മിനിസ്‌ക്രീന്‍ പ്രേക്ഷക മനസുകളില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന പരമ്പരയാണ് ചന്ദനമഴ. അമൃതയും ദേശായി കുടുംബവും ഒക്കെ ഇന്നും സോഷ്യല്‍ മീഡിയകളില്‍ ലഭ്യമാണ്. അതേസമയം, ഇപ്പോള്‍ ശ്രദ്ധ നേടുന്നത് പരമ്പരയില്‍ ഉണ്ടായിരുന്ന മറ്റൊരു താരമാണ്. അതായത് അമൃതയുടെ ഭര്‍ത്താവ് അര്‍ജ്ജുന്റെ സഹോദരിയായി എത്തിയ ശീതള്‍. രണ്ടു പേരാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. ഇതില്‍ ആദ്യം ഈ വേഷത്തിലേക്ക് എത്തിയത് എയ്ഞ്ചല്‍ മരിയ എന്ന ഇടുക്കിക്കാരിയാണ്. തൊടുപുഴയാണ് എയ്ഞ്ചലിന്റെ യഥാര്‍ത്ഥ സ്വദേശം. ആദ്യം ആല്‍ബങ്ങളിലൂടെയായിരുന്നു കടന്നുവരവ്.
മനോഹരമായ സംഗീതാല്‍ബങ്ങളില്‍ നിറഞ്ഞുനിന്ന എയ്ഞ്ചലിനെ കണ്ട് സീരിയല്‍ സംവിധായകര്‍ തങ്ങളുടെ മികച്ച സീരിയലുകളിലേക്ക് ക്ഷണിക്കുകയായിരുന്നു. നെഗറ്റീവ് വേഷങ്ങളിലൂടെ പ്രേക്ഷകര്‍ വെറുക്കുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുത്താണ് എയ്ഞ്ചല്‍ തിളങ്ങിയത്. വില്ലത്തി വേഷങ്ങളിലൂടെയാണ് തുടങ്ങിയതെങ്കിലും നായികാവേഷങ്ങളിലേക്കും എത്തിയിരുന്നു.
ഇടയ്ക്ക് പഠനം തുടരാന്‍ സീരിയല്‍ രംഗത്തു നിന്നും ഇടവേള എടുക്കുകയും ചെയ്തിരുന്നു. ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. അതിനിടെ സിനിമാ ഓഫറുകളും വന്നെങ്കിലും മിനിസ്‌ക്രീനില്‍ നില്‍ക്കാനായിരുന്നു എയ്ഞ്ചല്‍ ആഗ്രഹിച്ചത്. അപ്പോഴാണ് കോഴിക്കോടു നിന്നും ഒരു വിവാഹാലോചന എത്തിയത്. കോഴിക്കോട്ടെ പ്രമുഖ ബിസിനസ് സ്ഥാപനമായ മില്ലേനിയം ഓഡിയോസ് ആന്റ് വീഡിയോസിനെ മാനേജിംഗ് ഡയറക്ടര്‍ സജി മില്ലേനിയം ആണ് എയ്ഞ്ചലിനെ വിവാഹം കഴിച്ചത്.
പിന്നാലെ പൂര്‍ണമായും കുടുംബജീവിതത്തിലേക്ക് മാറുകയായിരുന്നു എയ്ഞ്ചല്‍. ഇപ്പോള്‍ രണ്ടു മക്കളുടെ അമ്മ കൂടിയാണെങ്കിലും ഭര്‍ത്താവിന്റെ ബിസിനസിനൊപ്പം സീരിയല്‍ പ്രൊഡ്യൂസറായും എയ്ഞ്ചല്‍ മിനിസ്‌ക്രീന്‍ രംഗത്തു തന്നെ സജീവമായി നില്‍ക്കുന്നുണ്ട്. അടുത്തിടെ സീ കേരളത്തില്‍ അവസാനിച്ച അനുരാഗഗാനം പോലെ സീരിയലിന്റെ നിര്‍മ്മാതാവായിരുന്നു എയ്ഞ്ചല്‍. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം തന്നെ ബിസിനസ് രംഗത്ത് സജീവമായി തുടരുകയാണ് എയ്ഞ്ചലും.
2000ത്തില്‍ തുടങ്ങിയ കമ്പനിയാണ് മില്ലേനിയം. സജി മില്ലേനിയം എന്നു പറഞ്ഞാല്‍ ഇന്ന് ആരും അറിയും. നിരവധി പ്രശസ്തമായ വീഡിയോ ഓഡിയോ ഗാനങ്ങള്‍ മില്ലേനിയത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. ആദ്യമായി ഇറക്കിയ ഗാനം തന്നെ സൂപ്പര്‍ ഹിറ്റ് ആയതോടെയാണ് സജിയും മില്ലേനിയം കമ്പനിയും ഹിറ്റായി മാറിയത്. ഇന്ന് 50ഓളം പേരാണ് മില്ലേനിയം കമ്പനിയില്‍ ജോലി ചെയ്യുന്നത്. കാസറ്റുകളില്‍ നിന്നും തുടങ്ങിയ യാത്ര ഇപ്പോള്‍ 200ലധികം യൂട്യൂബ് ചാനലുകളുടെ ഉടമയായി സജി മില്ലേനിയം മാറിയെന്നതിടത്താണ് അദ്ദേഹത്തിന്റെ വിജയരഹസ്യമിരിക്കുന്നത്. ഭര്‍ത്താവിന്റെ ബിസിനസ് യാത്രയ്ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു എയ്ഞ്ചല്‍. എയ്ഞ്ചലിന്റെ ആദ്യ ആല്‍ബത്തിലെ നായകനായിരുന്നു സജി. പിന്നീടത് പ്രണയത്തിലേക്ക് മാറുകയായിരുന്നു. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്.