ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലും ഏറെ തിളങ്ങിയ നടിയാണ് അനു ജോസഫ്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് സജീവ സാന്നിധ്യമാണ് അനു. കാസര്‍ഗോഡ് സ്വദേശിനിയായ അനു ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിച്ചു വരുന്നത്. പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം.
ഇപ്പോഴിതാ, പൂച്ചയെ വളര്‍ത്തിയാലുള്ള ഗുണങ്ങളെ പറ്റി താരം തുറന്നുപറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍... 'ഇങ്ങനൊരു വീട് എന്തുകൊണ്ടാണ് ഉണ്ടായതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവന്നിരിക്കുന്നത് എന്റെ ഈ മക്കളാണ്. ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മളെ അതില്‍ നിന്നും പ്രോട്ടക്ട് ചെയ്യുന്നവരാണ് പൂച്ചകള്‍. വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതുമൊക്കെ ഐശ്വര്യമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്' അനു കൂട്ടിച്ചേര്‍ത്തു.
്പ്രിയപ്പെട്ട പൂച്ച കുഞ്ഞുങ്ങള്‍ക്കായി 1 കോടി രൂപയുടെ കൂട് ആണ് നടി നിര്‍മിച്ചിരിക്കുന്നത്. 70 ലധികം പൂച്ചകള്‍ ആണ് നടിക്കൊപ്പം ഉള്ളത്. 50 ലക്ഷത്തോളം രൂപയുടെ പൂച്ചകളാണ് അനുവിനുള്ളത്. സിംബ, റൂണി, പാബ്ലോ എന്നിങ്ങനെയാണ് പൂച്ചകളുടെ പേര്. ബംഗാള്‍ പൂച്ചകളാണ് ഏറെയും.1200 സ്‌ക്വയര്‍ഫീറ്റില്‍ തയാറാക്കുന്ന കൂട് പല സെക്ഷനുകളായി തിരിച്ചിട്ടുണ്ട്. പെണ്‍ പൂച്ചകളും കുട്ടികളും ഒരു കൂട്ടിലാണ് താമസിക്കുന്നത്. ആണ്‍പൂച്ചകളെ തന്നെ രണ്ടായി തിരിച്ചിരിക്കുന്നു.