Latest News

തൃശൂര്‍ തിരൂരിലെ സാധാരണ കുടുംബത്തില്‍ നിന്നും മോഡലിങ്ങിലൂടെ വരവ്; ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലെ ടൈറ്റില്‍ വിന്നറായതോടെ കരിയറില്‍ ഉയര്‍ച്ച; സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ കൂടിയായ സീരിയല്‍ നടി കൃഷ്ണപ്രിയ നായരുടെ കഥ

Malayalilife
തൃശൂര്‍ തിരൂരിലെ സാധാരണ കുടുംബത്തില്‍ നിന്നും മോഡലിങ്ങിലൂടെ വരവ്; ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലെ ടൈറ്റില്‍ വിന്നറായതോടെ കരിയറില്‍ ഉയര്‍ച്ച; സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ കൂടിയായ സീരിയല്‍ നടി കൃഷ്ണപ്രിയ നായരുടെ കഥ

മെലിഞ്ഞ ശരീര പ്രകൃതം.. നീണ്ട മുടി.. മോഡേണ്‍ വേഷങ്ങളേക്കാള്‍ നാടന്‍ വസ്ത്രങ്ങളില്‍ സുന്ദരിയായിരിക്കുന്നവള്‍.. അങ്ങനെ മലയാളികളുടെ സൗന്ദര്യസങ്കല്‍പങ്ങളെല്ലാം ഒരുപോലെ കോര്‍ത്തിണങ്ങിയ പെണ്‍കുട്ടിയാണ് കൃഷ്ണ പ്രിയ എന്ന സീരിയല്‍ നടി. പരമ്പരകളിലേക്കെത്തി ചുരുങ്ങിയ കാലം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ കൃഷ്ണപ്രിയയ്ക്ക് സാധിച്ചതോടെയാണ് നടിയുടെ സമയം തെളിഞ്ഞത്. യാതൊരു അഭിനയ പശ്ചാത്തലുമില്ലാത്ത കുടുംബത്തില്‍ നിന്നും ഇന്ന് തെന്നിന്ത്യ അറിയപ്പെടുന്ന മിനിസ്‌ക്രീന്‍ നായികയായി മാറുവാന്‍ കൃഷ്ണപ്രിയയ്ക്ക് സാധിച്ചു. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തില്‍ നിന്നുമാണ് കൃഷ്ണപ്രിയയുടെ വരവ്. ആ വരവ് മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും എത്തി നില്‍ക്കുകയാണ് ഇപ്പോള്‍.

തൃശൂര്‍ തിരൂരിലെ സാധാരണ നായര്‍ കുടുംബത്തിലാണ് കൃഷ്ണപ്രിയ ജനിച്ചത്. അച്ഛന്റെ മുഖച്ഛായയും അമ്മയുടെ നിറവും ലഭിച്ച കൃഷ്ണപ്രിയയുടെ മുഖത്ത് തെളിഞ്ഞുനില്‍ക്കുന്നത് നിഷ്‌കളങ്കതയാണ്. ഒരു കുട്ടിയുടെ മുഖത്തെ നിഷ്‌കളങ്കതയാണ് കൃഷ്ണപ്രിയയിലേക്ക് ആരാധകരെ ആദ്യം അടുപ്പിക്കുന്നത്. വളരെ ചെറുപ്പം മുതല്‍ക്കു തന്നെ നൃത്തത്തില്‍ അതീവ താല്‍പര്യം പുലര്‍ത്തിയിട്ടുള്ള കൃഷ്ണപ്രിയ മോഡലായിട്ടായിരുന്നു കരിയര്‍ ആരംഭിച്ചത്. പിന്നാലെയാണ് ഏഷ്യാനെറ്റില്‍ സംപക്ഷ്രേണം ചെയ്തിരുന്ന താരോദയം-  ന്യൂ ഫെയിസ് ഹണ്ട് എന്ന റിയാലിറ്റി ഷോയിലേക്ക് എത്തിയത്. ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയിരുന്നു കൃഷ്ണപ്രിയ. അതുവഴിയാണ് ഏഷ്യാനെറ്റിലെ തന്നെ കസ്തൂരിമാന്‍ സീരിയലില്‍ റെബേക്കയുടെ ഏറ്റവും ഇളയ അനുജത്തിയായ കല്യാണി എന്ന കഥാപാത്രമായി അവസരം ലഭിച്ചത്. പരമ്പരയില്‍ കാലിന് മുടന്തുള്ള ഒരു പാവം കുട്ടിയായി അഭിനയിച്ച കൃഷ്ണപ്രിയയുടെ കാല്‍ ശരിക്കും അങ്ങനെയാണെന്നായിരുന്നു എല്ലാവരും ധരിച്ചത്.

കസ്തൂരിമാനിലൂട തുടക്കം തന്നെ ഒരുപിടി മികച്ച താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതായിരുന്നു കൃഷ്ണപ്രിയയുടെ ഭാഗ്യം. കസ്തൂരിമാനില്‍ അഭിനയിച്ചുകൊണ്ടിരിക്കവേയാണ് സീ തമിഴിലെ കണ്ടുകൊണ്ടേന്‍.. കണ്ടുകൊണ്ടേന്‍ എന്ന സീരിയലിലേക്ക് നായികയായി അവസരം ലഭിച്ചത്. ആ സീരിയല്‍ വന്‍ ഹിറ്റായി മാറിയിരുന്നു. തുടര്‍ന്ന് തെലുഗുവില്‍ സുഭസ്യ ശ്രീരാഗം എന്ന സീരിയലിലും അഭിനയിച്ചു. തുടര്‍ന്ന് പിന്നീട് പഠനത്തിനു വേണ്ടി ബ്രേക്കെടുത്ത കൃഷ്ണപ്രിയയുടെ ശ്രദ്ധിക്കപ്പെട്ട വേഷം കൈയെത്തും ദൂരത്ത് എന്ന സീരിയലിലെ തുളസി എന്ന നായിക വേഷം തന്നെയാണ്. അമൃത ടിവിയിലെ മീര എന്ന പരമ്പരയിലും ഭാഗമായി. അതിനിടയില്‍ പഠനത്തിലും ശ്രദ്ധിച്ചു. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റില്‍ ഡിപ്ലോമ ചെയ്തതിനു ശേഷമാണ് ബിരുദം പൂര്‍ത്തിയാക്കിയത്. സെന്റ് മേരീസ് കോളേജ് തൃശൂരിലാണ് കൃഷ്ണ പ്രിയ പഠിച്ചത്.

1993 ഒക്ടോബര്‍ നാലിന് ജനിച്ച കൃഷ്ണപ്രിയ ഇപ്പോള്‍ 31 വയസുകാരിയാണ്. ചാനല്‍ ഷോകളില്‍ അവതാരകയായും എത്തിയിരുന്ന കൃഷ്ണപ്രിയ മോഡലും റീല്‍സ് താരവുമാണ്. ഇപ്പോള്‍ സ്വയവരപ്പന്തല്‍ എന്ന സൂര്യാ ടിവിയിലെ സീരിയലില്‍ നായികയായി അഭിനയിച്ചു വരികയാണ്. മിതമായ അഭിനയവും സൗന്ദര്യവും ഒത്തിണങ്ങിയ പെണ്‍കുട്ടിയാണ് കൃഷ്ണപ്രിയ എന്നാണ് ആരാധകര്‍ എപ്പോഴും കൃഷ്ണ പ്രിയയെ കുറിച്ച് പറയുന്നത്. ലവ് സീ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനും അരങ്ങേറ്റം കുറിച്ച നിടി ഓളെ കണ്ട നാള്‍ മുതല്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമയില്‍ തിളങ്ങണമെന്നതാണ് നടിയുടെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും.

Read more topics: # കൃഷ്ണപ്രിയ
actress krishnapriya nair life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES