Latest News

പത്ത് ദിവസത്തെ ഷൂട്ട് പറഞ്ഞ് തുടങ്ങി പത്ത് വര്‍ഷമായി; സീരിയലിലെ ഒളിച്ചോട്ടക്കഥ കണ്ട് വീട്ടുകാര്‍ ഒരാഴ്ച്ച ഉറങ്ങിയത്; ജീവിത്തില്‍ ഇന്റിമേറ്റ് വെഡ്ഡിംഗ്' ആഗ്രഹം; കോളേജ് ലൈഫ് ആസ്വദിക്കുന്നു; ഉപ്പുംമുളകിലെ 2000ാം എപ്പിസോഡില്‍ ഗ്ലിസറിന്‍ ഉപയോഗിക്കാതെ കരഞ്ഞു;  ശിവാനി മനസ് തുറക്കുമ്പോള്‍

Malayalilife
പത്ത് ദിവസത്തെ ഷൂട്ട് പറഞ്ഞ് തുടങ്ങി പത്ത് വര്‍ഷമായി; സീരിയലിലെ ഒളിച്ചോട്ടക്കഥ കണ്ട് വീട്ടുകാര്‍ ഒരാഴ്ച്ച ഉറങ്ങിയത്; ജീവിത്തില്‍ ഇന്റിമേറ്റ് വെഡ്ഡിംഗ്' ആഗ്രഹം; കോളേജ് ലൈഫ് ആസ്വദിക്കുന്നു; ഉപ്പുംമുളകിലെ 2000ാം എപ്പിസോഡില്‍ ഗ്ലിസറിന്‍ ഉപയോഗിക്കാതെ കരഞ്ഞു;  ശിവാനി മനസ് തുറക്കുമ്പോള്‍

ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ പ്രേക്ഷകരുള്ള ഹാസ്യ പരമ്പരയാണ് ഫ്‌ലാവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. നീലുവും ബാലുവും അവരുടെ അഞ്ചുമക്കളുമായി തുടങ്ങിയ യാത്ര രണ്ടായിരം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ നിരവധി താരങ്ങള്‍ ആണ് പരമ്പരയില്‍ വന്നു പോയത്. തുടക്കം മുതല്‍ ഉണ്ടായിരുന്ന ചില താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഒഴിച്ചാല്‍ കേശുവും പാറുക്കുട്ടിയും ശിവാനിയും ലച്ചുവും എല്ലാം ആണ് ഇപ്പോള്‍ പരമ്പരയെ മുന്‍പോട്ട് നയിക്കുന്നത്. ഉപ്പും മുളകിലെ എല്ലാ അഭിനേതാക്കള്‍ക്കും ആരാധകരുണ്ട്. പരമ്പരയിലെ ഏറ്റവും ചെറിയ കഥാപാത്രമായ പാറുകുട്ടിക്ക് വരെ ലക്ഷകണക്കിനാണ് ആരാധകരുള്ളത്.

പരമ്പരയില്‍ 'ശിവാനി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം ഇപ്പോള്‍ അമ്മയും ഒത്ത് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.അഭിനയത്തിനൊപ്പം നൃത്തത്തിലും കഴിവു തെളിയിച്ചിട്ടുള്ള ശിവാനി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പത്ത് ദിവസത്തെ ഷൂട്ട് പറഞ്ഞ് തുടങ്ങി പത്ത് വര്‍ഷമായി ഉപ്പുംമുളകിലെത്തിയെട്ടെന്ന് താരം പറയുന്നു.ഇപ്പോള്‍ കോളേജ് പഠനം ആരംഭിച്ചിരിക്കുകയാണ് ശിവാനി.

പരമ്പരയിലെ അമ്മയുടെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കവെ, സീരിയലിലെ അമ്മയെക്കുറിച്ച് ചിലര്‍ പറയുമ്പോള്‍ ചെറിയ അസൂയ തോന്നാറുണ്ടെന്ന് ശിവാനിയുടെ അമ്മ തമാശരൂപേണ പങ്കുവെച്ചു. 'എന്നെ നോക്കാന്‍ അമ്മയ്ക്ക് സമയം കിട്ടാതായി' എന്ന് ശിവാനി ഇടയ്ക്കിടെ പരാതി പറയാറുണ്ടെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. തന്റെ വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ശിവാനി അഭിമുഖത്തില്‍ പങ്കുവെച്ചു. 

'ഇന്റിമേറ്റ് വെഡ്ഡിംഗ്' ആണ് തന്റെ ആഗ്രഹമെന്നും വിവാഹ വസ്ത്രത്തെക്കുറിച്ച് പോലും മനസ്സില്‍ ധാരണയുണ്ടെന്നും താരം പറഞ്ഞു. ചെറുപ്പത്തില്‍ പല സ്വപ്നങ്ങളുമുണ്ടായിരുന്നു, എന്നാല്‍ ആദ്യം വരനെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പിന്നീട് മനസ്സിലായെന്നും ശിവാനി കൂട്ടിച്ചേര്‍ത്തു. താന്‍ എവിടെയായിരുന്നാലും സന്തോഷമായിരിക്കണം എന്ന് പറഞ്ഞ് പിന്തുണയ്ക്കുന്ന പങ്കാളിയെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമ്മ എപ്പോഴും പറയാറുണ്ടെന്ന് ശിവാനി ഓര്‍മ്മിപ്പിച്ചു.

സീരിയലിലെ ഒളിച്ചോട്ടക്കഥ കണ്ട് വീട്ടുകാര്‍ ഒരാഴ്ച്ച ഉറങ്ങിയില്ലെന്നും കോളേജിലെത്തിയിട്ടും ചേട്ടന്മാര്‍ ഒളിച്ചോട്ടത്തെക്കുറിച്ച് ചോദിച്ചെന്നും വീട്ടില്‍ മുത്തച്ചനും മുത്തശിയുമൊക്കെ ഒരാഴ്ച്ച ഉറങ്ങിയിട്ടില്ലെന്നും വലിയ പ്രശ്‌നമായിരുന്നുവെന്നും ഇരുവരും പങ്ക് വച്ചത്. സീരിയലില്‍ മുമ്പ് ഉണ്ടായിരുന്ന പല ആളുകളെയും മിസ് ആകാറുണ്ടെന്നും 2000 ാം എപ്പിസോഡില്‍ ഗ്ലിസറിന്‍ ഇല്ലാതെ കരഞ്ഞെന്നും താരം പങ്ക് വച്ചു.

actor sivani menon about serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES