Latest News

അഞ്ച് ഐവിഎഫുകള്‍; ജീവന്‍ പോലും പോകാവുന്ന ഗര്‍ഭം; സര്‍ജറിക്ക് പിന്നാലെ എന്‍ഐസിയുവിലും ഐസിയുവിലും; മകള്‍ ഓമിയുടെ ജനനം പങ്കുവെച്ച് നടി മന്യ

Malayalilife
അഞ്ച് ഐവിഎഫുകള്‍; ജീവന്‍ പോലും പോകാവുന്ന ഗര്‍ഭം; സര്‍ജറിക്ക് പിന്നാലെ എന്‍ഐസിയുവിലും ഐസിയുവിലും; മകള്‍ ഓമിയുടെ ജനനം പങ്കുവെച്ച് നടി മന്യ

സൂപ്പര്‍താരങ്ങളുടെ എല്ലാ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി മന്യ. ദിലീപിന്റെ ജോക്കറിലൂടെ മോളിവുഡില്‍ എത്തിയ നടി പിന്നീട് മുന്‍നിര നായികയായി സജീവമായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച തുടക്കമാണ് മന്യക്ക് മലയാളത്തില്‍ ലഭിച്ചത്. ജോക്കറിലെ കമല എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. 2000ത്തില്‍ ഇറങ്ങിയ ദിലീപ് ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ജോക്കറിന് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളിലാണ് മന്യ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെ സിനിമകളിലും നടി അഭിനയിച്ചു. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയാവാന്‍ മന്യക്ക് സാധിച്ചിരുന്നു. വിവാഹത്തിന് ശേഷം പിന്നീട് മന്യയെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ കുഞ്ഞ് ഉണ്ടാകുന്നതിന് മുന്‍പ് ഉണ്ടായ പ്രശ്‌നങ്ങളെ പറ്റി പറഞ്ഞിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മന്യ തന്റെ അനുഭവം പങ്ക്‌വെച്ചത്. ഓമിയുടെ ജനനം തന്നെ വളരെ റിസ്‌ക് എടുത്തിട്ടാണ്. വിവാഹത്തിന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് മന്യക്ക് ഒരു കുട്ടി ജനിക്കുന്നത്. 2008ലായിരുന്നു സത്യ പട്ടേലും മന്യയും വിവാഹിതരായത്. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീടാണ് വികാസ് വാജ്പേയി മന്യയുടെ ജീവിതത്തിലേക്ക് വരുന്നത്. വിവാഹ ജീവിതം സന്തോഷകരമായി മുന്നേറുന്നതിനിടയിലായിരുന്നു മകളെത്തിയത്. ഓംഷിക എന്നാണ് മകള്‍ക്ക് പേരിട്ടത്. മകളോടൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.  രണ്ടാം വിവാഹത്തിലാണ് കുട്ടി ജനിക്കുന്നത്. ട്രീറ്റ്‌മെന്റും അതിന്റെ ഒപ്പം മന്യക്ക് നേരിടേണ്ടി വന്നത് വളരെ ബുദ്ധിമുട്ടുകളാണ്. ജീവന്‍ അപകടത്തില്‍ വരെ എത്തിയേക്കാവുന്ന സമയത്താണ് മന്യ ഗര്‍ഭിണിയാകുന്നത്. എന്‍ഡോമെട്രിയോസിസ് എന്ന് രോഗത്തിന്റെ നാലാം സ്‌റ്റേജിലൂടെയാണ് ആദ്യം കടന്ന് പോയത്. പിന്നീട് ഓവറിയുമായി ബന്ധപ്പെട്ട് ചില രോഗങ്ങള്‍ പിടിപെട്ടു. അതിന് ശേഷം അഞ്ച് ഐവിഎഫുകളാണ് നടത്തിയത്. എല്ലാം പരാജയപ്പെട്ടപ്പോള്‍ ആകെ സങ്കടത്തിലായിരുന്നു മന്യ. എന്നാല്‍ അവസാനത്തെ ഐവിഎഫിലാണ് ഗര്‍ഭം ധരിക്കുന്നത്.

