മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ആന്‍ മാത്യു അഭിനയ രംഗത്തേക്ക് കടന്നു വന്ന വഴികളെക്കുറിച്ച പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുനനത്.ഇടുക്കി കട്ടപ്പന സ്വദേശിയാണ് അഭിനേത്രിയും മോഡലും കൂടിയായ ആന്‍. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞള്‍ പ്രസാദം എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ടീച്ചറമ്മ എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്നത് ആന്‍ ആണ്. ഏവിയേഷന്‍ മേഖലയില്‍ നിന്നാണ് ആന്‍ മാത്യു മോഡലിങ്ങിലേക്കും പിന്നീട് അഭിനയ രംഗത്തേക്കും എത്തുന്നത്.
വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ ലോക്കല്‍ ചാനലുകളില്‍ ആങ്കറിംഗ് ചെയ്തിരുന്നു. ഏവിയേഷന്‍ പഠനത്തിനിടെയാണ് പരസ്യ രംഗത്തേക്ക് കടന്നു വരുന്നത്. ദുബായില്‍ ജോലിക്കിടെ ഷോര്‍ട് ഫിലിമുകളിലും പ്രവര്‍ത്തിച്ചു. ഈ ഷോര്‍ട് ഫിലിമുകളില്‍ ഒന്നിലൂടെയാണ് 'മഞ്ഞള്‍ പ്രസാദം' സീരിയലിലേക്കുള്ള അവസരം ലഭിക്കുന്നത്. 2016 ല്‍ ആയിരുന്നു ആദ്യ സീരിയല്‍. 2017 ല്‍ കുഞ്ഞു ജനിച്ച ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്തു. തന്റെ അഭിനയത്തോടു വീട്ടുകാര്‍ക്ക് ഒരു താത്പര്യവുമുണ്ടായിരുന്നില്ലെന്ന് ആന്‍ വെളിപ്പെടുത്തി.
ആദ്യ സീരിയലിന് വേണ്ടി ജോലി ഉപേക്ഷിച്ചപ്പോള്‍ വീട്ടുകാരില്‍ നിന്നും വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. തുടര്‍ന്ന് 'കാണാക്കണ്‍മണി' എന്ന സീരിയലില്‍ അവസരം ലഭിച്ചപ്പോള്‍ വീട്ടില്‍ പറയാന്‍ പേടി തോന്നിയെന്നും, തന്റെ ബൊട്ടീക്കില്‍ കോസ്റ്റ്യൂം ചെയ്യാനാണെന്ന് വീട്ടില്‍ കള്ളം പറഞ്ഞ് പോവുകയായിരുന്നെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു. വീട്ടുകാര്‍ക്ക് സീരിയല്‍ കാണുന്ന ശീലമില്ലാത്തതിനാല്‍ അയല്‍ക്കാര്‍ വഴിയാണ് താന്‍ അഭിനയിക്കുന്ന വിവരം അവര്‍ അറിഞ്ഞതെന്നും ആന്‍ പറഞ്ഞു. മറ്റൊരു നായിക വരാത്തതുകൊണ്ട് പെട്ടെന്ന് അഭിനയിക്കേണ്ടി വന്നതാണെന്ന് അന്ന് വീട്ടുകാരുമായി സംസാരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.