Latest News

ഫിലിം ചേംബര്‍ യോഗത്തിനിടെ കുഴഞ്ഞുവീണു; നടനും സംവിധായകനുമായ ജോ സൈമണ്‍ അന്തരിച്ചു

Malayalilife
 ഫിലിം ചേംബര്‍ യോഗത്തിനിടെ കുഴഞ്ഞുവീണു; നടനും സംവിധായകനുമായ ജോ സൈമണ്‍ അന്തരിച്ചു

ശസ്ത കന്നഡ സംവിധായകനും നടനുമായ ജോ സൈമണ്‍ (80) അന്തരിച്ചു. ബെംഗളൂരുവില്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ യോഗത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണായിരുന്നു മരണം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാഹസ സിംഹ', 'സിംഹ ജോഡി', 'മിസ്റ്റര്‍ വാസു' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കര്‍ണാടക ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ സംവിധായകന്‍ അനുശോചനം അറിയിക്കുന്നുണ്ട്

Read more topics: # ജോ സൈമണ്‍
joe simon passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES