അവള്‍ക്ക് പകരം എന്നെ എടുത്താ പോരായിരുന്നോ?; പുതിയ വീടിനു മുന്നിലിരുന്ന് നെഞ്ചുപൊട്ടിക്കരഞ്ഞ് അച്ഛന്‍; നഴ്സാകാന്‍ കൊതിച്ച ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചത്; പുതിയ വീട്ടിലേക്ക് ശ്രീക്കുട്ടിയുടെ മൃതദേഹം

Malayalilife
അവള്‍ക്ക് പകരം എന്നെ എടുത്താ പോരായിരുന്നോ?; പുതിയ വീടിനു മുന്നിലിരുന്ന് നെഞ്ചുപൊട്ടിക്കരഞ്ഞ് അച്ഛന്‍; നഴ്സാകാന്‍ കൊതിച്ച ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചത്; പുതിയ വീട്ടിലേക്ക് ശ്രീക്കുട്ടിയുടെ മൃതദേഹം

ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത ആഘാതങ്ങള്‍ ആളുകള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് ഒരാള്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. രാവിലെ ചിരിച്ചുകൊണ്ട് വീട്ടില്‍ നിന്ന് യാത്ര പറഞ്ഞ് പോകുന്ന ഒരാള്‍ പെട്ടെന്ന് ഒരു അപകടത്തില്‍ മരിച്ചു എന്ന് കേള്‍ക്കുന്ന അത്രയും ദുഃഖകരമായ സംഭവം ഇല്ല. അവര്‍ ആ കുടുംബത്തിന്റെ ഒരേ ഒരു പ്രതീക്ഷയായിരുന്നെങ്കിലോ. ഒട്ടും സഹിക്കാന്‍ കഴിയുന്നതല്ല. അത്തരമൊരു ഹൃദയഭേദകമായ സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം ആയിരുന്ന മകള്‍ അപകടത്തില്‍ മരിച്ചു എന്ന് അറിഞ്ഞ മാതാപിതാക്കള്‍ വളരെ അധികം തകര്‍ന്നിരിക്കുകയാണ്.

എനിക്ക് ഇനി ആരുണ്ട്. എന്റെ കുഞ്ഞ് പോയി എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് ഇന്നലെ അപകടത്തില്‍ മരിച്ച ശ്രീക്കുട്ടിയുടെ അച്ഛന്‍. 'എന്നെയങ്ങെടുത്തിട്ട് എന്റെ മകളെ വിടാമായിരുന്നില്ലേ' എന്ന് കരഞ്ഞ് കൊണ്ട് ദൈവത്തിനോട് ചോദിക്കുകയാണ് അദ്ദേഹം. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുടുംബത്തിലെ എല്ലാമായിരുന്നു ശ്രീക്കുട്ടി. വീട് എന്ന ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിക്കാതെയാണ് ശ്രീക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗം നടന്നിരിക്കുന്നത്. അച്ഛന്‍ പീതാംബരന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടിയായിരുന്നു ശ്രീക്കുട്ടി. 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ലാബില്‍ നിന്നു വീണു നടുവൊടിഞ്ഞ് ചികിത്സയിലാണ് 68 വയസുകാരനായ അദ്ദേഹം. പരുക്ക് കാട്ടി തന്റെ മകള്‍ പോയി എന്ന് അലറി വിളിക്കുമ്പോള്‍ എന്ത് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിക്കണം എന്ന് നാട്ടുകാര്‍ക്കും അറിയില്ല.

