ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് ശരത്ത്.'ഫൈവ് ഫിംഗേഴ്സ്' എന്ന ഗ്യാങിനെ കേന്ദ്രീകരിച്ച് പറഞ്ഞ കഥയിലെ രാഹുല്‍ എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചിരുന്നത്. ഒടുവില്‍ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി 2015ല്‍ ഒരു ബൈക്ക് അപകടത്തിലാണ് ശരത്ത് മരിച്ചത്.
രാജസേനന്‍ സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശി കുമാറിന്റേയും തങ്കച്ചിയുടേയും മകനാണ് ശരത്.അന്ന് വെറും ഇരുപത്തിമൂന്ന് വയസ് മാത്രമായിരുന്നു ശരത്തിന്റെ പ്രായം. ഓട്ടോഗ്രാഫിന് പുറമെ ചന്ദനമഴ, സരയു എന്നിവയാണ് ശരത് അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റ് പ്രധാന സീരിയലുകള്‍.
ഇപ്പോഴിതാ, ഓട്ടോഗ്രാഫ് സീരിയലില്‍ ശരത്തിനൊപ്പം അഭിനയിച്ച നടി ശ്രീക്കുട്ടി ശരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വച്ച് വീഡിയോ പങ്ക് വച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് ശരത്തിന്റെ അമ്മ മരിച്ചത്. അമ്മയുടെ ആണ്ടുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ശരത്തിനെ ഇപ്പോഴും സ്‌നേഹിക്കുന്നവര്‍ക്കായി നടന്റെ കുടുംബത്തെ ശ്രീക്കുട്ടി പരിചയപ്പെടുത്തിയത്. കൊല്ലം പരപ്പള്ളിയിലാണ് ശരത്തിന്റെ വീട്.
ആ വഴി പോകുമ്പോള്‍ മനസിന് വല്ലാത്തൊരു വിങ്ങലാണ്. ഞാനും അമ്മയും അച്ഛനും കൂടിയാണ് പോകുന്നത്. ഞാന്‍, രഞ്ജിത്ത്, അംബരീഷ്, സോണിയ, ശരത്ത് എന്നീ അഞ്ച് പേരാണ് ഓട്ടോഗ്രാഫ് സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചത്. അവരില്‍ ഏറ്റവും ചെറുത് ഞാനാണ്. ബാക്കിയുള്ളവരെല്ലാം എന്നെക്കാള്‍ നാലും അഞ്ചും വയസിന് മൂത്തവരായിരുന്നു. പക്ഷെ ഞാന്‍ അവരെ പേരാണ് വിളിച്ചിരുന്നത്. ഫൈവ് ഫിഗേഴ്‌സില്‍ അഞ്ച് വിരല്‍ ഇപ്പോഴില്ല. ഒരു വിരല്‍ മുറിഞ്ഞുപോയി. ശരത്ത് കുറച്ച് വര്‍ഷം മുമ്പ് മരിച്ചു.
സീരിയല്‍ കഴിഞ്ഞിട്ടും കുറേക്കാലം ഞങ്ങള്‍ അഞ്ചുപേരും ഫൈവ് ഫിംഗേഴ്‌സിനെപ്പോലെയായിരുന്നു ജീവിച്ചത്. പിന്നീട് ഫാമിലിയൊക്കെയായി പലരും പല സ്ഥലത്ത് ആയപ്പോഴാണ് ആ റിലേഷന് ഒരു ബ്രേക്ക് വന്നത്. ഡീപ്പ്‌നെസ് കുറഞ്ഞത്. ശരത്തിന്റെ മരണവാ?ര്‍ത്ത ഞങ്ങള്‍ക്കൊരു ഷോക്കായിരുന്നു. അന്ന് ആത്മയുടെ ഓഫീസില്‍ ബോഡി പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ വീട്ടിലെ ഫങ്ഷനുകള്‍ക്കെല്ലാം ശരത്തിന്റെ കുടുംബം പങ്കെടുക്കാറുണ്ട്. അവന് ഒരു സഹോദരനാണ് ഉള്ളത്. എപ്പോഴും ആ വീട്ടില്‍ പോകാന്‍ തോന്നില്ല.
ശരത്തിന്റെ കുടുംബത്തെ നിങ്ങളിലേക്ക് എത്തിക്കണമെന്ന് ഉണ്ടായിരുന്നു. എന്റെ അച്ഛനും ശരത്തിന്റെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇങ്ങനെ വരുന്നത് ശരത്തിന്റെ അമ്മയ്ക്ക് ഇഷ്ടമാണ്. ഇപ്പോള്‍ അവര്‍ക്ക് സന്തോഷമായി കാണും. ഹൈപ്പര്‍ ആക്ടീവാണ് ശരത്ത്. ചുമ്മ ഓടി ചാടി ബഹളം വെച്ച് നടക്കും. ശരത്തിനെ താന്‍ ഇടയ്ക്ക് സ്വപ്നം കാണാറുണ്ടെന്നും ശ്രീക്കുട്ടി തുറന്നുപറഞ്ഞു.
ശരത്തിനൊപ്പം ഏറെയും ലൊക്കേഷനില്‍ വന്നിട്ടുള്ളത് അച്ഛനാണ്. കൈനിറയെ ഞങ്ങള്‍ക്ക് കഴിക്കാനുള്ള സാ?ധനങ്ങളുമായിട്ടാണ് വരിക. വീട്ടില്‍ എവിടെ നോക്കിയാലും ശരത്തിന്റെ ഫോട്ടോയാണ്. ബ്രദറിന്റെ വിവാഹം കഴിഞ്ഞു. ഇപ്പോഴും ഒരുപാട് പേര്‍ എന്നോട് ശരത്തിനെ കുറിച്ച് ചോദിക്കാറുണ്ട്. അങ്ങനെ അന്വേഷിക്കുന്നവര്‍ക്ക് വേണ്ടിയും ശരത്തിന് വേണ്ടിയുമാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ആന്റിക്ക് ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന് കിട്ടിയ മകനാണ് ശരത്ത്.
അത് കഴിഞ്ഞാണ് ശരത്തിന് അനിയന്‍ പിറന്നത്. മകളെ സുരക്ഷിതമായി കൊണ്ടുനടക്കുന്നത് പോലെയാണ് ശരത്തിനെ മാതാപിതാക്കള്‍ കൊണ്ട് നടന്നിരുന്നത്. തറയില്‍ വെക്കാതെയാണ് അവനെ വളര്‍ത്തിയത്. അവന്‍ ഒരു ബൈക്ക് അപകടത്തിലാണ് മരിച്ചത്. ശരത്തിനെ ആരും പെട്ടന്ന് മറക്കില്ലെന്ന് എനിക്ക് അറിയാം. അനിയന്‍ ശ്രീകുമാറിന്റെ കല്യാണത്തിന് ഞങ്ങള്‍ എല്ലാവരും വന്നിരുന്നുവെന്നും താരം പങ്ക് വക്കുന്നു.