Latest News

സീരിയലുകളിലെ ശാലീന സൗന്ദര്യത്തിന്റെ മുഖമുദ്ര; പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സതീഷുമായി പ്രണയവും വിവാഹവും; ഏക മകന്‍ വിദേശത്ത് ജോലി; നടി മഞ്ജു സതീഷിന്റെ കുടുംബ ജീവിതം ഇങ്ങനെ

Malayalilife
സീരിയലുകളിലെ ശാലീന സൗന്ദര്യത്തിന്റെ മുഖമുദ്ര; പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സതീഷുമായി പ്രണയവും വിവാഹവും; ഏക മകന്‍ വിദേശത്ത് ജോലി; നടി മഞ്ജു സതീഷിന്റെ കുടുംബ ജീവിതം ഇങ്ങനെ

മഞ്ജു സതീഷ് എന്ന പേര് മിനി സ്‌ക്രീന്‍ -ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. വര്ഷങ്ങളായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ജു വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയ ആയത്. നീണ്ട മുടിയും ചിരിയും നെറ്റി നിറഞ്ഞ ചന്ദനക്കുറികളും അടക്കം ശാലീന സൗന്ദര്യമാണ് മഞ്ജുവിന്റെ പ്രത്യേകത. അന്നും ഇന്നും തന്റെ സൗന്ദര്യത്തില്‍ ഒരു മാറ്റവും വരുത്താത്ത മഞ്ജു മിനിസ്‌ക്രീനിന്റെ ഐശ്വര്യമായാണ് അറിയപ്പെടുന്നതും. ഏകമകനും ഭര്‍ത്താവും അടങ്ങുന്നതാണ് നടിയുടെ കുടുംബം. പാവം അമ്മയായും വില്ലത്തിയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്നതിന്റെ ഇടയിലാണ് വിവാഹിതയാകുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സതീഷ് കാവില്‍ക്കോട്ടയുമായിട്ടായിരുന്നു നടിയുടെ വിവാഹം. ഒരു ഷൂട്ടിംഗ് സെറ്റില്‍ വച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.

നീണ്ട മുടിയുള്ള ആ നാടന്‍ സുന്ദരിയെ കണ്ടമാത്രയില്‍ തന്നെ സതീഷിന് ഇഷ്ടപ്പെടുകയും വിവാഹാലോചനയിലേക്ക് കാര്യങ്ങളെത്തുകയും ആയിരുന്നു. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തു. തുടര്‍ന്ന് തിരിച്ചെത്തിയപ്പോഴും നല്ല വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് മഞ്ജുവിന്റെ മടങ്ങിവരവ്. ഇപ്പോള്‍ ഭര്‍ത്താവ് ജോലി ചെയ്യുന്നില്ലെങ്കിലും സീരിയലുകളിലെല്ലാം സജീവമാണ് മഞ്ജു. ഏകമകന്‍ ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. 
അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തുകയും ചെയ്തിരുന്നു മകന്‍ ആദിത്യ. എന്നെ മാത്രം കാത്തോളണേ എന്ന ഷോര്‍ട്ട് ഫിലിമില്‍ നായകനായി എത്തിയത് ആദിയായിരുന്നു. എന്നാലിപ്പോള്‍ വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ആദി അവിടെ ജോലി ചെയ്യുകയാണ്. അതിനൊപ്പം മോഡലിംഗും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

ആലപ്പുഴക്കാരിയാണ് മഞ്ജു. വിയറ്റ്നാം കോളനി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ബാലാമണി എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി വില്ലത്തി വേഷത്തില്‍ എത്തുന്നത്. ആ സീരിയലിലെ വേഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീടാണ് മഞ്ഞുരുകും കാലം എന്ന പരമ്പരയിലേക്ക് എത്തുന്നത്. രത്നമ്മയുടെ റോള്‍ ചെയ്തിരുന്ന ലാവണ്യ പിന്‍മാറിയപ്പോഴാണ് ആ വേഷത്തിലേക്ക് മഞ്ജു എത്തുന്നത്. പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയയാണ് ആ കഥാപാത്രത്തിന് നല്‍കിയത്. ഓം ശാന്തി ഓശാനയിലെ വേഷമാണ് ബിഗ് സ്‌ക്രീനില്‍ മഞ്ജുവിന്റെ കരിയര്‍ ബ്രെക്ക് എന്ന് പറയാന്‍ ആകുന്ന കഥാപാത്രം. ഓം ശാന്തി ഓശാനയില്‍ ഒരു ചെറിയ വേഷം ആയിരുന്നു എങ്കിലും ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തില്‍ നസ്രിയയുടെ അമ്മ വേഷത്തിലാണ് മഞ്ജു നിറഞ്ഞു നിന്നത്.

Read more topics: # മഞ്ജു സതീഷ്
actress manju satheesh life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES