കഴിഞ്ഞ ദിവസമാണ് പ്ലസടു പരീക്ഷയില്‍ വിജയം നേടിയതിന്റെ സന്തോഷത്തില്‍ സമ്മാനം വാങ്ങാന്‍ അമ്മയ്ക്കൊപ്പം പോയ അബിത അപകടത്തില്‍ മരിക്കുന്നത്. കോട്ടയം മാര്‍ക്കറ്റില്‍ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യവേ കളക്ട്രേറ്റ് ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അബിതെയും അമ്മയെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. മുന്നോട്ടുള്ള സ്വപ്നങ്ങള്‍ എല്ലാം ബാക്കിയാക്കി അവള്‍ ഈ നാടിനോട് എന്നന്നേക്കുമായി വിട പറഞ്ഞു. അബിതയുടെ സംസ്‌കാര ചടങ്ങില്‍ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഴയും ഉണ്ടായിരുന്നു കൂട്ടിനായി. സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ അമ്മ നിഷയുടെ സങ്കടം അണപൊട്ടി ഒഴുകിയപ്പോള്‍ ഇളയ മകള്‍ അബിജ ആശ്വാസ വാക്കുകളുമായി അരികില്‍ എത്തി.
തലയിലേറ്റ പരുക്കുകള്‍ കാരണം ഒന്നു കരയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു നിഷ. മകള്‍ക്ക് യാത്രാമൊഴിയേകാന്‍ മൃതദേഹം എത്തിച്ച അതേ ആംബുലന്‍സിലാണ് നിഷയെയും വീട്ടിലെത്തിച്ചത്. സഹോദരി അബിജയും പിതാവ് രമേഷും നിഷയ്ക്ക് ഒപ്പംനിന്നു. കരയാതിരിക്കാനുള്ള ഇരുവരുടെയും പാടുപെടലില്‍ ചുറ്റും നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. അവളെ യാത്രയാക്കാന്‍ നേരം വിജയച്ചിതിന്റെ സമ്മാനമായി അനുജത്തി മാല അവളുടെ മൃതദേഹത്തില്‍ ഇട്ടുനല്‍കി. അതുകൊണ്ട് അവിടെ ഉണ്ടായിരുന്നവര്‍ എല്ലം പൊട്ടിക്കരഞ്ഞു.
സ്‌കൂളിലും നാട്ടിലും വളരെ ആക്ടീവായിരുന്ന അബിജയെ കാണാന്‍ നാടൊട്ടക്കം വീട്ടില്‍ ഉണ്ടായിരുന്നു. അവളെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ ഉറ്റ സുഹൃത്തുക്കളും ടീച്ചര്‍മാരും വിങ്ങിപ്പൊട്ടി. പരീക്ഷാഫലം വന്നപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ അബിതയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന കൂട്ടുകാരില്‍ പലരും ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെയാണ് അപകട വിവരം അറിഞ്ഞത്. സന്തോഷം പങ്കിടാന്‍ പോലും നില്‍ക്കാതെ കൂട്ടുകാരി പോയത് ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുകയായിരുന്നു സഹപാഠികള്‍.
അബിത പാര്‍വതി ആര്‍. എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്. ഇന്നലെ പുറത്തുവന്ന വിഎച്ച്എസ്ഇ ഫലത്തില്‍ തിളക്കമുള്ള വിജയമായിരുന്നു അത്. വൈകിട്ട് മൂന്നരയോടെയാണ് ഫലം അറിഞ്ഞത്. ഉപരിപഠനത്തിനു യോഗ്യത നേടിയ സന്തോഷം അടുത്ത വീട്ടുകാരെയൊക്കെ അറിയിച്ചു. നാലരയോടെയാണ് അമ്മ നിഷയും അഭിദയും വീട്ടില്‍നിന്ന് ഇറങ്ങിയത്. മകള്‍ക്ക് സമ്മാനം വാങ്ങണം. അഭിദയുടെ അനിയത്തി അബിതയ്ക്ക് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് സാധനങ്ങള്‍ വാങ്ങണം. എല്ലാത്തിനുമായി സന്തോഷത്തോടെ രണ്ട് പേരും ബസില്‍ കോട്ടയത്തേയ്ക്ക് യാത്ര തിരിച്ചു. ബസില്‍ ഇരുന്നപ്പോഴും അവള്‍ വളരെ സന്തോഷത്തിലായിരുന്നു. നല്ല രീതിയില്‍ വിജയച്ചതിന്റെ സന്തോഷം. സമ്മാനം കിട്ടാന്‍ പോകുന്നതിന്റെ സന്തോഷം. പക്ഷേ എല്ലാം തട്ടിത്തെറിപ്പിച്ചാണ് ആ കാര്‍ അവരിലേക്ക് ഇടിച്ച് കയറിയത്.
ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ റജിസ്റ്റര്‍ ചെയ്യണം എന്നതും അബിതയുടെ ആഗ്രഹമായിരുന്നു. എന്നാല്‍ ആ യാത്ര അഭിതയ്ക്ക് മടക്കമില്ലാത്തതായി. നടത്ത മത്സരത്തില്‍ ജില്ലാതലത്തില്‍ വരെ അഭിദ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനു പുറമേ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ മിടുക്കിയായിരുന്നു. അമ്മയാണ് ഇത് അഭിദയെ പഠിപ്പിച്ചത്. പാട്ടുകാരിയാണ് അബിതയുടെ സഹോദരി അബിജ. ഇരുവരും നേടിയ സമ്മാനങ്ങള്‍ വീടിന്റെ ഷെല്‍ഫില്‍ നിരന്നിരിക്കുന്നു. ഇതിലേക്ക് ഇനിയും സമ്മാനങ്ങള്‍ കൂട്ടിവയ്ക്കാന്‍ അബിതയില്ല. അത്രയേറെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന മകള്‍, ഇനി ഒരിക്കലും കാണാനാകില്ലെന്ന് വിശ്വസിക്കാന്‍ പറ്റുമോ? തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കല്‍ വി.ടി.രമേശിന്റെ മകളാണ് അബിത. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന അബിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം. അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷ. ഇവര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കുകള്‍ സംഭവിച്ചിരുന്നു.