Latest News

പരസ്പരം ഹാരം അണിഞ്ഞും മോതിരങ്ങള്‍ അണിയിച്ചും മാധവിയും റാല്‍ഫും;  സീതാകല്യാണം പാടി പശ്ചാത്തലമൊരുക്കി പെണ്‍മക്കള്‍; മുപ്പതാംവിവാഹ വാര്‍ഷികം യുഎസില്‍ ആഘോഷമാക്കി നടി 

Malayalilife
 പരസ്പരം ഹാരം അണിഞ്ഞും മോതിരങ്ങള്‍ അണിയിച്ചും മാധവിയും റാല്‍ഫും;  സീതാകല്യാണം പാടി പശ്ചാത്തലമൊരുക്കി പെണ്‍മക്കള്‍; മുപ്പതാംവിവാഹ വാര്‍ഷികം യുഎസില്‍ ആഘോഷമാക്കി നടി 

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ ശേഷം മലയാളികള്‍ മുടങ്ങാതെ നടി മാധവിയുടെ വിശേഷങ്ങളും അറിയാറുണ്ട്. അടുത്ത കാലം വരേയ്ക്കും മൂന്നു പെണ്മക്കള്‍ക്കൊപ്പം അവരുടെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരുന്ന മാധവി ഏറെക്കാലത്തിനു ശേഷം ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത് നടിയുടേയും ഭര്‍ത്താവിന്റെയും മുപ്പതാം വിവാഹവാര്‍ഷിക ദിനം മനോഹരമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളും ആണ്. 

പരസ്പരം ഹാരം അണിഞ്ഞും മോതിരങ്ങള്‍ അണിയിച്ചുമാണ് മാധവിയും ഭര്‍ത്താവ് റാല്‍ഫും വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും മുപ്പതാം വിവാഹ വാര്‍ഷികം. 'റാല്‍ഫും ഞാനും ഞങ്ങളുടെ മുപ്പതാമത് വിവാഹ വാര്‍ഷികം ഫെബ്രുവരി 14ന് ഞങ്ങളുടെ മക്കളായ ടിഫാനി, പ്രിസില്ല, എവ്ലിന്‍ എന്നിവരോടൊപ്പം ആഘോഷിച്ചു. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് മാധവി കുറിച്ചത്. മക്കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അച്ഛന്റെയും അമ്മയുടെയും കാലുകള്‍ കഴുകി ആരതി ഉഴിയുന്ന മക്കളെ വിഡിയോയില്‍ കാണാം. മകള്‍ ടിഫാനി പാടിയ 'സീതാ കല്യാണ' എന്നു തുടങ്ങുന്ന ഗാനശകലത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ഹൈദരാബാദില്‍ ജനിച്ച മാധവിയുടെ യഥാര്‍ഥ പേര് കനക വിജയലക്ഷ്മി എന്നാണ്. സിനിമയില്‍ വന്നശേഷം മാധവിയായി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഭരതനാട്യവും കഥകും പഠിച്ച മാധവി ആയിരത്തിലേറെ വേദികളില്‍ നൃത്തം അവതരിപ്പിച്ച് കയ്യടി നേടി. 14-ാം വയസില്‍ നായികയായി തെലുങ്ക് സിനിമയില്‍ അരങ്ങേറി. ആദ്യചിത്രം തന്നെ ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണം അവരുടെ പേരിനൊപ്പം എഴുതി ചേര്‍ക്കപ്പെട്ടു. ചിരഞ്ജീവി അടക്കമുളള മുന്‍നിര നായകന്‍മാര്‍ മാധവിയെ അവരുടെ പടങ്ങളില്‍ ഉള്‍പ്പെടുത്തി. അമിതാഭ് ബച്ചന്റെയും മിഥുന്‍ ചക്രവര്‍ത്തിയുടെയും നായികയായി ബോളിവുഡില്‍ ചുവടുപ്പിറച്ച മാധവി പിന്നീട് ഏഴു ഭാഷകളില്‍ ഒരേ സമയം അഭിനയിച്ചു.

32ാം വയസ്സില്‍ സ്വാമി രാമയുടെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയന്‍സ് ആന്‍ഡ് ഫിലോസഫി എന്ന പ്രസ്ഥാനത്തില്‍ വച്ചാണ് യു.എസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായിയായ റാല്‍ഫ് ശര്‍മ്മയെ മാധവി പരിചയപ്പെടുന്നത്. ആ പരിചയം വിവാഹത്തിലെത്തി. വിവാഹത്തിനു ശേഷം യു.എസിലേക്ക് പോയ മാധവി അഭിനയരംഗത്തോട് വിട പറഞ്ഞു. ടിഫാനി, പ്രിസില്ല, എവ്‌ലിന്‍ എന്നിങ്ങനെ മൂന്നു പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

Read more topics: # മാധവി
Madhavi garu and her husband Ralph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES