Latest News

ഒരുപാട് നാളുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്കെത്തി അമേയ; ഒപ്പം ജിഷിനെയും കൂട്ടി; ഫാദേഴ്‌സ് ഡേ ദിനത്തില്‍ അച്ഛനൊപ്പം അടുക്കളയില്‍ പാചകം നടത്തുന്ന വീഡിയോ പങ്ക് വച്ച് നടി കുറിച്ചത്

Malayalilife
ഒരുപാട് നാളുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്കെത്തി അമേയ; ഒപ്പം ജിഷിനെയും കൂട്ടി; ഫാദേഴ്‌സ് ഡേ ദിനത്തില്‍ അച്ഛനൊപ്പം അടുക്കളയില്‍ പാചകം നടത്തുന്ന വീഡിയോ പങ്ക് വച്ച് നടി കുറിച്ചത്

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് അമേയ നായര്‍. വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന അമേയ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. സിനിമാ-സീരിയല്‍ താരം വരദയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചശേഷമാണ് സീരിയല്‍ നടി അമേയ നായരുമായി ജിഷിന്‍ മോഹന്‍ സൗഹൃദത്തിലാകുന്നത്. ഇപ്പോള്‍ ഇരുവരും പ്രണയത്തിലാണ്. ലിവിങ് റിലേഷന്‍ ഷിപ്പിലാണ് രണ്ട് പേരും. ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു രണ്ട് പേരും പരസ്പരം പ്രണയം പങ്കുവെച്ചത്. രണ്ട് പേരുടെയും പ്രണയവുമൊക്കെ വലിയ വിവാദം ആയിരുന്നു. ഇപ്പോഴിതാ അമേയ തന്റെ ഇന്‍സ്റ്റായില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ജിഷിനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് എത്തിയിരിക്കുകയാണ് അമേയ. ഫാദേഴ്സ് ഡേയിലാണ് അമേയ ജിഷിനെയും കൂട്ടി വീട്ടില്‍ എത്തിയത്. വീട്ടുകാരോട് കുറച്ച് അധികം നേരം സംസാരിച്ചതിന് ശേഷം ജിഷിന്‍  ഷൂട്ടിനായി പുറത്ത് പോയിരിക്കുകയാണെന്ന് അമേയ കുറിക്കുന്നു, അമേയ അടുക്കളിയില്‍ കയറി സ്വന്തമായി പാകം ചെയ്യുന്ന വീഡിയേയാണ് തന്റെ ഇന്‍സ്റ്റായില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുക്കളയില്‍ കൂട്ടായി അച്ഛനും ഉണ്ട്.

വീഡിയോയ്‌ക്കൊപ്പം അമേയ കുറിച്ചതിങ്ങനെയാണ്.

ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ എന്റെ വീട്ടില്‍ വന്നതാണ്.
ഇത്തവണ ജിഷിന്‍ ചേട്ടനെയും,അമ്മിണിയേയും കൂട്ടി ആയിരുന്നു വീട്ടില്‍ വന്നത്?? അച്ഛനേം അമ്മയേം ഒക്കെ കണ്ട് പുള്ളി അങ്ങ് ഷൂട്ട്‌നു പോയി. 
ഞങ്ങള്‍ ഇവിടെ രണ്ട് ദിവസം നില്‍ക്കാനും തീരുമാനിച്ചു.

നല്ല മഴ ആയതുകൊണ്ട് രാത്രി ആഹാരം കയിക്കാന്‍ താല്പര്യമില്ലായിരുന്നു,എങ്കിലും അച്ഛന്‍ വിളിച്ചപ്പോള്‍ കൂടെ അടുക്കളയില്‍ കേറി ഒരു കൈ സഹായത്തിന്?? എനിക്ക് അവിയല്‍ , രസം ഒക്കെ ഉണ്ടാക്കാന്‍ പഠിപ്പിച്ച് തന്നത് എന്റെ അച്ഛനാണ്. അന്നെനിക് 18,20 വയസ്സൊക്കെ ഉള്ളൂ. ഇപ്പോ മുതുക്ക് ആയിട്ടും കുട്ടിയെപോലെ അച്ഛന്‍ പഠിപ്പിക്കുവാ സവാള മുറിക്കാനും, പൊടികള്‍ ചേര്‍ക്കാനുമൊക്കെ. എനിക്കറിയാം എങ്കിലും ഒന്നുമറിയാത്തപോലെ നിന്ന് ചെയ്തു നോക്കി 
ഒരു രസം??

അപ്പോളാണ് പെട്ടന്ന് ഇന്ന് ഫാദേഴ്‌സ് ഡേ ആണല്ലോ എന്നോര്‍ത്തത്. പിന്നെ നൈസ് ആയിട്ട് അച്ഛന്‍ അറിയാതെ ഒരു വീഡിയോ അങ്ങെടുത്തു. ഇരിക്കട്ടെ ഒരു ഓര്‍മ്മയ്ക്ക് എന്ന് കരുതി. ലാസ്റ്റ് കവര്‍ ഇടാനുള്ള ഫോട്ടോ എടുത്തപ്പോ 
ഹാപ്പി ഫാദേഴ്‌സ് ഡേ അച്ചാ ന് പറഞ്ഞു.
അറിഞ്ഞായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല പോലും?? 

അപ്പോ എല്ലാര്‍ക്കും നല്ല ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടാവട്ടെ, അച്ഛനും, അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മള്‍ കുട്ടകള്‍ ആണ്. 
അവരുടെ കുട്ടികള്‍??
ശുഭ ദിനം??

കുടുംബ ശ്രീ ശാരദയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അമേയ. അത്യാവശ്യം നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെ ആളാണ് അമേയ അവതരിപ്പിക്കുന്നത്. മധു ശ്രീ എന്ന തന്റേടിയായ ഒരു യുവതി ആയിട്ടാണ് അമേയ എത്തുന്നതും. മധുശ്രീ കള്ളും കഞ്ചാവും സിഗരറ്റും ഒക്കെ ഉപയോഗിക്കുന്ന ആളുമാണ്. അതേസമയം സീരിയല്‍ താരമായ വരദയെയാണ് ജിഷിന്‍ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നുമുള്ള തരത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. കുറച്ചുനാള്‍ ഒരു അഭിമുഖത്തില്‍ വരദയുമായി വേര്‍പിരിഞ്ഞെന്ന സൂചന ജിഷിന്‍ നല്‍കിയിരുന്നു. പിന്നാലെ ജിഷിന്‍ പങ്കിടുന്ന പോസ്റ്റുകളില്‍ ഉള്ള താരങ്ങളെയും ജിഷിനെയും ചേര്‍ത്തുവച്ചുള്ള വാര്‍ത്തകളും പതിവായിരുന്നു. ജിഷിനും വരദക്കും ഒരു മകന്‍ ആണുള്ളത്. മകന്‍ നടിക്ക് ഒപ്പമാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ameya (@ameya_nair_)

Read more topics: # അമേയ നായര്‍
ameya nair fathers day post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES