മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ശ്രീക്കുട്ടി കുടുംബത്തിലെ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ചു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്താനൊരുങ്ങുന്നതിലെ സന്തോഷമാണ് ശ്രീക്കുട്ടി പങ്കുവെച്ചിരിക്കുന്നത്. 'ഓട്ടോഗ്രാഫ്' പരമ്പരയിലൂടെ ശ്രദ്ധേയയായ ശ്രീക്കുട്ടി, നിലവില്‍ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്.
ക്യാമറാമാന്‍ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് വേദ എന്നൊരു മകളുണ്ട്. തന്റെ പുതിയ വ്‌ളോഗിലൂടെയാണ് ശ്രീക്കുട്ടി ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. '12 വര്‍ഷങ്ങള്‍ക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരാള്‍ വരുന്നു' എന്ന അടിക്കുറിപ്പോടെയാണ് വ്‌ളോഗ് ആരംഭിച്ചത്. എന്നാല്‍, കുഞ്ഞെത്തുന്നത് തനിക്കല്ല, സഹോദരിക്കാണെന്ന് ശ്രീക്കുട്ടി വ്യക്തമാക്കി. 'ഞാന്‍ വളരെ എക്‌സൈറ്റഡാണ്. എല്ലാവരും വളരെ സന്തോഷത്തിലാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി വരാന്‍ പോകുന്നത്.
സെക്കന്‍ഡ് പ്രഗ്‌നന്‍സി ശ്രീക്കുട്ടി പ്ലാന്‍ ചെയ്യുന്നില്ലേയെന്ന് ചോദിച്ചപ്പോഴെല്ലാം ഞാന്‍ നോ എന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ വേദയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് വരാന്‍ പോവുകയാണ്, അത് എനിക്കല്ല, ചീമയ്ക്കാണ് കുഞ്ഞ് പിറക്കാന്‍ പോകുന്നത്,' ശ്രീക്കുട്ടി വ്‌ളോഗില്‍ പറയുന്നു. പുതിയ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയും ശ്രീക്കുട്ടി പങ്കുവെച്ചിട്ടുണ്ട്. 'എനിക്ക് കൂളസ്റ്റ് ആന്റിയായി പ്രൊമോഷന്‍ കിട്ടി' എന്നാണ് താരം കുറിച്ചിരിക്കുന്നത്.