തട്ട് നിര്‍മാണ ജോലിക്കാരനായിരുന്നു വിശ്വംഭരന്‍. അപകടത്തെത്തുടര്‍ന്നു ജോലിക്കു പോകാന്‍ കഴിയാതായി. അച്ഛന്റെ ചികിത്സക്കായി ഇപ്പോഴും ആശുപത്രിയില്‍ പോകണം. എല്ലാത്തിനും അദ്ദേഹത്തെ കൊണ്ടുപോയിരുന്നത് ശ്രീക്കുട്ടിയായിരുന്നു. ഞാനാണ് ആദ്യം പോകേണ്ടത് എന്ന് എപ്പോഴും മകളോട് പറഞ്ഞിരുന്നു ആ അച്ഛന്‍. പക്ഷേ അച്ഛനെ എങ്ങും വിട്ടില്ല എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കുമായിരുന്നു ശ്രീക്കുട്ടി. ഇനി എനിക്ക് ആരുണ്ട് എന്ന് അലറമുറയിട്ട് കരയുകയാണ് ആ അച്ഛന്‍. ബേക്കറി ജോലിക്കാരിയായിരുന്നു ശ്രീക്കുട്ടി. അവിടെ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം മാര്‍ഗം മാത്രമായിരുന്നു അവരുടെ ഏക ആശ്രയം. ശ്രീക്കുട്ടിയുടെ അമ്മയും അസുഖക്കാരിയാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി എല്ലാവരോടും സന്തോഷത്തോടെ മാത്രം സംസാരിച്ചിരുന്ന ശ്രീക്കുട്ടിയെ അവിടുത്തെ നാട്ടുകാരും ഓര്‍ക്കുന്നു.

27 വയസ്സായിരുന്നു ശ്രീക്കുട്ടിക്ക്. നിരവധി വിവാഹ ആലോചനകളും വന്നിരുന്നു. എന്നാല്‍ വീട് എന്ന സ്വപ്‌നം പൂര്‍ത്തിയായതിന് ശേഷം മതി വിവാഹം എന്ന പിടിവാശിയിലായിരുന്നു ശ്രീക്കുട്ടി. ഇപ്പോള്‍ ഒരു ചെറ്റക്കുടിലിലാണ് താമസിക്കുന്നത്. അതും സ്വന്തമല്ല. കുഞ്ഞമ്മയുടെ മറ്റോ വീടാണ് അത്. അതിന്റെ അടുത്ത് തന്നെയായി പുതിയ വീട് നിര്‍മ്മിക്കുകയായിരുന്നു. വീടിന്റെ പണി പകുതിക്ക് നില്‍ക്കേയാണ് അപ്രതീക്ഷിത വിയോഗം നടന്നിരിക്കുന്നത്. പഞ്ചായത്ത് അനുവദിച്ച വീടിന്റെ നിര്‍മാണം പാതിവഴിയിലാണ്. വീട് ഉണ്ടാക്കിയതിനു ശേഷം വിവാഹം എന്നതായിരുന്നു ശ്രീക്കുട്ടിയുടെ സ്വപ്‌നം.

ബേക്കറി ജീവനക്കാരിയായ ശ്രീക്കുട്ടി രാവിലെ ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. എംസി റോഡില്‍ പനവേലി ജംക്ഷനില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു ശ്രീക്കുട്ടി. ഇവരുടെ ഇടയിലേക്ക് പാഴ്‌സല്‍ വാന്‍ പാഞ്ഞു കയറുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു സ്ത്രീയും മരിച്ചിരുന്നു. ഇന്നലെ രാവിലെ 6.55നായിരുന്നു ദാരുണ സംഭവം. കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ് കാത്തു നില്‍ക്കുകയായിരുന്നു യാത്രക്കാര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ വാന്‍ പാഞ്ഞു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാന്‍ ഉപേക്ഷിച്ച് ഡ്രൈവറും ജീവനക്കാരനും കടന്നുകളഞ്ഞെങ്കിലും പിന്നീടു പൊലീസ് പിടികൂടി.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  അവിവാഹിതയായ ശ്രീക്കുട്ടി മാതാപിതാക്കളായ വിശ്വംഭരനും കൗസല്യയ്ക്കും ഒപ്പം ചെറിയൊരു കുടിലിലാണ് താമസം. സഹോദരി സുനിത.

sreekuty death father crying

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES