Latest News

അച്ഛനെ കുറ്റം പറഞ്ഞു കൊടുത്തും അകറ്റിയും അനാഥമാക്കും; അച്ഛനില്‍ നിന്നും മക്കളെ അകറ്റുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി ;അതിനു കൂട്ട് നിയമവും; ഇതുപോലെ എത്ര കുഞ്ഞുങ്ങള്‍ കാണും ഈ ലോകത്ത്; കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം;  കുറിപ്പുമായി നടന്‍ ആദിത്യന്‍ ജയന്‍ 

Malayalilife
അച്ഛനെ കുറ്റം പറഞ്ഞു കൊടുത്തും അകറ്റിയും അനാഥമാക്കും; അച്ഛനില്‍ നിന്നും മക്കളെ അകറ്റുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി ;അതിനു കൂട്ട് നിയമവും; ഇതുപോലെ എത്ര കുഞ്ഞുങ്ങള്‍ കാണും ഈ ലോകത്ത്; കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം;  കുറിപ്പുമായി നടന്‍ ആദിത്യന്‍  ജയന്‍ 

വിവാദങ്ങളുടെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ആദിത്യന്‍ ജയന്‍.അനശ്വര നടന്‍ ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകന്‍ കൂടിയായ നടന്‍ നടി അമ്പിളി ദേവിയുമായുള്ള വിവാഹവും പിന്നീടുള്ള വേര്‍പിരിയലുമൊക്കെ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. ഇ്‌പ്പോള്‍  ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവസുകാരി നൊമ്പരമായി മാറുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ 

 ഈ മോള്‍ക്ക് ഈ അവസ്ഥ വരാന്‍ കാരണം ആ കുഞ്ഞിന്റെ വീട്ടുകാര്‍ തന്നെയാണെന്നും  കുഞ്ഞുങ്ങളെ തൊട്ടാല്‍ ആരെണെങ്കിലും അവരുടെ കൈ വെട്ടണമെന്നും ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ആദിത്യന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:


''ഈ മോള്‍ക്ക് ഈ അവസ്ഥ വരാന്‍ കാരണം ആ കുഞ്ഞിന്റെ വീട്ടുകാര്‍ തന്നെയാണ്. ഒന്നരവര്‍ഷം ഒരു കുഞ്ഞു ഒരു വീട്ടില്‍ പീഡനം അനുഭവിച്ചു എങ്കില്‍ എവിടെ പോയി വീട്ടുകാര്‍? കുഞ്ഞിന് വേണ്ട സ്‌നേഹം വീട്ടില്‍ കിട്ടാതെ ആകുമ്പോള്‍ അടുത്ത് കാണുന്നവരെ കുട്ടിക്ക് സ്‌നേഹിക്കേണ്ടി വരും. കൊച്ചിന് എങ്ങനെ പറയാന്‍ തോന്നും? വീട്ടില്‍ എന്നും വഴക്ക്, ആ കുഞ്ഞു ആരോടു പറയും? എല്ലാം സഹിച്ചു അവള്. ഇതുപോലെ എത്ര കുഞ്ഞുങ്ങള്‍ കാണും ഈ ലോകത്ത്?

പല വീടുകളിലും അമ്മമാര്‍ക്ക് കുഞ്ഞിന്റെ കാര്യം നോക്കാന്‍ നേരമില്ല. കുട്ടിയെ കൊണ്ട് അംഗന്‍വാടിയിലും കണ്ട ഫ്‌ലാറ്റിലും അല്ലേല്‍ അയല്‍വാസികളുടെ വീട്ടിലും വിട്ടു അല്ലേല്‍ വീട്ടില്‍ ജോലിക്കാരെയും ഏല്പിച്ചു പോകും. അച്ഛനെ കുറ്റം പറഞ്ഞു കൊടുത്തും അച്ഛനില്‍ നിന്നും അകറ്റിയും അവരെ അനാഥമാക്കും. പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ മനസിലാക്കണം അവരുടെ ആദ്യ കാവല്‍കാരന്‍ അവളുടെ അച്ഛനാണ് അയാളെയാണ് നിങ്ങള്‍ അവരില്‍ നിന്നും അകറ്റുന്നത്. എല്ലാ അമ്മമാരെയും പറയില്ല, ഈ കുഞ്ഞു പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം അവനെ കൊന്നിട്ട് ആ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചിരുന്നു എങ്കില്‍ ഈ ലോകം മുഴുവന്‍ അവള്‍ക്കു ഒപ്പം നിന്നേനെ, ഇവളും ഈ കുഞ്ഞിന് ഉണ്ടായ പീഡനത്തിന് ഉത്തരവാദിയാണ്.

അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ല എങ്കില്‍ കുഞ്ഞിനെ ഉപദ്രവിക്കുന്ന കാലമാണ്,ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന് എന്ത് പറ്റിപ്പോയി എടാ നിന്റെ മോള് അല്ലേടാ ഈ കുഞ്ഞ്. നിനക്ക് എങ്ങനെ തോന്നി, ഇവനെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തി സുരക്ഷിതനായി അവനെ ജയിലില്‍ ഇട്ടു വളര്‍ത്തി പുറത്തു വിടും നിയമം മാറണം. ഇവിടെയുള്ള മക്കള്‍ക്കു ജീവിക്കണം. ഇങ്ങനെയുള്ള അമ്മമാരില്‍ നിന്നും ചെറിയച്ഛന്മാരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും അന്യദേശത്തൊഴിലാളികളില്‍ നിന്നും മക്കള്‍ക്കു സംരക്ഷണം കൊടുക്കൂ. ഇവരെ ജനത്തിന് വിട്ടുകൊടുക്കൂ. ഇവിടുത്തെ കോടതി നിയമം എല്ലാം മാറേണ്ട സമയം കഴിഞ്ഞു.

പല മാധ്യമങ്ങളും ഈ പന്ന മാനസികാരോഗി ആയി സ്ത്രീയെ വെള്ള പൂശാന്‍ നോക്കുന്നു. അവളാണ് കള്ളി. ആ കുഞ്ഞിന് അവളുടെ അമ്മയോട് പറയാന്‍ പറ്റുമോ? ക്രൂരമായി ഉപദ്രവിക്കുന്ന അമ്മയോട് എങ്ങനെ പറയും? അച്ഛന്‍ കൂലിപ്പണിക്കാരന്‍. ആ കുഞ്ഞ് ആരുടെയും സ്‌നേഹം കിട്ടാതെ ഇതെല്ലാം സഹിച്ചു. അവസാനം അതിനെ കൊന്നും കളഞ്ഞു. ഇതുപോലെ എത്ര കേസ് ആയി? ആര് ഓര്‍ക്കുന്നു? ഒന്ന് വന്നാല്‍ 10 ദിവസം അത് കഴിഞ്ഞാല്‍ അടുത്ത കേസ്. ഇത് തുടര്‍ന്ന് പോകുന്നു കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം ആരാണെലും.

ഇപ്പോള്‍ ഒരു ഫാഷന്‍ ആയി അച്ഛനില്‍ നിന്നും മക്കളെ അകറ്റുന്നത്. അതിനു കൂട്ട് ഇവിടുത്തെ നിയമം, ഇതുപോലെ ഉള്ള മാനസികാരോഗികളായ അമ്മമാര്‍ ഇവിടെ ഉണ്ട്. ഇതിനൊക്കെ സപ്പോര്‍ട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്. ഈ ദ്രോഹിയുടെ അമ്മയേയും അറസ്റ്റ് ചെയ്യണം. നമ്മുടെ കുഞ്ഞുങ്ങള്‍ അപകടത്തിലാണ്. ഒന്നും പറയാതെ നിശബ്ദരായി ഇരിക്കുന്നതു ഇവിടെ ഉള്ള അനാവശ്യ നിയമത്തെ പേടിച്ചാണ്. ആ ചങ്ങലപൊട്ടിച്ചു ജനം മുന്നോട്ടു വരുന്ന ഒരു ദിവസം ഉണ്ടാകും''.

adithyan jayan about aluva kalayani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES