നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ''സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്'' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
നടിമാരായ പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി സഹപ്രവര്‍ത്തകര്‍ ആശംസകളുമായി രംഗത്തെത്തി. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ താലി ചാര്‍ത്തുന്ന ദൃശ്യങ്ങളും സന്തോഷത്തോടെ നിന്നിരുന്ന ഖുഷിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്തായിരുന്നു സിബിന്‍. രണ്ടുപേരുടെയും ഇത് രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ആര്യയ്ക്ക് മകള്‍ ഖുഷിയുമുണ്ട്. സിബിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകനുമുണ്ട്.
തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. റിസോര്‍ട്ടില്‍ വച്ചുള്ള ചടങ്ങില്‍ ചുരുങ്ങിയ ആളുകളെ മാത്രം ക്ഷണിച്ച അത്യാഡംബര വിവാഹവേദിയിലേക്ക് പകിട്ടൊന്നും തന്നെ കുറയ്ക്കാതെയാണ് ആര്യ എത്തിയത്. സ്വന്തം ബിസിനസായ കാഞ്ചീവരത്തു നിന്നു തന്നെ ആര്യ സെലക്ട് ചെയ്ത കല്യാണസാരിയിലാണ് ഇപ്പോള്‍ ആരാധകരുടെ മുഴുവന്‍ കണ്ണും ഉടക്കിയിരിക്കുന്നത്.
തനി കാഞ്ചീവരം പട്ടുസാരിയാണിത്. ഓഫ് വൈറ്റിലും മഞ്ഞയിലും തിളങ്ങി അതിനിടയില്‍ നീലയും പച്ചയും പിങ്കും എല്ലാം നിറഞ്ഞ പൂക്കള്‍ ഡിസൈനുകളോടു കൂടിയ സാരിയിക്ക് ചുവന്ന മുന്താണിയാണുള്ളത്. ആ സാരിയില്‍ കല്ലുകള്‍ തുന്നിച്ചേര്‍ത്ത് കൂടുതല്‍ പണിയെടുത്ത് സ്വര്‍ണപ്പകിട്ടു നല്‍കിയാണ് ആര്യ തന്റെ കല്യാണസാരിയാക്കി മാറ്റിയത്. ചുവന്ന ബ്ലൗസാണ് ഈ സാരിയുടേത്. മറ്റൊരു കാഞ്ചീവരം പട്ടിന്റെ വസ്ത്ര ബ്രാന്‍ഡില്‍ ഏതാണ്ട് ഒരുലക്ഷം രൂപയോളമാണ് ഈ സാരിയുടെ വില കാണിച്ചിരിക്കുന്നത്.
എന്നാല്‍ മാംഗല്യപ്പകിട്ടു നല്‍കുന്ന കല്ലുകള്‍ വച്ച് ഡിസൈന്‍ ചെയ്ത പ്രത്യേക ബ്ലൗസ് സാരിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തെടുക്കുകയായിരുന്നു ആര്യ. സാരിയ്ക്ക് യോജിക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുകള്‍ പതിച്ച മാലകളും വളകളുമൊക്കെയാണ് അത്യാഢംബര വധുവായി ആര്യയെ മാറ്റിയതും.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് 2025ല്‍ താന്‍ വിവാഹിതയാകുമെന്ന വിവരം ആര്യ ബഡായി സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. എന്നാല്‍ ആരാണ് തന്റെ പങ്കാളിയാകാന്‍ പോകുന്ന വ്യക്തിയെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നില്ല. മെയ് മാസത്തിലാണ് ദീര്ഘകാല സഹൃത്തും ബിസിനസ് പാര്‍ട്ണറുമൊക്കെയായ സിബിനെയാണ് വിവാഹം കഴിക്കുന്നതെന്ന് ആര്യ വെളിപ്പെടുത്തിയത്. ആര്‍ജെയും ബിഗ് ബോസ് താരവുമാണ് സിബിന്‍ ബെഞ്ചമിന്‍. ആര്യയുടേതു മാത്രമല്ല, സിബിന്റേതും രണ്ടാം വിവാഹമാണ്. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ വിവാഹമോചനം നേടിയ സിബിന് ഒരു കുഞ്ഞുമുണ്ട്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് പന്ത്രണ്ട് വയസുകാരി ഖുഷി.