നമ്മുടെ നാട്ടില്‍ പ്രണയത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളും ക്രൂരതകളും ദിവസേന കേട്ടു വരികയാണ്. ചിലപ്പോള്‍ പ്രണയം കൊലപാതകത്തിലേക്ക് എത്തുകയും ചെയ്യും. ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം നിറവേറാതെ പോയാല്‍, കാമുകന്‍ കാമുകിയെ അല്ലെങ്കില്‍ കാമുകി കാമുകനെ കൊല്ലുന്നതാണ് പല കേസുകളും. ഇതുപോലെ നടന്ന കഥകള്‍ നൂറ്കണക്കിന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സംഭവം അതിലൊക്കെക്കാള്‍ അതിരു കവിയുന്നതാണ്. ഇപ്പോള്‍ നടന്ന ഈ കൊലപാതകം ഒരു പ്രണയത്തിന്റെ പേരിലാണ് സംഭവിച്ചത്. പക്ഷേ, അതിന്റെ ഇരകളായത് പ്രണയം എന്താണെന്ന് പോിും മനസ്സിലാകാത്ത രണ്ട് പിഞ്ചുകുഞ്ഞുകളാണ്. കഴിഞ്ഞ ദിവസമാണ് നാടിനെ ഒന്നാകെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.
2021ലും 2024ലുമാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്. ഒരു പ്രണയത്തിന്റെ പേരിലാണ് ഭവിനും അനീഷയും തനിക്ക് ജനിച്ച രണ്ട് കുഞ്ഞുങ്ങളെ ഇല്ലാതാക്കിയത്. 2021ലാണ് ആദ്യം കൊലപാതകം അനീഷ ചെയ്യുന്നത്. എന്നിട്ട് ആ കൊലപാതകം കുറെയധികം വര്‍ഷം മറച്ച് വെയ്ക്കുകയും ചെയ്തു. എന്തിന്റെ പേരിലാണെങ്കിലും ഒരു അമ്മയ്ക്ക് തന്നെ കുഞ്ഞുങ്ങളെ എങ്ങനെയാണ് കെല്ലാന്‍ തോന്നുക. ആദ്യത്തെ കൊലപാതകം സാഹചര്യത്തിന്റെ പേരിലാകാം അനീഷ ചെയ്യുന്നത്. എന്നാല്‍ അതേ തെറ്റ് തന്നെ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മനസ്സ് തന്നെ മരവിച്ച് പോകുന്നതാണ്. അതിദാരുണമായ ഈ സംഭവം. വയറില്‍ തുണി കെട്ടിവെച്ചാണ് അനീഷ ഗര്‍ഭാവസ്ഥ മറച്ച് വെച്ചത്. ആദ്യ പ്രസവം ശുചിമുറിയിലാണ് അനീഷ നടത്തിയത്. കുഞ്ഞ് ഉണ്ടായ ഉടന്‍ തന്നെ വീട്ടിലുള്ള മാവിന്റെ ചുവട്ടില്‍ അനീഷ കുഞ്ഞിനെ കുഴിച്ച് മൂടുകയായിരുന്നു. പിന്നീട് അസ്ഥികള്‍ ഭവിന് നല്‍കുന്നത്. പിന്നീട് അനീഷയില്‍ നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ തെളിവായി ഉപയോഗിക്കാനാണ് ഭവിന്‍ കുഞ്ഞിന്റെ അസ്ഥികള്‍ സൂക്ഷിച്ച് വച്ചത്.
ഇവര്‍ തമ്മില്‍ വീണ്ടും പ്രണയിച്ചുകൊണ്ടേ ഇരുന്നു. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴെക്കും അനീഷ വീണ്ടും ഗര്‍ഭിണിയാകുകയാണ് ചെയ്യുന്നത്. അവരുടെ പ്രണയത്തിന്റെ മറ്റൊരു തുടിപ്പ്. വീട്ടില്‍ തന്നെ ആരും അറിയാതെ പ്രസിവിച്ചു. കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിന്റെ വായപൊത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ വെച്ച് ശേഷം ഭവിനുമായി ചേര്‍ന്ന് ഭവിന്റെ അമ്മയുടെ വീടിന്റെ പരിസരത്ത് കുട്ടിയെ കുഴിച്ച് മൂടുകയായിരുന്നു. ഈ വര്‍ഷം തന്നെ പ്രണയിനിയെ സ്വന്തമാക്കാന്‍ ഭവിന്‍ വീട്ടില്‍ എത്തി അനീഷയെ പെണ്ണ് ചോദിക്കുന്നു. എന്നാല്‍ അവരുടെ അമ്മ സമ്മതിക്കാതെ വന്നതോടെ ഭവിനും അനീഷയും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ആകുകയായിരുന്നു. ഒന്നും അറിയാത്ത രണ്ട് കുഞ്ഞുങ്ങളെ കൊന്ന സംഭവം നാല് വര്‍ഷത്തോളമാണ് രണ്ട് പേരും മറച്ച് പിടിച്ചത്.
കഴിഞ്ഞ ആറ് മാസമായി ഭവിനും അനീഷയ്ക്കും ഇടയിലുണ്ടായ പിണക്കമാണ് സംഭവം പുറത്തറിയാന്‍ കാരണം. അനീഷ തന്നെ വേണ്ട എന്ന് വെക്കുമെന്ന പേടി ഭവിന്‍ എല്ല സത്യങ്ങളും തുറന്ന് പറയുന്നതിലേക്ക് എത്തിച്ചു. ഭവിന്‍ അറിയാതെ അനീഷ മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നതും ഭവിന് പക വരാന്‍ കാരണമായി. തുടര്‍ച്ചയായ വഴക്കിലേക്ക് കാര്യങ്ങള്‍ എത്താന്‍ തുടങ്ങി. തുടര്‍ന്ന് ഭവിന്‍ ചെന്ന് പോലീസില്‍ പറയുകയായിരുന്നു. കൊലപാതകം നടത്തിയിട്ട് എങ്ങനെയാണ് ഇത്രയും വര്‍ഷം ഒന്നും അറിയാതെ ഭവിനും അനീഷയും ജീവിച്ചത് എന്നത് അതിശയകരമാണ്. ഒരാള്‍ക്കും ഇത്രയും വലിയ കൃത്യം ചെയ്തിട്ട് മനസമാധനം കിട്ടുമോ. രണ്ടാമത്തെ കൊലപാതകത്തില്‍ അനീഷയുടെ അമ്മയ്ക്കും പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അനീഷയും ഭവിനും തമ്മിലുള്ളത് ശരിക്കും പ്രണയമായിരുന്നോ എന്ന് ഇപ്പോള്‍ ആരും ഉറപ്പോടെ പറയാനാവില്ല. അവരുടെ ബന്ധം പ്രണയമാകാം, പക്ഷേ അതിന്റെ പുറകില്‍ വഞ്ചനയും ചതിയും നിറഞ്ഞിരുന്നതാണ് എന്നതും ബോധ്യമാകുന്നു. പ്രണയം എന്നത് വിശ്വാസത്തിലും സ്‌നേഹത്തിലും അടിസ്ഥാനമാക്കിയുള്ളതായിരിക്കേണ്ടതിന്റെ മറവില്‍, ഇവരുടെ ജീവിതത്തില്‍ നടന്നത് അതിന് ഒട്ടും വിരുദ്ധമായ കാര്യങ്ങളാണ്. അവരുടെ വഴിയിലേയ്ക്ക് പ്രണയമെന്ന പേരില്‍ കടന്നുവന്നത് വഞ്ചനയും. ഇങ്ങനെയൊരു ദുരന്തകരമായ ബന്ധത്തിന്റെ ഇരകളായത് പ്രണയം എന്താണെന്നറിയാതെ, ലോകം കാണാന്‍ തുടങ്ങുന്ന രണ്ട് കുഞ്ഞുങ്ങളാണ്.
അവര്‍ക്ക് ഇതൊന്നും അറിയാനും മനസ്സിലാക്കാനും കഴിയുമോ? അവരുടെ മാനസികവും ശാരീരികവുമായ കാര്യങ്ങളിലേക്ക് ചിന്തിക്കാനാകുമ്പോള്‍ മാത്രമേ അതിന്റെ ദാരുണത മനസ്സിലാകൂ. അനീഷയും ഭവിയും തമ്മിലുള്ള 'പ്രണയത്തിലൂടെ' ഉണ്ടായ ഈ ദുരന്തം, അതിന്റെ ഭാരം ചുമക്കേണ്ടിവന്നത് ആ പാവപ്പെട്ട കുഞ്ഞുങ്ങളാണ് എന്നത് വളരെ വേദനാജനകമാണ്. അവര്‍ ഈ ലോകത്ത് വന്നത് ജീവിക്കാനായാണ്, എന്നാല്‍ അതിന് മുമ്പേ ആ ജീവിതം ഇല്ലാതാക്കപ്പെട്ടത് മോഹത്തിന്റെയും വൈരത്തിന്റെയും പേരിലാണ്.