കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയെത്തി; സീരിയല്‍ നടി ആര്യ അമ്മയായി; വിശേഷം പങ്ക് വച്ച് നടിയും ഭര്‍ത്താവ് ശരതും

Malayalilife
കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയെത്തി; സീരിയല്‍ നടി ആര്യ അമ്മയായി; വിശേഷം പങ്ക് വച്ച് നടിയും ഭര്‍ത്താവ് ശരതും

ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് താനൊരു അമ്മയാകുവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത സീരിയല്‍ നടി ആര്യ പങ്കുവച്ചത്. അതിനു ശേഷം ഇങ്ങോട്ട് തന്റെ എല്ലാ വിശേഷങ്ങളും ആര്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. പ്രസവ കാലത്തെ വലിയ ആഘോഷത്തോടെ വരവേറ്റിരുന്നു ആര്യയും ഭര്‍ത്താവും ശരതും. ഇപ്പോഴിതാ, മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്യ പ്രസവിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11.12ഓടെയായിരുന്നു പ്രസവം നടന്നത്. പേറ്റുനോവ് സഹിച്ചുള്ള പ്രസവശേഷം ക്ഷീണത്താല്‍ കണ്ണടച്ചുകിടക്കുന്ന ആര്യയുടേയും അമ്മയുടെ നെഞ്ചിലെ ചൂടേറ്റു കിടക്കുന്ന കുഞ്ഞിന്റെ കുഞ്ഞു കയ്യുടേയും രണ്ടു പേരെയും ചേര്‍ക്കുപിടിച്ച ശരതിന്റെ കയ്യുടേയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ആ വിശേഷം ആര്യ പങ്കുവച്ചത്. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീട്ടിലേക്ക് എത്തിയ കുഞ്ഞതിഥിയെ വരവേറ്റ് ഇരട്ടി സന്തോഷത്തിലാണ് ആര്യയുടേയും ശരതിന്റെയും വീട്ടുകാരും ഉള്ളത്. ദാമ്പത്യ ജീവിതവും പ്രസവകാലവും വലിയ ആഘോഷത്തോടെ മുന്‍പോട്ടു കൊണ്ടുപോകുന്നവരാണ് ആര്യയും ശരതും. ആര്യയുടെ സന്തോഷത്തിനായി എന്തും ചെയ്യുന്ന ശരതിന്റെ സ്നേഹവും ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

നിരവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആര്യാ അനില്‍. മുറ്റത്തെ മുല്ലയിലെ അശ്വതിയായും സ്വയംവരത്തിലെ ശാരികയായും ഒക്കെ തിളങ്ങിയ ആര്യ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. പ്രശസ്ത ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത് കെ എസ് ആണ് ആര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇരുവരുടേയും പ്രണയ വിവാഹം കൂടിയായിരുന്നു. വിവാഹ ജീവിതം ആരംഭിച്ചതിനു പിന്നാലെ ചില വിവാദങ്ങളും നടിയെ തേടിവന്നു. എന്നാല്‍ അതിനെയെല്ലാം സധൈര്യം നേരിട്ടാണ് ആര്യയും ഭര്‍ത്താവും തങ്ങളുടെ ആദ്യ കണ്മണിയെ വരവേറ്റിരിക്കുന്നത്.

ദാമ്പത്യ ജീവിതം എട്ടാം മാസത്തിലേക്ക് കടക്കവേയാണ് ആര്യ ഒരമ്മയാകുന്നുവെന്ന വാര്‍ത്ത ആര്യ പങ്കുവച്ചത്. പ്രഗ്‌നന്‍സി കിറ്റില്‍ രണ്ടു വര തെളിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയാണ് നടി വീഡിയോയ്ക്ക് മുന്നിലേക്ക് എത്തിയത്. പിന്നാലെ ശരതിനെ വീഡിയോയ്ക്ക് മുന്നിലേക്ക് എത്തുകയും രണ്ടു വര തെളിഞ്ഞ കിറ്റ് കാണിച്ചപ്പോള്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിക്കുന്നതുമാണ് വീഡിയോയില്‍ കാണിച്ചത്. ചില്‍ഡ്രന്‍സ് ഡേയില്‍ ഇത്രയും വലിയൊരു സന്തോഷം പങ്കുവെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി എത്തിയത്.

മോഡലിംഗിലൂടെ സീരിയലിലേക്ക് എത്തിയ ആര്യ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മുറ്റത്തെ മുല്ല എന്ന പരമ്പരയിലെ അശ്വതിയിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ് ആര്യ. അച്ഛനും അമ്മയും ഒരനുജനും അടങ്ങുന്നതാണ് ആര്യയുടെ കുടുംബം. ബിബിഎ കഴിഞ്ഞ് ടിക് ടോക്കിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ 26 വയസുകാരിയാണ്. നല്ലൊരു ഡാന്‍സര്‍ കൂടിയായ ആര്യ ഇന്‍സ്റ്റഗ്രാമിലുടേയും ഫോട്ടോഷൂട്ട് മോഡല്‍ രംഗത്തൂടെയും മറ്റുമാണ് സീരിയല്‍ രംഗത്തേക്ക് എത്തിയത്. മുറ്റത്തെ മുല്ല അവസാനിച്ച ശേഷമാണ് സ്വയംവരം എന്ന സീരിയലിലേക്ക് ആര്യ പ്രവേശിച്ചത്.

Read more topics: # ആര്യ പ
actress arya baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES