറിയാണ് മീനയുടെ ഭര്‍ത്താവ് എസ്.എസ്.അനീഷ് ഇവര്‍ക്ക് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മകള്‍ കൂടിയുണ്ട്. നയനിക. കുറച്ച് ദിവസങ്ങളായി ശാന്തമായിരുന്ന ഈ ഭാഗം വീണ്ടും അപകടത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. റോഡിന്റെ വീതിയും വളവും കൂടി അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ നാട്ടുകാര്‍ വര്‍ഷങ്ങളായി ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടുവരികയാണെന്ന് പറയുന്നു.
രണ്ടാഴ്ച മുന്‍പ് തൊട്ടടുത്ത ജംക്ഷന്‍ ചാത്തന്‍പാറയില്‍ ബൈക്കില്‍ ലോറി പാഞ്ഞ് കയറി എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചിരുന്നു. 2021ല്‍ പൂവന്‍പാറ പാലം മുതല്‍ തോട്ടയ്ക്കാട് പാലം വരെയുള്ള ദേശീയപാത നവീകരണത്തിന് 7.7 കോടി രൂപ അനുവദിച്ചിരുന്നു. അപകടങ്ങള്‍ കൂടുന്നതല്ലാതെ നവീകരണ വാഗ്ദാനങ്ങള്‍ ജലരേഖയായി എന്നാണ് ആക്ഷേപം.