ഗര്‍ഭം ധരിച്ചപ്പോള്‍ കുഞ്ഞ് ഉണ്ടാകുന്നത് മുന്‍പ് ജീവന്‍ തന്നെ നഷ്ടമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എങ്കിലും കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ വേണ്ടന്ന് വെക്കാന്‍ മന്യ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പ്രഗ്നന്‍സിയായിട്ട് മുന്നോട്ട് പോകുകയായിരുന്നു. വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് മന്യ കുഞ്ഞിന് ജന്മം നല്‍കുന്നത്. ശസ്ത്രക്രിയ്ക്ക് പുറമേ എന്‍ഐസിയുവിലും ഐസിയുവിലും എല്ലാം കടന്ന ശേഷമാണ് മന്യക്ക് തന്റെ ഓമിക്കുട്ടിയെ കിട്ടുന്നത്. ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വന്ന ഒരു പ്രഗ്നന്‍സി തന്നെയായിരുന്നു മന്യയുടേത്. ഇപ്പോള്‍ മകള്‍ക്ക് ഒന്‍പത് വയസായി. അമേരിക്കയില്‍ ആണെങ്കിലും കേരളത്തിനോടും മലയാള സിനിമയോടുമുള്ള മന്യയുടെ സ്‌നേഹം ഇപ്പോഴുമുണ്ട്. ഓണമാണേലും വിഷുവാണേലും കേരള തനിമയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും പങ്ക് വെക്കാറുണ്ട് മന്യ. മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ മലയാള സിനിമയിലേക്ക് തിരിച്ച് വരുമെന്നാണ് മുന്‍പൊരു ഇന്റര്‍വ്യൂവില്‍ മന്യ പറഞ്ഞിട്ടുമുണ്ട്.

വിവാഹ ശേഷം കുടുംബജീവിതവുമായി കഴിയുകയാണ് മന്യ ഇപ്പോള്‍ പഠിക്കാന്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന മന്യക്ക് പക്ഷേ അച്ഛന്റെ മരണത്തോട് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 41 സിനിമകളില്‍ അഭിനയിച്ച ശേഷം വീണ്ടും പഠനത്തിലേക്ക് താരം തിരികെ എത്തിയിരുന്നു. ഈ 41 സിനിമകളില്‍ നിന്നും ലഭിച്ച സമ്പാദ്യം അമ്മയെ ഏല്‍പ്പിച്ച ശേഷമാണ് പഠനം പുനഃരാരംഭിക്കാന്‍ മന്യ തീരുമാനിക്കുന്നത്. തുടര്‍ന്ന് കഠിനമായി പഠിച്ച് സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പ്രവേശനം കിട്ടി. മാത്തമാറ്റിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കി. ഓണേഴ്‌സ് ബിരുദവും ഒപ്പം സ്‌കോളര്‍ഷിപ്പും നേടി. വീട്ടിലെ കാര്യങ്ങളും മകളുടെ പഠനവും മാത്രമല്ല സ്വന്തം കരിയറിലും വലിയ മാറ്റങ്ങളായിരുന്നു മന്യ വരുത്തിയത്. സ്റ്റാറ്റിറ്റിക്സില്‍ ഉപരിപഠനം നടത്തി ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. സിറ്റി ബാങ്കിന്റെ സീനിയര്‍ വൈസ് പ്രഡിസന്റായി ജോലി ചെയ്ത് വരികയാണ് മന്യ. വിദേശത്ത് എത്തിയപ്പോള്‍ പഠനത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന് ശേഷമായിരുന്നു ജോലി ചെയ്ത് തുടങ്ങിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മന്യ. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്ക് പുറമെ ഗ്ലാമറസ് റോളുകളിലും മന്യ അഭിനയിച്ചു. വിവാഹ ശേഷം നടി സിനിമ വിട്ടിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് മന്യയെ മിക്കവരും കണ്ടത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് വാസു അണ്ണന്‍ ട്രോളുകളിലൂടെ മന്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

actress manya story giving birth to daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES