Latest News

മീനാക്ഷി യുകെയില്‍ ഉപരിപഠനത്തില്‍; കേരളത്തിലേക്ക് ഇടക്കിടെ വരാറുണ്ട്; ചെന്നൈയിലെ പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ദിലിപിനും മഹാലക്ഷ്മിക്കും ഒപ്പമെത്തിയ കാവ്യ പങ്ക് വച്ചത്; സോഷ്യലിടത്തില്‍ വൈറലായി താരകുടുംബം

Malayalilife
മീനാക്ഷി യുകെയില്‍ ഉപരിപഠനത്തില്‍; കേരളത്തിലേക്ക് ഇടക്കിടെ വരാറുണ്ട്; ചെന്നൈയിലെ പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ദിലിപിനും മഹാലക്ഷ്മിക്കും ഒപ്പമെത്തിയ കാവ്യ പങ്ക് വച്ചത്; സോഷ്യലിടത്തില്‍ വൈറലായി താരകുടുംബം

ദിലീപും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയും ചേര്‍ന്ന് ആരംഭിച്ച റെസ്റ്റോറന്റ് സംരംഭമാണ് ദേപുട്ട്. 2013 ല്‍ കൊച്ചിയിലെ ഇടപ്പള്ളിയില്‍ ആരംഭിച്ച റസ്റ്റോറന്റിന് വിവിധ സ്ഥലങ്ങളിലായി ഔട്ട്‌ലെറ്റ് ഉണ്ട്. ഇ്‌പ്പോളിത ചെന്നൈയില്‍ ആരംഭിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിന് ദിലീപിനൊപ്പം കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും എത്തിയ വീഡിയോയാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്.

വിവാഹത്തിനു ശേഷം വെള്ളിത്തിരയില്‍ നിന്നും പൊതുവേദികളില്‍ നിന്നും അകലം പാലിക്കുന്ന കാവ്യ മാധവന്‍ വളരെ വിരളമായി മാത്രമേ പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും വിവാഹ സല്‍ക്കാരങ്ങളിലും കുടുംബച്ചടങ്ങുകളിലും ദിലീപിനൊപ്പം എത്തുമ്പോള്‍ മാത്രമാണ് ആരാധകര്‍ക്ക് കാവ്യയെ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നത്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപ് കുടുംബസമേതം ചെന്നൈയിലാണ് താമസം. മക്കളുടെ പഠനാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് നടന്‍ ചെന്നൈയിലേക്ക് ചേക്കേറിയത്. വിരളമായി മാത്രമാണ് ആലുവയിലെ വീട്ടിലേക്ക് എത്തുന്നത്. ദേ പുട്ടിന്റെ ബ്രാഞ്ച് ചെന്നൈയിലെ അണ്ണാനഗര്‍ ഈസ്റ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

മീനാക്ഷി യുകെയിലായതിനാലാണ് ചടങ്ങിന് എത്താതിരുന്നതെന്ന് കാവ്യ മീഡിയയോട് സംസാരിക്കവെ പറഞ്ഞു. അതിനിടെ മീഡിയക്കാരില്‍ ഒരാള്‍ ഹാപ്പിയല്ലേയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്നെ കണ്ടിട്ട് സങ്കടം ഉള്ളതുപോലെ തോന്നുന്നുണ്ടോ?സിനിമയില്‍ നിന്നും ലഭിച്ച സുഹൃത്തുക്കളായ നടി മീന, കൊറിയോഗ്രാഫര്‍ കലാ മാസ്റ്റര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഥികളായി എത്തിയിരുന്നു.

kavya madhavan and dileep and chennai dhe puttu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES