പുതിയ കോളേജില്‍ പോകാനിരുന്നവള്‍; അയല്‍വീട്ടിലെ ചേച്ചി പറഞ്ഞത് സഹിക്കാനായില്ല; ഓടിപ്പാഞ്ഞെത്തിയ അച്ഛന്‍ മുറിയില്‍ കണ്ടത്; നെഞ്ചുപൊട്ടിക്കരഞ്ഞ് മകളുടെ ഫോണ്‍ കോള്‍; പിന്നാലെ സംഭവിച്ചത്

Malayalilife
പുതിയ കോളേജില്‍ പോകാനിരുന്നവള്‍; അയല്‍വീട്ടിലെ ചേച്ചി പറഞ്ഞത് സഹിക്കാനായില്ല; ഓടിപ്പാഞ്ഞെത്തിയ അച്ഛന്‍ മുറിയില്‍ കണ്ടത്; നെഞ്ചുപൊട്ടിക്കരഞ്ഞ് മകളുടെ ഫോണ്‍ കോള്‍; പിന്നാലെ സംഭവിച്ചത്

ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എല്ലാവരും കേട്ടുകൊണ്ടിരിക്കുന്നത് ആത്മഹത്യ എന്നാണ്. നിലവില്‍ അടുത്ത അടുത്ത ദിവസങ്ങളിലായി അഞ്ചും ആറും ആത്മഹത്യകളാണ് സംഭവിച്ചിരിക്കുന്നത്. എല്ലാം പെണ്‍കുട്ടികളും. ചിലര്‍ ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ മറ്റ് ചില കാരണങ്ങളാല്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നു. ഒരു പെണ്‍കുട്ടി അവളുടെ ജീവിതം അവസാനിപ്പിക്കണം എന്ന് വിചാരിക്കുന്നത് അവള്‍ക്ക് ഇനി മുന്നോട്ട് ഒരു ജീവിതം ഇല്ല എന്ന് തോന്നുമ്പോഴാണ്. എല്ലാ അവസാനിച്ച് നിസാഹയായ അവസ്ഥയിലാണ് പെണ്‍കുട്ടി എന്ന് മാത്രമല്ല എല്ലാവരും ആത്മഹത്യയിലേക്ക് ചിന്തിക്കുന്നത്. മാനസികമായി മടക്കുമ്പോള്‍ അവസാന വഴിയായി അവര്‍ അത് ചെയുന്നു. ഇപ്പോള്‍ അത്തരത്തിലൊരു ആത്മഹത്യയുടെ വിവരമാണ് പുറത്ത് വരുന്നത്. 

തിരുവനന്തപുരം വിഴിഞ്ഞത്ത് വെങ്ങാനൂര്‍ വെണ്ണിയൂരിലാണ് ദുഃഖകരമായ സംഭവം നടന്നത്. 18 വയസ്സുകാരിയായ ഐടിഐ വിദ്യാര്‍ത്ഥിനിയായ അനുഷയെ സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അനുഷ ധനുവച്ചപുരത്തെ ഐടിഐയില്‍ പ്രവേശനം നേടുകയും ക്ലാസ് തുടങ്ങാന്‍ കാത്തിരിക്കുകയുമായിരുന്നു. ഭാവിയെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്ന ഒരാളായിരുന്നു അവള്‍. എന്നാല്‍ അയല്‍വാസികളുമായുണ്ടായ പ്രശ്നങ്ങളാണ് അനുഷയെ അതീവ വിഷമത്തിലേക്ക് കൊണ്ടുവന്നത്. അയല്‍വാസികള്‍ അനുഷയോട് മോശമായ രീതിയില്‍ സംസാരിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് ഏറെ വേദനിച്ച അവള്‍ ആ ദുഖം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. 

സംഭവം നടന്ന സമയത്ത് അനുഷയുടെ അമ്മയായ സുനിതയും അച്ഛനായ അജുവും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അനുഷ തന്നെ ഒരാളായി വീട്ടില്‍ തുടരുകയായിരുന്നു. ഒപ്പമുണ്ടായിരുന്നത് ആരോഗ്യ പ്രശ്നങ്ങളുള്ള മുത്തച്ഛന്‍ നേശമണിയാണ്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാനസിക സമ്മര്‍ദ്ദത്തിലാണ് അനുഷ ജീവിതം അവസാനിപ്പിച്ചത്. അനുഷയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ വലിയ ദു:ഖത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ ഒരേയൊരു മകളെ ഇങ്ങനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് അനുഷയുടെ അച്ഛനും അമ്മയും. അയല്‍വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായിരുന്നു. അയല്‍വീട്ടുകാരുടെ മരുമകള്‍ അനുഷ താമസിക്കുന്ന വീട്ടിന്റെ പുരയിടം വഴി കയറിയത് സംബന്ധിച്ചായിരുന്നു പ്രധാനമായ പ്രശ്നം. ഈ വിഷയത്തില്‍ വൈരാഗ്യവും വാക്കേറ്റവും ഉണ്ടായിരുന്നുവെന്ന് സമീപവാസികളും പറയുന്നുണ്ട്. 

അന്നേ ദിവസം, വീട്ടില്‍ നിന്ന് പുറത്തുപോയിരുന്ന പിതാവ് അജുവിന് മകള്‍ ഫോണ്‍ ചെയ്ത് സംഭവത്തിന്റെ വിവരം എല്ലാം പറഞ്ഞു. ഫോണിലൂടെ കാര്യം പറഞ്ഞപ്പോള്‍ അനുഷ പൊട്ടിക്കരയുകയായിരുന്നു. അച്ഛന്‍ വേഗം വരാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. ഫോണ്‍ കേട്ടശേഷം അവള്‍ വളരെ വിഷമിച്ച് കരയുകയായിരുന്നുവെന്നും അച്ഛന്‍ പറയുന്നു. സംഭവം അറിഞ്ഞ ഉടനെ അച്ഛന്‍ വീട്ടിലേക്ക് ഓടി എത്തിയെങ്കിലും ദുരന്തം ഇതിനകം സംഭവിച്ചിരുന്നു. മകള്‍ ആത്മഹത്യ ചെയ്തുവെന്ന സത്യം അദ്ദേഹത്തെ തളര്‍ത്തിയിരിക്കുകയാണ്. 

anusha iti student suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES