കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഏറെ വിവാദത്തിന് വഴി തെളിച്ച ഇന്റര്‍വ്യൂവിലെ അവതാരക ക്ഷമാപണവുമായി രംഗത്ത്.ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ഒളിഞ്ഞ് നോട്ടത്തെ അനുകൂലിച്ച് സംസാരിച്ചതിനെതിരെ നിരവധി ആളുകള്‍ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് നൈനിഷ എന്ന അവതാരക ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.വ്ളോഗര്‍ തൊപ്പിയുടെ ഗ്യാങിലുളള മമ്മുവിന്റെ ഇന്റര്‍വ്യു ആണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക വഴി വച്ചത്. 16 വയസുളളപ്പോള്‍ കുളിസീന്‍ കാണുമായിരുന്നെന്നും ചെയ്യാത്ത വൃത്തിക്കേടുകള്‍ ഒന്നും ഇല്ലായിരുന്നു എന്നുമാണ് മമ്മു ആ അഭിമുഖത്തില്‍ പറയുന്നത്.
തുടര്‍ന്ന് ഇയാള്‍ക്കും അത്തരം ചോദ്യങ്ങള്‍ ചോദിച്ച അവതാരകയ്ക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അവതാരക നൈനിഷ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്ഷമാപണം നടത്തിയത്.
നൈനിഷയുടെ വാക്കുകള്‍:
ഞാന്‍ മാപ്പ് പറയാന്‍ വൈകിപ്പോയി എന്നറിയാം. പത്തിരുന്നൂറ് അഭിമുഖങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ഇങ്ങനൊന്ന് സംഭവിച്ചപ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. മാനസികമായി വളരെയധികം തകര്‍ന്നുപോയി. ഇപ്പോഴും റിക്കവറായിട്ടില്ല. എങ്കിലും, ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് ശരിയാകില്ല.
ഈയ്യടുത്ത് ഞാന്‍ ചെയ്തൊരു അഭിമുഖത്തില്‍ എന്റെ ഭാഗത്തു നിന്നും വലിയൊരു വീഴ്ച സംഭവിക്കുകയുണ്ടായി. അതിനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല. ആ സമയത്ത് ഗസ്റ്റ് അങ്ങനെ പറഞ്ഞപ്പോള്‍ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത് എന്ന് എനിക്ക് പെട്ടെന്ന് മനസിലായില്ല. ഞാന്‍ വളരെ മോശം രീതിയിലാണ് ഇന്ററാക്ട് ചെയ്തത്. അത് നിങ്ങളെയെല്ലാം വളരെയധികം വേദനിപ്പിച്ചുവെന്ന് എനിക്കറിയാം.
നിങ്ങളെല്ലാവരും പറയുന്നത് പോലെ കുളിസീന്‍ കാണുന്നതിനെ പിന്തുണയ്ക്കുന്ന, സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാത്ത ആളോ അല്ല ഞാന്‍. ഞാനൊരു സ്ത്രീയാണ്. എന്റെ വീട്ടിലും സ്ത്രീകളുണ്ട്. ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാന്‍. അതിനാല്‍ ആ ആഘാതം എനിക്ക് മനസിലാക്കാന്‍ പറ്റും. പക്ഷെ എനിക്ക് ആ സമയത്ത് അത് കൈകാര്യം ചെയ്യാന്‍ പറ്റിയില്ല. വളരെ മോശമായിട്ടാണ് കൈകാര്യം ചെയ്തത്. ഇന്ന് ആ വീഡിയോ കാണുമ്പോള്‍ ഞാന്‍ എന്താ പറഞ്ഞത് എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ ആ സമയത്ത് എനിക്ക് വേറൊന്നും ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ ചെയ്തത് വളരെ മോശമായിപ്പോയി. ആത്മാര്‍ത്ഥമായി എല്ലാവരോടും മാപ്പ് ചോദിക്കുന്നു.
എനിക്ക് നിങ്ങളെല്ലാം തന്ന പിന്തുണ വളരെ വലുതായിരുന്നു. ഞാന്‍ പ്രതീക്ഷിക്കാത്ത പിന്തുണ നല്‍കിയിട്ടുണ്ട്. എന്റെ ഇന്റര്‍വ്യുകള്‍ ഇഷ്ടപ്പെട്ടവരുടെ കമന്റുകളാണ് വളരെയധികം വേദനിപ്പിച്ചത്. എന്റെ ഭാഗത്തു നിന്നും ഇങ്ങനൊരു വീഴ്ച വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ടോ ഞാന്‍ പറഞ്ഞുപോയി. അയാള്‍ പറഞ്ഞപ്പോള്‍ ഞാനതിനെ വളരെ ലാഘവത്തോടെ എടുത്തു. ഇന്ന് ആ വീഡിയോ കാണുമ്പോള്‍ എനിക്ക് എന്നോട് തന്നെ ഭയങ്കരമായ ദേഷ്യവും വെറുപ്പും തോന്നുന്നുണ്ട്. അതിനാല്‍ നിങ്ങളോടൊന്നും എനിക്കൊരു പരാതിയും ദേഷ്യവുമില്ല. സങ്കടമല്ലാതെ വേറൊന്നുമില്ല.
ഇനിയുള്ള വീഡിയോകളില്‍ എന്റെ ഭാഗത്തു നിന്നും ഇതുപോലുള്ള തെറ്റ് വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും. ജീവിതത്തില്‍ ഇനിയൊരിക്കലും ഇതുപോലൊരു തെറ്റ് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നു. ഒരിക്കല്‍ കൂടി പറയുന്നു, ഞാന്‍ അത്തരത്തിലുള്ളൊരു സ്ത്രീയല്ല. ആരേയും മാനിക്കാത്ത, മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാത്ത സ്ത്രീയല്ല ഞാന്‍. ആരേയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല. ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു.