Latest News

തിരുമ്മലൊക്കെ കഴിഞ്ഞ് വരുമ്പോള്‍..പിന്നെ വല്ലാത്ത ക്ഷീണമാണ്; ചുമ്മാ..പ്രമോഷന് വേണ്ടി പോയി തടവുന്നതാണ് എന്നൊക്കെ കമെന്റുകള്‍ കണ്ടു; ഉഴിച്ചിലും, പിഴിച്ചിലും നടത്തിയതോടെയാണ് നടുവേദന മാറിയത്;നടി ശ്രീക്കുട്ടിക്ക് വിമര്‍ശകരോട് പറയാനുള്ളത്

Malayalilife
തിരുമ്മലൊക്കെ കഴിഞ്ഞ് വരുമ്പോള്‍..പിന്നെ വല്ലാത്ത ക്ഷീണമാണ്; ചുമ്മാ..പ്രമോഷന് വേണ്ടി പോയി തടവുന്നതാണ് എന്നൊക്കെ കമെന്റുകള്‍ കണ്ടു; ഉഴിച്ചിലും, പിഴിച്ചിലും നടത്തിയതോടെയാണ് നടുവേദന മാറിയത്;നടി ശ്രീക്കുട്ടിക്ക് വിമര്‍ശകരോട് പറയാനുള്ളത്

 'ഓട്ടോഗ്രാഫ്' എന്ന ജനപ്രിയ പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലും സ്വന്തം വ്‌ലോഗുകളിലും താരം സജീവമാണ്. അടുത്തിടെ തനിക്കുണ്ടായ കടുത്ത നടുവേദനയെക്കുറിച്ചും ആയുര്‍വേദ ചികിത്സയിലൂടെ അത് ഭേദമായതിനെക്കുറിച്ചും ശ്രീക്കുട്ടി പങ്കുവെച്ചിരുന്നു. എന്നാല്‍, ഇതൊരു വ്യാജ പ്രമോഷന്‍ ആണെന്ന തരത്തില്‍ ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം നെഗറ്റീവ് കമന്റുകള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് താരം. 

'എനിക്ക് ഒരു അസുഖവുമില്ലെന്നും, പ്രമോഷന് വേണ്ടി ചുമ്മാ പോയി തടവുന്നതാണെന്നുമുള്ള കമന്റുകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. പുറമെ കാണുമ്പോള്‍ പ്രശ്‌നങ്ങളൊന്നും തോന്നില്ലായിരിക്കാം, പക്ഷേ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ എനിക്ക് അസഹനീയമായ വേദനയുണ്ടായിരുന്നു. ഉഴിച്ചിലും പിഴിച്ചിലും നടത്തിയതോടെയാണ് നടുവേദന പൂര്‍ണ്ണമായും മാറിയത്.' - ശ്രീക്കുട്ടി വ്യക്തമാക്കുന്നു. 

ചികിത്സയ്ക്കിടെ മുടി കെട്ടിവെക്കാത്തതിനെച്ചൊല്ലി വിമര്‍ശിച്ചവര്‍ക്കും താരം മറുപടി നല്‍കി. തിരുമ്മലൊക്കെ കഴിഞ്ഞ് വരുമ്പോള്‍..പിന്നെ വല്ലാത്ത ക്ഷീണമാണ്. ചുമ്മാ..പ്രമോഷന് വേണ്ടി പോയി തടവുന്നതാണ് എന്നൊക്കെ കമെന്റുകള്‍ കണ്ടു. ഉഴിച്ചിലിനിടയില്‍ മുടി കുരുങ്ങുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും, ചികിത്സ കഴിഞ്ഞുള്ള ക്ഷീണം കാരണം പാചകം ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നതായും താരം കൂട്ടിച്ചേര്‍ത്തു. 

ശരീരത്തിന് വയ്യാതിരുന്നിട്ടും വിശ്രമിക്കാതെ വീട്ടുജോലികള്‍ ചെയ്തതിന് അമ്മ വഴക്കുപറഞ്ഞ കാര്യവും താരം വ്‌ലോഗില്‍ ഓര്‍ത്തെടുത്തു. സര്‍ജറി കഴിഞ്ഞിട്ട് പോലും വിശ്രമിക്കാതെ ജോലി ചെയ്ത ആളാണ് തന്റെ അമ്മയെന്നും, ആ അമ്മയാണ് ഇപ്പോള്‍ തന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ശ്രീക്കുട്ടി പറയുന്നു. 

ആദ്യം അച്ഛനും അമ്മയും ആയുര്‍വേദ ചികിത്സയെക്കുറിച്ച് പറഞ്ഞപ്പോള്‍ പൂര്‍ണ്ണ വിശ്വാസമില്ലായിരുന്നുവെന്നും, എന്നാല്‍ സ്വന്തം അനുഭവം വന്നപ്പോഴാണ് അതിന്റെ ഗുണം മനസ്സിലായതെന്നും താരം തുറന്നുപറഞ്ഞു. നിലവില്‍ താന്‍ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെല്ലാം പൂര്‍ണ്ണമായും മാറിയെന്നും ശ്രീക്കുട്ടി ആരാധകരെ അറിയിച്ചു.

actre sreekutty reac to comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES