സോഷ്യല്‍മീഡിയയില്‍ എപ്പോഴും നിറയാറുള്ള താരങ്ങളിലൊരാളാണ് ദിയ കൃഷ.പലപ്പോഴും തനിക്കെതിരെ സോഷ്യല്‍മീഡിയ എത്തുന്ന വിമര്‍ശനങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി താരം നല്കാറുണ്ട്. ഇപ്പോളിതാ അത്തരത്തില്‍ താരം നല്കിയൊരു മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടുന്നത്.
ഭര്‍ത്താവ് അശ്വിനൊപ്പമുള്ളൊരു ഫോട്ടോയ്ക്ക് താഴേ വന്ന കമന്റിനാണ് ദിയ കിടിലന്‍ മറുരടി നല്കിയത്. ഇത് എത്രാമത്തെ ഭര്‍ത്താവ് ആണ്', എന്നായിരുന്നു യുവതിയുടെ പരിഹാസം. ഇത് ശ്രദ്ധയില്‍പ്പെട്ട ദിയ മറുപടിയുമായി എത്തി. 'നിന്റെ ഭര്‍ത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാള്‍ കുറവാണ്' എന്നായിരുന്നു ദിയയുടെ മറുപടി.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ദിയ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം കമന്റ് ചെയ്ത യുവതിയുടെ ഡിപിയും. ദിയയുടെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേരാണ് രം?ഗത്ത് എത്തുന്നത്. 'ഇങ്ങനെയാവണം മറുപടി, ഇതാണ് മറുപടി', എന്നെല്ലാമാണ് കമന്റുകള്‍.
തന്റെ സ്വകാര്യ ജീവിതത്തിലേക്കും കുഞ്ഞിനെ വളര്‍ത്തുന്ന രീതിയിലേക്കും അനാവശ്യമായി കടന്നുവരുന്ന ഉപദേശങ്ങളും വിമര്‍ശനങ്ങളുമാണ് തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചുകാലമായി അകറ്റി നിര്‍ത്തിയതെന്ന് ദിയ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് ജനിച്ചതിനു പിന്നാലെ സൈബര്‍ ഇടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന അമിത ഇടപെടലുകള്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് താരം തുറന്നുപറഞ്ഞു.
2024ല്‍ ആയിരുന്നു ദിയയുടേയും അശ്വിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങുന്നതായിരുന്നു വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. 2025 ജൂലൈ 5ന് ആയിരുന്നു ഇവര്‍ക്കൊരു കുഞ്ഞ് ജനിച്ചത്.