കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സീരിയല്‍ നടന്‍ ജിഷിന്‍ മോഹനുമായി പ്രണയത്തിലാണ് നടി അമേയ നായര്‍. നടി വരദയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച ശേഷമാണ് ജിഷിന്‍ അമേയയുമായി പ്രണയത്തിലായത്. അമേയ സിംഗിളാണെന്നാണ് പലരും വിചാരിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്താണ് അമേയ താന്‍ വിവാഹമോചിതയാണെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും അറിയിച്ചത്. ഇപ്പോഴിതാ, ഭര്‍ത്താക്കന്മാരുടെ ക്രൂരപീഡനം കാരണം, ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്റെ അനുഭവവും വെളിപ്പെടുത്തി അമേയ പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാര്‍ജയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന അതുല്യ എന്ന പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനം പോലെ തന്നെയാണ് തനിക്കും നേരിടേണ്ടി വന്നതെന്ന് അമേയ പറയുന്നു.
അതുല്യയുടെ ജീവിതത്തില്‍ ഒന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല അമേയയുടെ വിവാഹ ജീവിതവും. പക്ഷെ അമേയ അതില്‍ നിന്നും രണ്ടു മക്കളേയും ചേര്‍ത്തുപിടിച്ച് രക്ഷപ്പെടുകയായിരുന്നു. അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല, എല്ലാവര്‍ക്കും സാധിക്കുന്നതുമല്ല, കുട്ടികള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചുകൂടേ, സ്വന്തമായി ജോലിയില്ലേ.. വിദ്യാഭ്യാസമില്ലേ എന്നൊക്കെ ചുറ്റുമുള്ളവര്‍ പറഞ്ഞേക്കാം. പക്ഷെ, ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയ്ക്ക് ഇതിനൊന്നും സാധിച്ചെന്നു വരില്ല. ആ സമയത്ത് അവര്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ചേര്‍ത്തുപിടിക്കലുകളാണ്. മാതാപിതാക്കള്‍ പോലും മക്കളെ ചേര്‍ത്തുപിടിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഏതൊരു സ്ത്രീയ്ക്കു മുന്നിലും ഉണ്ടാകില്ല. ശരിക്കും ഇതിനെയെല്ലാം അതിജീവിച്ച് പുറത്തേക്ക് വരുന്ന സ്ത്രീകള്‍ക്കല്ലേ ഫാമിലി വുമണിനേക്കാള്‍ കൂടുതല്‍ ആദരവ് നല്‍കേണ്ടത് എന്നാണ് ഒരു കുഞ്ഞു വീഡിയോയിലൂടെ അമേയ ചോദിക്കുന്നത്.
അതേസമയം, ഒരുമിച്ചുള്ള ജീവിതം ആഘോഷമാക്കുകയാണ് ജിഷിനും അമേയയും ഇപ്പോള്‍. മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള ഇരുവരും പ്രണയത്തിലാണെന്നത് മാസങ്ങള്‍ക്കു മുമ്പ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. പിന്നാലെയാണ് എന്‍ഗേജ്ഡ് വാര്‍ത്ത അറിയിച്ചത്. 'ഞാന്‍ യെസ് പറഞ്ഞു, അവനും. എന്‍ഗേജ്ഡ്. ഹാപ്പി വാലന്റൈന്‍സ് ഡേ. പ്രപഞ്ചത്തിന് നന്ദി'. എന്നാണ് മാസങ്ങള്‍ക്കു മുമ്പ് അമേയ കുറിച്ചത്. മൂന്നു വര്‍ഷമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായാണ് ജിഷിന്റെ പേരിനൊപ്പം അമേയയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങിയിരുന്നത്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയായതും ഇരുവരുടെയും പേരുകളായിരുന്നു സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ ശ്രദ്ധേയയായ നടിയാണ് അമേയ നായര്‍. ജിഷിന്‍ മോഹനൊപ്പം എത്തിയതോടെയാണ് അമേയ ശ്രദ്ധ നേടിയത്.
ഇരുവരും ഒന്നിച്ചുള്ള റൊമാന്റിക് വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്. അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നായിരുന്നു ജിഷിന്‍ മുമ്പ് മറുപടി പറഞ്ഞിട്ടുള്ളത്. വിവാഹമോചനത്തിന് ശേഷം താന്‍ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതില്‍ നിന്നുള്ള മോചനത്തിന് കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമായിരുന്നു ജിഷിന്‍ പറഞ്ഞത്.