Latest News

കുന്നിക്കുരുവോളം മാത്രം ഉണ്ടായിരുന്ന തന്നെ കുന്നോളം ഉയര്‍ത്തിയ ദൈവത്തോട് നന്ദി; ജീവിതത്തില്‍ സന്തോഷവും അഭിമാനവും ദൈവത്തോട് നന്ദിയും തോന്നിയ ദിവസം; പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് നടി ആലീസ് ക്രിസ്റ്റി

Malayalilife
 കുന്നിക്കുരുവോളം മാത്രം ഉണ്ടായിരുന്ന തന്നെ കുന്നോളം ഉയര്‍ത്തിയ ദൈവത്തോട് നന്ദി; ജീവിതത്തില്‍ സന്തോഷവും അഭിമാനവും ദൈവത്തോട് നന്ദിയും തോന്നിയ ദിവസം; പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് നടി ആലീസ് ക്രിസ്റ്റി

മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലൂടെയും ശ്രദ്ധ നേടിയ നടിയാണ് ആലീസ് ക്രിസ്റ്റി.മിനിസ്‌ക്രീനൊപ്പം സോഷ്യല്‍മീഡിയയുമാണ് ആലീസ് ക്രിസ്റ്റിയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയത്. ബാലതാരമായി സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങിയ ആലീസ് ഇപ്പോള്‍ സീരിയലുകളും ടിവി ഷോകളിലും യുട്യൂബ് ചാനലുമായുമെല്ലാം സജീവമാണ്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ആലീസിന്റെ വിവാഹം. പത്തനംതിട്ട സ്വദേശിയായ സജിനാണ് ആലീസിനെ വിവാഹം ചെയ്തത്. ആലീസിനെപ്പോലെ തന്നെ സജിനും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് ആലീസ്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞു എന്ന വാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചടങ്ങിന്റെ ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം വൈകാരികമായൊരു കുറിപ്പും ആലീസ് ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 

'ജീവിതത്തില്‍ ഒരുപാട് സന്തോഷവും അഭിമാനവും ദൈവത്തോട് നന്ദിയും തോന്നിയ ദിവസം , എന്റെ വീടിന്റെ പാലുകാച്ചല്‍ ദിവസം. ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ ആണു ഇന്ന് ഞാന്‍ ഇവിടെ നിങ്ങളെ കാണിക്കുന്നത്. ഞാന്‍ എന്നെങ്കിലും ഒരു വീടു വാങ്ങി പാലുകാച്ചല്‍ നടത്തുമ്പോള്‍ അതുകാണാന്‍ ആരോഗ്യത്തോട് കൂടെ എന്റെ പപ്പയും അമ്മയും എന്റെ കുടുക്ബാങ്ങങ്ങളും ഉണ്ടാകണേ ദൈവമേ എന്നു ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു , പ്രാത്ഥിച്ചിരുന്നു . ആ പ്രാത്ഥന കേട്ടു എന്റെ കുടുബത്തിനു ആരോഗ്യവും ആയുസും നല്‍കിയ ദൈവത്തിനു ഒരായിരം നന്ദി . 

ജീവിത്തിലെ ആഗ്രഹങ്ങള്‍ കുന്നികുരുവോളം മാത്രം ഉണ്ടായിരുന്ന എന്നെ കുന്നോളം ഉയര്‍ത്തിയ ദൈവത്തോട് മാത്രം ആണ് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാട്. അന്നത്തെ ദിവസം എന്നോട് ഒപ്പം ഉണ്ടായിരുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരും എന്റെ ഉയര്‍ച്ചയും നല്ലതും മാത്രം ആഗ്രഹിച്ചവര്‍ ആയിരുന്നു . അവരുടെ പ്രാത്ഥനയും അനുഗ്രഹങ്ങളും ചേര്‍ത്തു പിടിച്ചു ഇവിടെ ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നു' ആലീസ് കുറിച്ചു.
 

alice christy new home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES